കരിയര്‍ റയല്‍ മാഡ്രിഡില്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം; ടോണി ക്രൂസ്

കരിയര്‍ റയല്‍ മാഡ്രിഡില്‍ തന്നെ അവസാനിപ്പിക്കുമെന്ന് സ്‌പാനിഷ് ക്ലബിന്റെ മധ്യനിര താരം ടോണി ക്രൂസ്. സ്‌കൈ സ്‌പോട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ക്രൂസ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
"ഞാന്‍ അവസാനമായി കരാര്‍ നീട്ടിയപ്പോള്‍ 2023 തിരഞ്ഞെടുത്തത് മനപ്പൂര്‍വമായിരുന്നു. അപ്പോള്‍ എനിക്ക് 33 വയസാകും. ടീമില്‍ എങ്ങനെ തുടരണമെന്ന് ചിന്തിക്കുന്നതിനുള്ള നല്ല സമയമാണ് അത്," ക്രൂസ് സ്‌കൈ സ്‌പോട്‌സ് ഡച്ച്‌ലാന്‍ഡിനോട് വെളിപ്പെടുത്തി.
"എന്നിരുന്നാലും ഞാന്‍ അതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ക്ലബുമായി അവിശ്വസനീയമായ ബന്ധമുണ്ട് എനിക്ക്. അത് ഊഹാപോഹങ്ങള്‍ക്കായി ഞാന്‍ ഉപയോഗപ്പെടുത്തില്ല. ഇരുവശത്തും അങ്ങനെയാണ്. എന്റെ കരിയര്‍ ഇവിടെ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് അങ്ങനെ തന്നെ സംഭിവക്കും. എന്നാല്‍ അത് എപ്പോഴാണെന്ന് പറയാനാകില്ല,"ക്രൂസ് വ്യക്തമാക്കി.
2021-22 സീസണില്‍ കാര്‍ലോ ആന്‍സലോട്ടിക്ക് കീഴിലും ടീമിലെ പ്രധാനപ്പെട്ട റോളിലാണ് ക്രൂസ് കളിക്കുന്നത്. എഡ്വാര്‍ഡോ കാമവിഗ, ഫെഡറിക്കോ വാള്‍വര്‍ദെ എന്നിവര്‍ റയലിലുണ്ടെങ്കിലും ക്രൂസിന് തന്നെയാണ് ടീമിന്റെ മധ്യനിരയിലെ പ്രധാന ചുമതല. "ക്ലബിന്റെ ഉള്ളില്‍ എന്താണ് ഉള്ളതെന്ന് എനിക്കറിയാം. എന്റെ ഉള്ളില്‍ ഉള്ളത് ക്ലബിനുമറിയാം," ക്രൂസ് കൂട്ടിച്ചേര്‍ത്തു.
2010 ല്‍ നിന്ന് ജര്‍മന്‍ ക്ലബായ ബയര്‍ ലെവര്‍കൂസനില്‍ നിന്ന് ലോണടിസ്ഥാനത്തിലായിരുന്നു ക്രൂസ് സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക് ചേക്കേറിയത്. അതിന് ശേഷം റയല്‍ മാഡ്രിഡിന്റെ നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളില്‍ നിര്‍ണായ പങ്കുവഹിക്കാന്‍ കഴിഞ്ഞ താരമാണ് ക്രൂസ്. 2023വരെ റയല്‍ മാഡ്രിഡില്‍ കരാറുള്ള ക്രൂസ്, ഏറെ കാലമായി സ്‌പാനിഷ് വമ്പന്മാരുടെ മധ്യനിരയിലെ സുപ്രധാന താരമാണ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.