Manchester City News

അഗ്യൂറോയുടെ പ്രതിമ ക്രൂസിനെപ്പോലെയെന്ന് ആരാധകർ, കളിയാക്കലുമായി റയൽ മാഡ്രിഡ് താരം

Sreejith N
Toni Kroos Pokes Fun At Sergio Aguero Statue
Toni Kroos Pokes Fun At Sergio Aguero Statue / Quality Sport Images/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റി സ്റ്റേഡിയത്തിനു മുന്നിൽ വെച്ച സെർജിയോ അഗ്യൂറോയുടെ പ്രതിമ ടോണി ക്രൂസിനെ പോലെയുണ്ടെന്ന ആരാധകരുടെ കണ്ടെത്തലിനു പിന്നാലെ പ്രതികരിച്ച് റയൽ മാഡ്രിഡ് താരം. തന്റെ സോഷ്യൽ മീഡിയയിലൂടെ തമാശ രൂപത്തിലുള്ള കളിയാക്കലാണ് താരം നടത്തിയത്.

ക്വീൻ പാർക്ക് റേഞ്ചേഴ്‌സിനെതിരെ നടന്ന മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഗോൾ നേടി മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പ്രീമിയർ ലീഗ് കിരീടം അഗ്യൂറോ നേടിക്കൊടുത്തതിന്റെ പത്താം വാർഷികത്തിലാണ് താരത്തിന്റെ പ്രതിമ മാഞ്ചസ്റ്റർ സിറ്റി സ്റ്റേഡിയത്തിനു മുന്നിൽ അനാവരണം ചെയ്‌തത്‌. ഇതിനു പിന്നാലെ തന്നെ അത് ക്രൂസിനെ പോലെയുണ്ടെന്ന അഭിപ്രായവുമായി ആരാധകരും രംഗത്തെത്തി.

ബിബിസി റിപ്പോർട്ടറായ സൈമൺ സ്റ്റോൺ "സെർജിയോ ഇവിടെയുണ്ട്" എന്ന തലക്കെട്ടോടെ അഗ്യൂറോയുടെ പ്രതിമയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്‌തതിലാണ് ക്രൂസ് പ്രതികരിച്ചത്. ആ ചിത്രം റീട്വീറ്റ് ചെയ്‌ത താരം "ഉറപ്പാണോ?" എന്ന ശീർഷകം നൽകി തമാശ രൂപത്തിൽ മറുപടിയും നൽകി.

ഇതാദ്യമായല്ല ഫുട്ബോൾ താരങ്ങളുടെ പ്രതിമകൾ ആരാധകരുടെ കളിയാക്കലുകൾക്ക് വിധേയമാകുന്നത്. ഇതിനു മുൻപ് പോർചുഗലിലെ എയർപോർട്ടിൽ സ്ഥാപിച്ച റൊണാൾഡോയുടെ പ്രതിമയും കളിയാക്കലുകൾക്ക് വിധേയമായിട്ടുണ്ട്. അന്ന് റൊണാൾഡോയുടെ പ്രതിമയെ പീറ്റർ ക്രൗച്ചുമായി വരെ താരതമ്യം ചെയ്‌തിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit