Transfers

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ലകസറ്റ ആഴ്‌സണൽ വിട്ടു, അസെൻസിയോക്കായി നീങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി

Sreejith N
Arsenal Confirm Lacazette Exit
Arsenal Confirm Lacazette Exit / Craig Mercer/MB Media/GettyImages
facebooktwitterreddit

1. അലസാൻഡ്രെ ലകാസെറ്റ ആഴ്‌സണൽ വിട്ടു

Alexandre Lacazette
Arsenal Confirm Lacazette Exit / Visionhaus/GettyImages

ആഴ്‌സനലിന്റെ ഫ്രഞ്ച് മുന്നേറ്റനിര താരമായിരുന്ന അലസാൻഡ്രെ ലകസെറ്റ ക്ലബ് വിടുമെന്ന് സ്ഥിരീകരിച്ചു. 2017ൽ ലിയോണിൽ നിന്നുമെത്തിയ താരം 206 മത്സരങ്ങളിൽ നിന്നും 71 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബിന് എഫ്എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും നേടിക്കൊടുക്കാനും താരത്തിനായി.

2. അസെൻസിയോ റയൽ മാഡ്രിഡ് കരാർ പുതുക്കിയേക്കും

Asensio
Asensio To Renew With Real Madrid / PressFocus/MB Media/GettyImages

മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്ന മാർകോ അസെൻസിയോ റയൽ മാഡ്രിഡ് കരാർ പുതുക്കാനുള്ള ചർച്ചയിലാണെന്ന് കോട്ട്ഓഫ്‌സൈഡ് റിപ്പോർട്ടു ചെയ്‌തു. അവസരങ്ങൾ കുറവാണെങ്കിലും ക്ലബിനൊപ്പം തന്നെ തുടരാനാണ് അസെൻസിയോക്ക് താൽപര്യമെന്ന് റിപ്പോർട്ട് പറയുന്നു.

3. റോമ ഡഗ്ലസ് ലൂയിസിനെ നോട്ടമിടുന്നു

Douglas Luiz
Roma Want Douglas Luis / James Gill - Danehouse/GettyImages

ആസ്റ്റൺ വില്ല താരമായ ഡഗ്ലസ് ലൂയിസിനെ ഇറ്റാലിയൻ ക്ലബായ റോമ നോട്ടമിടുന്നുണ്ടെന്ന് ടോഡോഫിഷാജെസ് റിപ്പോർട്ടു ചെയ്യുന്നു. സീസണിൽ കോൺഫറൻസ് ലീഗ് നേടിയ റോമ അടുത്ത സീസണിലേക്ക് മികച്ച രീതിയിൽ തയ്യാറെടുപ്പു നടത്തുകയാണ്.

4. ടോലീസോ പ്രീമിയർ ലീഗിലെത്തിയേക്കും

Corentin Tolisso
Corentin Tolisso To EPL / Boris Streubel/GettyImages

കൊറെന്റിൻ ടോലീസോ ബയേൺ മ്യൂണിക്ക് വിട്ട് പ്രീമിയർ ലീഗിലേക്ക് ചേക്കേറുമെന്ന് 90Min മനസിലാക്കുന്നു. അഞ്ചു വർഷമായി ബയേൺ മ്യൂണിക്കിലുള്ള ടോലീസോ 118 മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. മുൻ ക്ലബായ ലിയോണിലേക്കും താരം ചേക്കേറാൻ സാധ്യതയുണ്ട്.

5. റോഡ്രിഗോ ഡി പോളിനെ ലക്ഷ്യമിട്ട് ലീഡ്‌സ്

Rodrigo De Paul
Leeds Want Rodrigo De Paul / Visionhaus/GettyImages

അത്ലറ്റികോ മാഡ്രിഡ് താരമായ റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാൻ ലീഡ്‌സ് യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ടെന്ന് ടീംടോക്ക് വെളിപ്പെടുത്തുന്നു. 2020ലും ലീഡ്‌സ് അർജന്റീന താരത്തിനായി ഓഫർ നൽകിയിരുന്നു. അത്ലറ്റികോ മാഡ്രിഡുമായി ഇനിയും അഞ്ചു വർഷത്തെ കരാർ ഡി പോളിനുണ്ട്.

6. ബെർഗ്‌വിനിനായി ഓഫർ നൽകി അയാക്‌സ്

Steven Bergwijn
Bergwijn To Ajax / BSR Agency/GettyImages

ദി ടെലെഗ്രാഫിന്റെ റിപ്പോർട്ടുകൾ പ്രകാരം ടോട്ടനം ഹോസ്‌പർ താരമായ സ്റ്റീവൻ ബെർഗ്‌വിനിനെ സ്വന്തമാക്കാൻ അയാക്‌സ്. കുലുസേവ്സ്കി ടീമിലെത്തിയതോടെ മുൻ പിഎസ്‌വി താരത്തിന് അവസരങ്ങൾ കുറവായതിനാൽ ഡച്ച് ലീഗിലേക്ക് തന്നെ തിരിച്ചു പോകാൻ സാധ്യതയുണ്ട്.

7. ആക്കെ മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കും

Nathan Ake
Ake To Leave Man City / James Gill - Danehouse/GettyImages

നഥാൻ ആക്കെ ഈ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ സാധ്യതയുണ്ടെന്ന് ടീംടോക്ക് റിപ്പോർട്ടു ചെയ്യുന്നു. ഈ സീസണിൽ ആകെ പത്തു മത്സരങ്ങൾ മാത്രം മാഞ്ചസ്റ്റർ സിറ്റിക്കായി ഇറങ്ങിയ ആക്കെ ന്യൂകാസിൽ യുണൈറ്റഡിൽ എത്താനാണ് സാധ്യത.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit