Football in Malayalam

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസം നടന്ന അഞ്ചു പ്രധാന ട്രാൻസ്‌ഫറുകൾ

Sreejith N
FC Barcelona v Getafe CF - LaLiga Santander
FC Barcelona v Getafe CF - LaLiga Santander / David Ramos/Getty Images
facebooktwitterreddit

യൂറോപ്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ ആരാധകർക്ക് ഇത്രയധികം സർപ്രൈസുകൾ നൽകിയ മറ്റൊരു ട്രാൻസ്‌ഫർ ജാലകം ഉണ്ടായിരിക്കുമോയെന്നത് സംശയമാണ്. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സെർജിയോ റാമോസ്, ഡോണറുമ്മ, ലുക്കാക്കു തുടങ്ങി നിരവധി താരങ്ങളാണ് ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ടീം വിട്ടത്. ഇവയിൽ പലതും നേരത്തെ പ്രതീക്ഷിച്ച ട്രാൻസ്ഫറുകൾ ചിലതൊക്കെ അപ്രതീക്ഷിത നീക്കങ്ങൾ ആയിരുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസമായ ഇന്നലെയും ആരാധകർക്ക് സർപ്രൈസൊരുക്കി നിരവധി താരങ്ങൾ ടീം മാറിയിരുന്നു. അവയിൽ പ്രധാനപ്പെട്ട അഞ്ചു താരങ്ങളുടെ ട്രാൻസ്ഫറുകളാണ് ഇവയാണ്.

1. അന്റോയിൻ ഗ്രീസ്‌മൻ (ബാഴ്‌സലോണ - അത്ലറ്റികോ മാഡ്രിഡ്)

Antoine Griezmann
FC Barcelona v Getafe CF - LaLiga Santander / Alex Caparros/Getty Images

ലയണൽ മെസി ക്ലബ് വിട്ടതോടെ ബാഴ്‌സലോണയുടെ പ്രധാന താരമായി അന്റോയിൻ ഗ്രീസ്‌മൻ മാറുമെന്ന് പ്രതീക്ഷിച്ചവരെ അത്ഭുതപ്പെടുത്തിയാണ് ഫ്രഞ്ച് താരം സമ്മർ ജാലകത്തിന്റെ അവസാന ദിവസം അത്ലറ്റികോ മാഡ്രിഡിലെത്തിയത്. ആദ്യം ഫെലിക്‌സിനെ ഉൾപ്പെടുത്തി ഒരു സ്വാപ് ഡീലാണ് ബാഴ്‌സ ശ്രമിച്ചതെങ്കിലും അത്ലറ്റികോ അതിനു തയ്യാറാവാത്തതിനെ തുടർന്ന് ഗ്രീസ്‌മനെ ലോണിൽ വിട്ടുനൽകുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ബാഴ്‌സക്കു വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഗ്രീസ്‌മൻ എത്തിയതോടെ അത്ലറ്റികോ ഈ സീസണിലും ലാ ലിഗ നേടാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്.

2. സൗൾ നിഗ്വസ് (അത്ലറ്റികോ മാഡ്രിഡ് - ചെൽസി)

Saul Niguez
Club Atletico de Madrid v Villarreal CF - La Liga Santander / Gonzalo Arroyo Moreno/Getty Images

സമ്മർ ജാലകത്തിന്റെ തുടക്കം മുതൽ സൗൾ നിഗ്വസിന്റെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും അവസാന ദിവസമാണ് ട്രാൻസ്‌ഫർ പൂർത്തിയായത്. റോഡ്രിഗോ ഡി പോൾ അത്ലറ്റികോ മാഡ്രിഡിൽ എത്തിയതോടെ മധ്യനിരയിലെ സ്ഥാനം നഷ്‌ടപ്പെട്ട സ്‌പാനിഷ്‌ താരം ലോണിലാണ് ചെൽസിയിലേക്കുള്ള ട്രാൻസ്‌ഫർ പൂർത്തിയാക്കിയതെങ്കിലും സ്ഥിരം കരാറിൽ വാങ്ങാനുള്ള ഉടമ്പടിയും അതിലുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ എന്നീ ക്ലബുകൾക്കും താരത്തെ സ്വന്തമാക്കാൻ താല്പര്യം ഉണ്ടായിരുന്നു.

3. എഡ്വേർഡോ കമവിങ്ങ (റെന്നെസ് - റയൽ മാഡ്രിഡ്)

Eduardo Camavinga
Levante UD v Stade Rennais - Friendly Match / Quality Sport Images/Getty Images

യൂറോപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളെന്ന പേരു ലഭിച്ചിട്ടും ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള കമവിങ്ങയെ വിൽക്കാൻ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസം വരെ റെന്നെസിനു കാത്തിരിക്കേണ്ടി വന്നു. 31 മില്യൺ യൂറോയാണ് താരത്തിനായി റയൽ മുടക്കിയത്.

4. എമേഴ്‌സൺ റോയൽ (ബാഴ്‌സലോണ - ടോട്ടനം)

FBL-ESP-LIGA-BARCELONA
FBL-ESP-LIGA-BARCELONA / JOSEP LAGO/Getty Images

റയൽ ബെറ്റിസിൽ നിന്നും ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ബ്രസീലിയൻ താരമായ എമേഴ്‌സണെ ബാഴ്‌സലോണ സ്വന്തമാക്കിയത്. എന്നാൽ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് അഞ്ചു വർഷത്തെ കരാറിൽ ടോട്ടനം ഹോട്സ്‌പറിലേക്ക് താരം ചേക്കേറി. ഒരു സ്‌ട്രൈക്കറെ സ്വന്തമാക്കുന്നതിനു വേണ്ടിയുള്ള തുക കണ്ടെത്തുന്നതിനു വേണ്ടിയാണ് 30 മില്യൺ യൂറോയുടെ ട്രാൻസ്ഫറിൽ എമേഴ്‌സണെ ബാഴ്‌സലോണ ഒഴിവാക്കിയത്.

5. ഹെക്ടർ ബെല്ലെറിൻ (ആഴ്‌സണൽ - റയൽ ബെറ്റിസ്‌)

Hector Bellerin
Tottenham Hotspur v Arsenal: The MIND Series / Matthew Ashton - AMA/Getty Images

ആഴ്‌സണലിനൊപ്പം പത്തു വർഷത്തോളമായി തുടരുന്ന ഹെക്ടർ ബെല്ലെറിൻ അവസരങ്ങൾ കുറയുമെന്നതു കൊണ്ടാണ് സ്‌പാനിഷ്‌ ക്ലബായ റയൽ ബെറ്റിസിലേക്ക് ചേക്കേറിയത്. ലോൺ കരാറിൽ, സ്ഥിരമായി സ്വന്തമാക്കാനുള്ള ഉടമ്പടി ഇല്ലാതെയാണ് സ്‌പാനിഷ്‌ താരത്തെ റയൽ ബെറ്റിസ്‌ ടീമിലെത്തിച്ചിരിക്കുന്നത്. ബാഴ്‌സലോണ അക്കാദമി താരമായിരുന്ന ഇരുപത്തിയാറു വയസുള്ള ബെല്ലറിൻ 2011ലാണ് ആഴ്‌സണലിലേക്ക് ചേക്കേറുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit