Football in Malayalam

ട്രാൻസ്‌ഫർ റൗണ്ടപ്പ്: ഹമേസിനു ക്ലബ് വിടാമെന്ന് എവർട്ടൺ, ചെൽസി താരത്തെ സ്വന്തമാക്കി ലീഡ്‌സ് യുണൈറ്റഡ്

Sreejith N
Everton v Sheffield United - Premier League
Everton v Sheffield United - Premier League / Pool/Getty Images
facebooktwitterreddit

1. ഹമേസ് റോഡ്രിഗസിനു ക്ലബ് വിടാമെന്ന് എവർട്ടൺ അറിയിച്ചു

James Rodríguez
Everton v Tottenham Hotspur - Premier League / Visionhaus/Getty Images

കാർലോ ആൻസലോട്ടി റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഏറ്റെടുത്തതോടെ എവർട്ടണിൽ ഇടം നഷ്‌ടപ്പെട്ട ഹമേസ് റോഡ്രിഗസിനു ക്ലബ് വിടാമെന്ന് നേതൃത്വം അറിയിച്ചതായി ലിവർപൂൾ എക്കോ റിപ്പോർട്ടു ചെയ്‌തു. മുൻ റയൽ മാഡ്രിഡ് താരമായ ഹമേസ് റോഡ്രിഗസ് പ്രീമിയർ ലീഗ് വിട്ടാൽ ഇറ്റലിയിലേക്കോ സ്പെയിനിലേക്കോ ചേക്കേറാനാണ് സാധ്യത.

2. ചെൽസി യുവതാരത്തെ ലീഡ്‌സ് യുണൈറ്റഡ് സ്വന്തമാക്കി

Lewis Bate
Chelsea U18 v Everton U18: FA Youth Cup / Mike Hewitt/Getty Images

നിരവധി വർഷങ്ങൾക്കു ശേഷം പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയലെവിസ് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ലീഡ്‌സ് ചെൽസി യുവതാരമായ ലെവിസ് ബേറ്റിനെ സ്വന്തമാക്കി. മൂന്നു വർഷത്തെ കരാറിലാണ് താരം അർജന്റീനിയൻ പരിശീലകനായ ബിയൽസയുടെ ടീമിലേക്ക് ചേക്കേറുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലീഡ്സ് യുണൈറ്റഡ് നടത്തുന്ന അഞ്ചാമത്തെ സൈനിങാണ് ബേറ്റിന്റേത്.

3. സ്റ്റെർലിങ്ങിൽ ബാഴ്‌സലോണക്ക് താൽപര്യമുണ്ടെന്നു റിപ്പോർട്ടുകൾ

Raheem Sterling
Italy v England - UEFA Euro 2020: Final / Robbie Jay Barratt - AMA/Getty Images

മാഞ്ചസ്റ്റർ സിറ്റി താരമായ റഹീം സ്റ്റെർലിങ്ങിൽ ബാഴ്‌സലോണക്ക് താൽപര്യമുണ്ടെന്ന് ടോട്ട് കോസ്റ്റ റിപ്പോർട്ടു ചെയ്യുന്നു. അന്റോയിൻ ഗ്രീസ്‌മൻ ക്ലബ് വിടാനുള്ള സാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് താരത്തിനായി ബാഴ്‌സ ശ്രമം നടത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് ഗ്രീസ്‌മനിൽ താൽപര്യമുണ്ടെങ്കിൽ ഒരു സ്വാപ് ഡീലിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

4. ഡെക്ലൻ റൈസിനു വേണ്ടി ഓഫറുകളില്ല

Declan Rice
West Ham United v Southampton - Premier League / Pool/Getty Images

ഇംഗ്ലണ്ട് മധ്യനിര താരമായ ഡെക്ലൻ റൈസിനു വേണ്ടി ഇതുവരെയും വെസ്റ്റ് ഹാമിന് ഒരു ഓഫറും ലഭിച്ചിട്ടില്ലെന്ന് ടോക്ക്സ്‌പോർട് വെളിപ്പെടുത്തുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയുമാണ് താരത്തിൽ താൽപര്യമുണ്ടായിരുന്ന ക്ലബുകളെങ്കിലും വെസ്റ്റ് ഹാം ഉയർന്ന ട്രാൻസ്‌ഫർ ഫീസ് ആവശ്യപ്പെട്ടതാണ് ക്ളബുകളെ പിന്നിലേക്ക് വലിച്ചതെന്നാണ് സൂചനകൾ.

5. ലമേലയെ നൽകിയുള്ള സ്വാപ് ഡീലിനു ടോട്ടനം തയ്യാറെടുക്കുന്നു

Bryan Gil
Real Betis v SD Eibar - La Liga Santander / Quality Sport Images/Getty Images

അർജന്റീന താരം എറിക് ലമേലയെ നൽകി സെവിയ്യ താരം ബ്രയാൻ ഗില്ലിനെ സ്വന്തമാക്കാൻ ടോട്ടനം ഒരുങ്ങുന്നു. ലമേലക്ക് പുറമെ ഇരുപത്തിരണ്ടു മില്യൺ യൂറോയും വിങ്ങറായി കളിക്കുന്ന ബ്രയാൻ ഗില്ലിനായി ടോട്ടനം നൽകുമെന്ന് സ്കൈ സ്പോർട്സാണ് റിപ്പോർട്ടു ചെയ്‌തത്‌.

6. പോഗ്ബക്കു പകരക്കാരനായി ഗോരേട്സ്‌കയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നു

FBL-NATIONS-GER-FRA
FBL-NATIONS-GER-FRA / FRANCK FIFE/Getty Images

പോൾ പോഗ്ബ ക്ലബ് വിടുകയാണെങ്കിൽ പകരക്കാരനായി ബയേൺ മ്യൂണിക്ക് താരം ലിയോൺ ഗോരേട്സ്‌കയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നു. പോഗ്ബയെ പോലെത്തന്നെ ബയേൺ താരത്തിനും ഒരു വർഷത്തെ കരാർ മാത്രമാണ് ബാക്കിയുള്ളത് എന്നതു കൊണ്ട് കുറഞ്ഞ തുകക്ക് ട്രാൻസ്‌ഫർ നടക്കുമെന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നതായി ദി സൺ വെളിപ്പെടുത്തി.

7. ഷക്കിരിയെ ലിവർപൂൾ ഒഴിവാക്കും

Xherdan Shaqiri
Switzerland v Spain - UEFA Euro 2020: Quarter-final / Anton Vaganov - Pool/Getty Images

സ്വിറ്റ്സർലൻഡ് മുന്നേറ്റനിര താരമായ ഷെർദാൻ ഷാക്കിരിയെ ലിവർപൂൾ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഒഴിവാക്കുമെന്ന് ലിവർപൂൾ എക്കോ റിപ്പോർട്ടു ചെയ്‌തു. അടുത്ത സീസണിലേക്കു വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനായി നിരവധി താരങ്ങളെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഷാക്കിരിയേയും ലിവർപൂൾ വിൽക്കാൻ തയ്യാറെടുക്കുന്നത്.

facebooktwitterreddit