ഡിബാലയെ റോമയിലെത്തിക്കാൻ ശ്രമിക്കുമെന്ന് ഇറ്റാലിയൻ ഇതിഹാസം ഫ്രാൻസിസ്കോ ടോട്ടി


ഈ സീസൺ അവസാനിക്കുന്നതോടെ യുവന്റസ് വിടുന്ന അർജന്റീനിയൻ താരമായ പൗളോ ഡിബാലയെ റോമയിലേക്ക് എത്തിക്കാൻ ശ്രമം നടത്തുമെന്ന് ക്ലബ്ബിന്റെയും ഇറ്റലിയുടെയും ഇതിഹാസതാരമായ ഫ്രാൻസിസ്കോ ടോട്ടി. അടുത്തയാഴ്ച്ച ഒരു ചാരിറ്റി മത്സരത്തിൽ രണ്ടു പേരും പങ്കെടുക്കാൻ സാധ്യത ഉണ്ടെന്നിരിക്കെയാണ് ടോട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
യുവന്റസിന്റെ മൈതാനത്ത് അവസാന മത്സരം കളിച്ച് ആരാധകരോട് വിടപറഞ്ഞ ഡിബാലക്ക് ഈ സീസണിലിനി ഫിയോറെന്റീനക്കെതിരായ ഒരു മത്സരം കൂടിയേ കളിക്കാൻ ബാക്കിയുള്ളൂ. ഫ്രീ ട്രാൻസ്ഫറിൽ യുവന്റസ് വിടുന്ന താരത്തെ സ്വന്തമാക്കാൻ യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് താൽപര്യം ഉണ്ടെന്നിരിക്കെയാണ് റോമയിലേക്ക് താരത്തെ എത്തിക്കാൻ ശ്രമിക്കുമെന്ന് ടോട്ടി വ്യക്തമാക്കിയത്.
“Let’s see if we can bring him to Roma, I’ll see him on Monday and I hope to convince him.
— Italian Football TV (@IFTVofficial) May 20, 2022
We’ll be in Milan for the match of Eto’o, we’ll play together and I’ll give him some tips, hopefully I can put something in his head”
? Totti on Dybala to Roma via Sky pic.twitter.com/N2XE4vvCKw
"റോമിലേക്ക് താരത്തെയെത്തിക്കാൻ കഴിയുമോയെന്ന് നമുക്ക് കണ്ടറിയാം. ഞാൻ തിങ്കളാഴ്ച്ച ഡിബാലയെ കാണും, താരത്തെ സമ്മതിപ്പിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ മിലാനിൽ എറ്റൂവിന്റെ മത്സരത്തിനെത്തുന്നുണ്ട്. ഞങ്ങൾ ഒരുമിച്ച് കളിക്കുന്നുണ്ട്, അതിനു ശേഷം താരത്തിന് ചില ഉപദേശങ്ങൾ നൽകണം."
"താരത്തിന്റെ മനസിലേക്ക് എന്തെങ്കിലും നൽകാൻ ഞാൻ ശ്രമിക്കും, അതിൽ നമ്മൾ വിജയിക്കുമെന്നു തന്നെ കരുതുന്നു. റോമക്കും എന്റെയതേ മനസാണെങ്കിൽ." സ്കൈ ഇറ്റാലിയയോട് സംസാരിക്കുമ്പോൾ റോമയിൽ കരിയർ തുടങ്ങി അവിടെത്തന്നെ കരിയർ അവസാനിപ്പിച്ച ടോട്ടി പറഞ്ഞു.
ഫ്രീ ഏജന്റായതിനാൽ തന്നെ നിരവധി ക്ലബുകൾ ഡിബാലയെ അടുത്ത സീസണിലേക്കായി സ്വന്തമാക്കാൻ ശ്രമം നടത്തും എന്നുറപ്പാണ്. നിലവിൽ ടോട്ടനം, ഇന്റർ മിലാൻ എന്നീ ക്ലബുകളാണ് താരത്തിനായി രംഗത്തുള്ളത്. ജൂണിൽ ട്രാൻസ്ഫർ ജാലകം ആരംഭിച്ചാൽ കൂടുതൽ ക്ലബുകൾ താരത്തിനായി രംഗത്തു വരാൻ സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.