2021ലെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്‌ഫീൽഡർമാർ
By Sreejith N

ഫുട്ബോളിൽ ഗോളടിക്കുന്നതിനോളം തന്നെ പ്രധാനമാണ് ഗോളവസരങ്ങൾ ഒരുക്കുകയെന്നതും. അങ്ങിനെ നോക്കുമ്പോൾ ഗോളടിക്കുകയും ഗോളവസരങ്ങൾ ഒരുക്കുകയും ചെയ്യുകയെന്ന വലിയ ജോലിയാണ് അറ്റാക്കിങ് മിഡ്‌ഫീൽഡർമാർ ചെയ്യുന്നത്. അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്ന പൊസിഷനിൽ കളിക്കുന്നവരും മുന്നേറ്റനിരയിൽ ഇറങ്ങി അറ്റാക്കിങ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന താരങ്ങളുമെല്ലാം ഇതിലുൾപ്പെടുന്നു. കഴിഞ്ഞ വർഷം ഈ പൊസിഷനിൽ തിളങ്ങിയ അഞ്ചു താരങ്ങളെയാണ് ഇവിടെ പരാമർശിക്കുന്നത്.
5. ബെർണാർഡോ സിൽവ
കളിച്ച മത്സരങ്ങൾ: 47
കളിച്ച മിനുട്ടുകൾ: 3706
ഗോളുകൾ: 9
അസിസ്റ്റുകൾ: 11
സൃഷ്‌ടിച്ച അവസരങ്ങൾ: 51
ഷോട്ടുകൾ: 54
ഓൺ ടാർഗറ്റ് ഷോട്ടുകൾ: 25
ഷോട്ട് കൺവെർഷൻ റേറ്റ്: 17.7%
മിനുട്ട്സ് പെർ ഗോൾ: 412
മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ സ്ഥാനം മറ്റൊരാൾക്കും വിട്ടു കൊടുക്കില്ലെന്ന തീരുമാനത്തോടെ പൊരുതുന്നത് സിൽവയെ വളരെയധികം വ്യത്യസ്‌തനാക്കുന്നു. താരവുമായി ബന്ധപ്പെട്ട് ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമായിരുന്നെങ്കിലും നിലവിൽ സിറ്റിയെ പ്രീമിയർ ലീഗിന്റെ തലപ്പത്തു നിർത്തുന്നതിൽ പോർച്ചുഗീസ് താരത്തിന്റെ പ്രകടനം വളരെ നിർണായകമാണ്.
4. നെയ്‌മർ
കളിച്ച മത്സരങ്ങൾ: 33
കളിച്ച മിനുട്ടുകൾ: 2556
ഗോൾസ്: 11
അസിസ്റ്റ്സ്: 8
സൃഷ്‌ടിച്ച അവസരങ്ങൾ: 80
ഷോട്ടുകൾ: 90
ഓൺ ടാർഗറ്റ് ഷോട്ടുകൾ: 30
ഷോട്ട് കൺവെർഷൻ റേറ്റ്: 12.2
മിനുട്ട്സ് പെർ ഗോൾ: 232
ഒരു മുന്നേറ്റനിര താരം ഈ ലിസ്റ്റിൽ വരുന്നത് വിചിത്രമായി തോന്നാമെങ്കിലും പിഎസ്‌ജിയിൽ നെയ്‌മർ കളിക്കുന്ന പൊസിഷൻ വിലയിരുത്തുമ്പോൾ അതിൽ യാതൊരു അത്ഭുതവുമില്ല. പിഎസ്‌ജി ഫ്രഞ്ച് ലീഗ് കിരീടം കൈവിട്ടതും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതും ബ്രസീൽ അർജന്റീനയോട് കോപ്പ അമേരിക്ക ഫൈനലിൽ കീഴടങ്ങിയതുമെല്ലാം കണക്കാക്കുമ്പോൾ നെയ്മറെ സംബന്ധിച്ച് ഇതൊരു മോശം വർഷമാണെങ്കിലും മൈതാനത്ത് താരം നടത്തിയ പ്രകടനത്തെ അവമതിക്കാൻ കഴിയില്ല.
3. ബ്രൂണോ ഫെർണാണ്ടസ്
കളിച്ച മത്സരങ്ങൾ: 54
കളിച്ച മിനുട്ടുകൾ: 4328
ഗോളുകൾ: 18
അസിസ്റ്റുകൾ: 17
ഒരുക്കിയ അവസരങ്ങൾ: 129
ഷോട്ട്സ്: 150
ഷോട്ട്സ് ഓൺ ടാർഗറ്റ്: 53
ഷോട്ട് കൺവെർഷൻ റേറ്റ്: 12.0%
മിനുട്ട്സ് പെർ ഗോൾ: 240
റൊണാൾഡോ എത്തുന്നതു വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കുന്തമുനയായി കളിച്ച പോർച്ചുഗൽ താരം ടീമിനെ വീണ്ടും മുൻനിരയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. ഈ വർഷത്തിൽ താരം നടത്തിയ പ്രകടനത്തിന്റെ കണക്കുകൾ നോക്കിയാൽ തന്നെ ബ്രൂണോ ടീമിലുണ്ടാക്കിയ പ്രഭാവം മനസിലാകും. എന്നാൽ റൊണാൾഡോ എത്തിയതിനു ശേഷം കളിക്കളത്തിലെ സ്വാതന്ത്ര്യം നഷ്‌ടമായത് താരത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നു വ്യക്തമാണ്.
2. തോമസ് മുള്ളർ
കളിച്ച മത്സരങ്ങൾ: 45
കളിച്ച മിനുട്ടുകൾ: 3594
ഗോളുകൾ: 12
അസിസ്റ്റുകൾ: 23
ഒരുക്കിയ അവസരങ്ങൾ: 124
ഷോട്ടുകൾ: 70
ഓൺ ടാർഗറ്റ് ഷോട്ടുകൾ: 29
ഷോട്ട് കൺവെർഷൻ റേറ്റ്: 17.1%
മിനുട്ട്സ് പെർ ഗോൾ: 300
ഒരു കളിക്കാരനെന്ന നിലയിലുള്ള തന്റെ കഴിവുകളെ തേച്ചു മിനുക്കിയെടുത്ത് ടീമിന്റെ പ്രധാന താരമായി ഇപ്പോഴും തുടരുന്ന തോമസ് മുള്ളർ ലോകത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ കളിക്കാരനാണെന്നു പറഞ്ഞാലും അതിൽ തെറ്റില്ല. ഗോളടിക്കാനും അടിപ്പിക്കാനും പ്രതിരോധത്തിൽ സഹായിക്കാനുമെല്ലാം ഉണ്ടാകുന്ന താരം നേടാൻ ഇനിയൊന്നും ബാക്കിയില്ലെങ്കിലും ഇപ്പോഴും അതെ ഫോമിൽ തുടരുകയാണ്.
1. കെവിൻ ഡി ബ്രൂയ്ൻ
കളിച്ച മത്സരങ്ങൾ: 37
കളിച്ച മിനുട്ടുകൾ: 2547
ഗോളുകൾ: 11
അസിസ്റ്റുകൾ: 8
ഒരുക്കിയ അവസരങ്ങൾ: 87
ഷോട്ട്സ്: 87
ഷോട്ട്സ് ഓൺ ടാർഗറ്റ്: 29
ഷോട്ട് കൺവെർഷൻ റേറ്റ്: 12.6%
മിനുട്ട്സ് പെർ ഗോൾ: 232
കണക്കുകൾ പരിശോധിക്കുമ്പോൾ കെവിൻ ഡി ബ്രൂയ്‌ൻ കുറച്ചു പിന്നിലാണെങ്കിലും കളിക്കളത്തിൽ താരം സൃഷ്ട്ടിക്കുന്ന പ്രഭാവം ആർക്കും നിഷേധിക്കാൻ കഴിയില്ല. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗ് കിരീടം നേടിയ താരം ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കും ടീമിനെ നയിച്ചു. തിയറി ഹെൻറി, റൊണാൾഡോ എന്നിവർക്കു ശേഷം പിഎഫ്എ പ്ലേയർ ഓഫ് ദി ഇയർ പുരസ്‌കാരം രണ്ടാം തവണയും ബെൽജിയൻ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.