Football in Malayalam

2021ലെ ലോകത്തെ ഏറ്റവും മികച്ച അഞ്ച് ലെഫ്റ്റ് ബാക്കുകള്‍

Haroon Rasheed
Robertson and Cancelo are among the best in their position
Robertson and Cancelo are among the best in their position / Alex Livesey, Stu Forster - Getty Images
facebooktwitterreddit

ആധുനിക ഫുട്ബോളിൽ ഫുൾ-ബാക്ക് താരങ്ങളുടെ പ്രാധാന്യമേറി വരുകയാണ്. പ്രതിരോധിക്കുന്നത് മാത്രമല്ല, ടീമിന്റെ ആക്രമണങ്ങളിൽ സഹായിക്കുക എന്നതും ഇന്നത്തെ ഫുൾ-ബാക്കുകളുടെ ഉത്തരവാദിത്തമാണ്. 2021 അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നു എന്നിരിക്കെ, നിലവിലെ സാഹചര്യത്തിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ്-ബാക്കുകളെ പട്ടികപ്പെടുത്തുകയാണിവിടെ.

5. ലൂക്ക് ഷോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)

Luke Shaw
Manchester United v BSC Young Boys: Group F - UEFA Champions League / Robbie Jay Barratt - AMA/GettyImages

മത്സരങ്ങള്‍ - 46
പാസിങ് അക്യൂറസി - 85.7%
ടാക്ക്ള്‍സ് - 55
ഇന്റര്‍സെപ്ഷന്‍-31
ക്ലീന്‍ ഷീറ്റ്‌സ് -11

2021ന്റെ ആരംഭത്തില്‍ ലൂക്ക് ഷോ യുണൈറ്റഡിനായി നടത്തിയ മികച്ച പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. സീസണിന്റെ തുടക്കത്തില്‍ അത്ര മികച്ച ഫോമിലല്ലായിരുന്നെങ്കിലും പിന്നീട് യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്കില്‍ തിളങ്ങാല്‍ ഷോക്ക് കഴിഞ്ഞു. 85.7% പാസിങ് അക്യൂറസിയുള്ള ഷോ യുണൈറ്റഡിന്റെ ഫൈനല്‍ തേഡിലും മികവ് പുറത്തെടുക്കുന്ന താരമാണ്.

4. തിയോ ഹെര്‍ണാണ്ടസ് (എ.സി മിലാന്‍)

Theo Hernandez
Udinese Calcio v AC Milan - Serie A / Alessandro Sabattini/GettyImages

മത്സരങ്ങള്‍ - 40
പാസിങ് അക്യൂറസി - 82.8%
ടാക്ക്ള്‍സ് - 42
ഇന്റര്‍സെപ്ഷന്‍-30
ക്ലീന്‍ ഷീറ്റ്‌സ് -8

എസി മിലാന് വേണ്ടി നടത്തിയ മികച്ച പ്രകടനം കാരണം ഫ്രാൻസ് ദേശീയ ടീമിലേക്ക് വിളി ലഭിച്ച താരമാണ് തിയോ ഹെര്‍ണാണ്ടസ്. ദേശീയ ടീമിലെത്തിയ ഉടന്‍ തന്നെ ഗോളുമായി തിളങ്ങാനും ഹെര്‍ണാണ്ടസിന് കഴിഞ്ഞു. ബെല്‍ജിയത്തിനെതിരെയുള്ള നാഷന്‍സ് ലീഗ് സെമി ഫൈനലില്‍ ഹെര്‍ണാണ്ടസിന്റെ ഗോളിലായിരുന്നു ഫ്രാന്‍സ് ജയം നേടിയത്. മിലാനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം സീരി എയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.

3. ജാവോ ക്യാൻസലോ (മാഞ്ചസ്റ്റര്‍ സിറ്റി)

Joao Cancelo
Newcastle United v Manchester City - Premier League / Robbie Jay Barratt - AMA/GettyImages

മത്സരങ്ങള്‍ - 47
പാസിങ് അക്യൂറസി - 86.8%
ടാക്ക്ള്‍സ് - 103
ഇന്റര്‍സെപ്ഷന്‍-75
ക്ലീന്‍ ഷീറ്റ്‌സ് -18

പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ ഏറെ മെച്ചപ്പെട്ടിട്ടുള്ള ക്യാൻസലോ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലെഫ്റ്റ് ബാക്കിലെ സ്ഥിര സാന്നിധ്യമാണ്. സിറ്റിക്കായി 103 ടാക്കിളുകള്‍ നടത്തിയ ക്യാൻസലോയെ മറികടക്കാന്‍ ഏതൊരു മുന്നേറ്റ താരത്തിനും അല്‍പം ബുദ്ധിമുട്ടേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. പിന്‍നിരയില്‍ നിന്ന് അസിസ്റ്റ് നല്‍കുന്നതില്‍ മിടുക്ക് കാണിക്കുന്ന ക്യാൻസലോ, സിറ്റിയുടെ മുന്നേറ്റ നീക്കങ്ങളിൽ നൽകുന്ന സംഭാവന ചെറുതല്ല.

2. അല്‍ഫോന്‍സോ ഡേവിസ് (ബയേണ്‍ മ്യൂണിക്)

Alphonso Davies
VfB Stuttgart v FC Bayern München - Bundesliga / Matthias Hangst/GettyImages

മത്സരങ്ങള്‍ - 42
പാസിങ് അക്യൂറസി - 87.4%
ടാക്ക്ള്‍സ് - 77
ഇന്റര്‍സെപ്ഷന്‍-50
ക്ലീന്‍ ഷീറ്റ്‌സ് -7

ബയേണ്‍ മ്യൂണിക്കിന് വേണ്ടി മിന്നും പ്രകടനം നടത്തുന്ന അല്‍ഫോന്‍സോ ഡേവിസാണ് ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളില്‍ രണ്ടാമത്തെയാള്‍. ബയേണിന്റെ ലെഫ്റ്റ് ബാക്കിലെ മിന്നും താരമായ ഡേവിസ് 77 ടാക്കിളുകളാണ് 2021ൽ നടത്തിയത്. വെറും 21 വയസ് മാത്രം പ്രായമുള്ള താരം വരും വർഷങ്ങളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1. ആന്‍ഡി റോബർട്സൺ (ലിവര്‍പൂള്‍)

Andrew Robertson
Tottenham Hotspur v Liverpool - Premier League / Sebastian Frej/MB Media/GettyImages

മത്സരങ്ങള്‍ - 41
പാസിങ് അക്യൂറസി - 84.4%
ടാക്ക്ള്‍സ് - 44
ഇന്റര്‍സെപ്ഷന്‍-26
ക്ലീന്‍ ഷീറ്റ്‌സ് -10

ലിവര്‍പൂളിന്റെ ലെഫ്റ്റ് ബാക്കിലെ സ്ഥിരതയുടെ പര്യായം. സീസണില്‍ ലിവര്‍പൂളിന്റെ എല്ലാ മത്സരത്തിലും കളിച്ച റോബർട്സൺ ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് പിന്നില്‍ നിന്ന് ശക്തി പകരുന്ന താരമാണ്. 73ലധികം ക്ലിയറന്‍സ് നടത്തിയിട്ടുള്ള റോബർട്സൺ ലീഗിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലെഫ്റ്റ്-ബാക്ക് താരമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit