ട്രാൻസ്ഫർ റൗണ്ടപ്പ്: അഡമ ട്രയോറെ ടോട്ടനത്തിലേക്ക്, കരാർ പുതുക്കാതെ റെനാറ്റോ സാഞ്ചസ്


1. അഡമ ട്രയോറെ ടോട്ടനം ഹോസ്പറിലേക്ക്
സ്പാനിഷ് വിങ്ങറായ അഡമ ട്രയോറെ ടോട്ടനം ഹോസ്പറിനോട് അടുക്കുന്നു. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം പുതിയ കരാറൊപ്പിടാൻ അതു പുതുക്കാൻ താൽപര്യമില്ലെന്ന് ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്. ദി ഗാർഡിയന്റെ റിപ്പോർട്ടുകൾ പ്രകാരം അടുത്ത ദിവസങ്ങളിൽ തന്നെ താരവുമായുള്ള കരാർ ടോട്ടനം പൂർത്തിയാക്കും.
2. ലില്ലെയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നിർത്തി വെച്ച് റെനാറ്റോ സാഞ്ചസ്
പോർച്ചുഗീസ് താരമായ റെനാറ്റോ സാഞ്ചസ് ലില്ലെയുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നിർത്തിവെച്ചുവെന്ന് ഏക്റം കോനൂർ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരത്തിനായി ആഴ്സണൽ രംഗത്തുണ്ട്. താരം സമ്മറിൽ ഫ്രഞ്ച് ലീഗ് വിടുമെന്നാണ് സൂചനകൾ.
3. ടോട്ടനം താരത്തെ ലക്ഷ്യമിട്ട് നീസ്
ടോട്ടനം ഹോസ്പറിന്റെ വിങ്ങറായ ബ്രയാൻ ഗില്ലിനെ ഫ്രഞ്ച് ലീഗ് ക്ലബായ നീസ് ലക്ഷ്യമിടുന്നു. ടോട്ടനം ഹോസ്പറിൽ അവസരങ്ങൾ കുറഞ്ഞ ഇരുപതുകാരനായ താരം കൂടുതൽ കളിസമയം ലഭിക്കുന്നതിനു വേണ്ടി ഫ്രഞ്ച് ലീഗിലേക്ക് ചേക്കേറുമെന്ന് എൽഎക്വിപ്പെയാണ് റിപ്പോർട്ടു ചെയ്തത്.
4. അർടെട്ടയുടെ കരാർ പുതുക്കാൻ ആഴ്സണൽ
മൈക്കൽ അർടെട്ടക്ക് ആഴ്സണൽ പുതിയ കരാർ വാഗ്ദാനം ചെയ്തു. പതിനെട്ടു മാസം മാത്രം കരാറിൽ ബാക്കിയുള്ള മുൻ താരത്തെ ടീമിനൊപ്പം നിലനിർത്താൻ തന്നെയാണ് ആഴ്സണൽ താത്പര്യപ്പെടുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു. പെപ് ഗ്വാർഡിയോള ക്ലബ് വിട്ടാൽ മാഞ്ചസ്റ്റർ സിറ്റി സ്പാനിഷ് പരിശീലകനെ ലക്ഷ്യമിടുമെന്നും ആഴ്സണൽ കരുതുന്നു.
5. ദെലെ അലിയെ ന്യൂകാസിലിനു വേണം
ടോട്ടനം ഹോസ്പർ മധ്യനിര താരമായ ദെലെ അലിയെ ജനുവരിയിൽ തന്നെ ടീമിന്റെ ഭാഗമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ലക്ഷ്യമിടുന്നുണ്ടെന്ന് ഫുട്ബോൾ ഇൻസൈഡർ വെളിപ്പെടുത്തി. അന്റോണിയോ കോണ്ടെക്കു കീഴിൽ അവസരങ്ങൾ കുറഞ്ഞ താരത്തെ തരം താഴ്ത്തൽ മേഖലയിൽ നിന്നും രക്ഷപ്പെടുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂകാസിൽ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.
6. റാംസി യുവന്റസ് വിടുമെന്നു സ്ഥിരീകരിച്ച് അല്ലെഗ്രി
ആരോൺ റാംസി ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ക്ലബ് വിടുമെന്നു സ്ഥിരീകരിച്ച് പരിശീലകനായ അല്ലെഗ്രി. മിലാനെതിരായ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കെയാണ് വെയിൽസ് താരം ക്ലബ് വിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. പ്രീമിയർ ലീഗിലേക്കാണ് റാംസി ചേക്കേറാൻ സാധ്യത.
7. ന്യൂകാസിൽ യുണൈറ്റഡ് ലിംഗാർഡിനെ സ്വന്തമാക്കണമെന്ന് അലൻ ഷിയറർ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര താരമായ ലിംഗാർഡിനെ സ്വന്തമാക്കാൻ ന്യൂകാസിലിനോട് അഭ്യർത്ഥിച്ച് ക്ലബിന്റെ ഇതിഹാസമായ അലൻ ഷിയറർ. ഒരു ട്വീറ്റിനു മറുപടി നൽകവെയാണ് ഇക്കാര്യം ഷിയറർ വ്യക്തമാക്കിയത്. ന്യൂകാസിലും വെസ്റ്റ് ഹാമുമാണ് ലിംഗാർഡിനെ സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.