റിച്ചാർളിസൺ ട്രാൻഫറിനായി എവർട്ടണുമായി ധാരണയിലെത്തി ടോട്ടനം ഹോട്സ്പർ


ബ്രസീലിയൻ മുന്നേറ്റതാരം റിച്ചാർളിസന്റെ ട്രാൻഫർ സംബന്ധിച്ച് എവർട്ടണുമായി ടോട്ടനം ഹോട്സ്പർ ധാരണയിലെത്തിയതായി റിപ്പോർട്ട്. താരം ഇന്ന് ബ്രസീലിൽ വെച്ച് വൈദ്യപരിശോധനക്ക് വിധേയമാകുമെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി അത്ലറ്റിക് സ്ഥിരീകരിക്കുന്നു.
റിച്ചാർലിസന്റെ ട്രാൻസ്ഫർ തുക സംബന്ധിച്ചും ടോട്ടൻഹാമും എവർട്ടണും തമ്മിലുള്ള ധാരണയിലെത്തിയതായി 90min മനസിലാക്കുന്നു. താരത്തെ സ്വന്തമാക്കാൻ 50 മില്യൺ പൗണ്ടാണ് ടോട്ടൻഹാം ചിലവഴിക്കുക. ആഡ്-ഓണുകൾ കൂട്ടുമ്പോൾ ഈ തുക 60 മില്യൺ പൗണ്ട് വരെ ഉയരും. താരവുമായി വ്യക്തിഗത നിബന്ധനകളും അംഗീകരിച്ചതായാണ് റിപ്പോർട്ട്.
ഈ സീസണിൽ ടോട്ടനത്തിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ളതും ട്രാൻഫറിൽ നിർണായകഘടകമായി. 2018ൽ വാറ്റ്ഫോഡിൽ നിന്നും 51 മില്യൺ പൗണ്ടിനു എവർട്ടണിലേക്ക് ചേക്കേറിയ റിച്ചാർളിസൻ 152 മത്സരങ്ങളിൽ നിന്നും 52 ഗോളുകൾ നേടിയിട്ടുണ്ട്. ബ്രസീലിനായി 38 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. റിച്ചാർളിസനു മുൻപു യ്വെസ് ബിസൂമ, ഫ്രെസർ ഫോഴ്സ്റ്റർ,ഇവാൻ പെരിസിച്ച് എന്നിവരുടെ സൈനിങ്ങും ടോട്ടനം പൂർത്തിയാക്കിയിട്ടുണ്ട്.