Tottenham Hotspur News

മെംഫിസ് ഡിപേയെ സ്വന്തമാക്കാൻ 17 മില്യൺ യൂറോ നൽകാൻ തയ്യാറായി ടോട്ടൻഹാം ഹോട്സ്പർ

Haroon Rasheed
Tottenham are interested in Memphis Depay
Tottenham are interested in Memphis Depay / ANP/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ഡച്ച് മുന്നേറ്റനിര താരം മെംഫിസ് ഡിപേയെ സ്വന്തമാക്കാൻ 17 മില്യൺ പൗണ്ടിന്റെ ഓഫര്‍ നൽകാൻ തയ്യാറായി പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്‍ഹാം.

ഡിപേ ബാഴ്‌സ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ടോട്ടന്‍ഹാം താരത്തിനായി രംഗത്തെത്തിയിരിക്കുന്നത്. മുന്നേറ്റനിരയിലേക്ക് പുതിയ താരങ്ങളെ എത്തിച്ചതോടെയാണ് ഡീപേയെ വിൽക്കാൻ ബാഴ്‌സ ഒരുങ്ങുന്നത്.

ബാഴ്‌സലോണയുടെ മുന്നേറ്റത്തിലേക്ക് ലീഡ്‌സില്‍ നിന്ന് ബ്രസീലിയന്‍ താരം റഫീഞ്ഞ, ബയേണ്‍ മ്യൂണിക്കില്‍ നിന്ന് പോളിഷ് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരാണ് പുതുതായി എത്തിയിരിക്കുന്നത്.

17 മില്യൺ യൂറോക്ക് താരത്തെ ടീമിലെത്തിക്കാന്‍ ടോട്ടന്‍ഹാം അധികൃതര്‍ ബാഴ്‌സലോണയെ ബന്ധപ്പെട്ടതായി സ്പാനിഷ് മാധ്യമമായ സ്‌പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഡീപേക്കായി 20 മില്യൺ യൂറോയാണ് ബാഴ്‌സലോണ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ ഡീപേ, കാറ്റാലൻ ക്ലബിന് വേണ്ടി 38 മത്സരങ്ങളിലാണ് ഇത് വരെ ബൂട്ടണിഞ്ഞിട്ടുള്ളത്. ബാഴ്‌സക്കായി 13 ഗോളുകളും ഡച്ച് താരം നേടിയിട്ടുണ്ട്. നിലവിൽ ഒരു വർഷത്തെ കരാർ കൂടി ഡീപേക്ക് ബാഴ്‌സലോണയിൽ ബാക്കിയുണ്ട്.


facebooktwitterreddit