Football in Malayalam

പി എസ് ജിയിലേക്കുള്ള മെസിയുടെ നീക്കം റയൽ മാഡ്രിഡിന് നേട്ടമാകും; ടോണി ക്രൂസ് പറയുന്നത് ഇങ്ങനെ...

Gokul Manthara
Real Madrid CF v FC Barcelona  - La Liga
Real Madrid CF v FC Barcelona - La Liga / Quality Sport Images/Getty Images
facebooktwitterreddit

ലയണൽ മെസി, പി എസ് ജിയിലെത്തിയത് റയൽ മാഡ്രിഡിന് നേട്ടമാകുമെന്ന് ചൂണ്ടിക്കാട്ടി ക്ലബ്ബിന്റെ ജെർമ്മൻ സൂപ്പർ താരം ടോണി ക്രൂസ്.‌ മെസിയുടെ വരവോടെ റയൽ മാഡ്രിഡിന്റെ നോട്ടപ്പുള്ളിയായ എംബാപ്പെ ഫ്രഞ്ച് ക്ലബ്ബ് വിടുമെന്നും ഇതോടെ അദ്ദേഹത്തെ സ്വന്തമാക്കാൻ റയലിന് കഴിയുമെന്നുമുള്ള സൂചനകളാണ് തന്റെ സഹോദരനുമായി നടത്തിയ പോഡ്കാസ്റ്റിനിടെ ക്രൂസ് പങ്കു വെച്ചത്.

മെസി ക്ലബ്ബ് വിട്ടതോടെ തങ്ങളുടെ എതിരാളികൾക്ക് (ബാഴ്സലോണ) ഏറ്റവും മികച്ച താരത്തെയാണ് നഷ്ടപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടുന്ന ക്രൂസ്, അത് കൊ‌ണ്ടു തന്നെ റയലിന് ഇത് നല്ല കാര്യമാണെന്നും പറയുന്നു. മെസി പി എസ് ജിയിൽ ചേർന്നതിന്റെ ഫലമായി റയലിനെ സംബന്ധിച്ചിടത്തോളം ഇനിയും നല്ല കാര്യങ്ങൾ സംഭവിച്ചേക്കാമെന്ന് പറയുന്ന ക്രൂസ്, പാരീസിൽ നിന്നുള്ള ഒരു കളികാരൻ തങ്ങൾക്കൊപ്പം ചേർന്നേക്കാമെന്നും എംബാപ്പെയെ ലക്ഷ്യം വെച്ചു കൊണ്ടു വ്യക്തമാക്കി.

അതേ സമയം മെസിയുടെ വരവോടെ ക്ലബ്ബിൽ പ്രാധാന്യം കുറയാൻ സാധ്യതയുള്ള എംബാപ്പെ ഇക്കുറി പി എസ് ജി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി ശക്തമാണ്. എന്നാൽ എംബാപ്പെ ക്ലബ്ബ് വിടില്ലെന്നും അദ്ദേഹം ക്ലബ്ബിൽ സന്തുഷ്ടനാണെന്നും പിഎസ് ജി പ്രസിഡന്റ് നാസർ അൽ ഖെലൈഫിയും, പരിശീലകൻ മൗറീസിയോ പൊച്ചട്ടീനോയും ആവർത്തിച്ച്‌ പറഞ്ഞു കഴിഞ്ഞു.

നേരത്തെ 2018 ൽ പി എസ് ജിയുമായി നാല് വർഷത്തെ കരാറിൽ ഒപ്പുവെച്ച എംബാപ്പെ കഴിഞ്ഞ 4 സീസണുകളിലും ക്ലബ്ബിനായി ഉജ്ജ്വല പ്രകടനമാണ്‌ പുറത്തെടുത്തത്.‌ ഫ്രഞ്ച് ക്ലബ്ബിനായി ഇതു വരെ 173 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ഈ ഇരുപത്തിരണ്ടുകാരൻ, 132 ഗോളുകൾ നേടിയതിനൊപ്പം 63 ഗോളുകൾക്ക് വഴിയുമൊരുക്കിയിട്ടുണ്ട്.

facebooktwitterreddit