Real Madrid News

റയൽ മാഡ്രിഡുമായി കരാർ പുതുക്കാനുള്ള തീരുമാനം വൈകിപ്പിക്കുന്നതു തുടർന്ന് ടോണി ക്രൂസ്

Sreejith N
Toni Kroos Delay Decision To Sign New Real Madrid Contract
Toni Kroos Delay Decision To Sign New Real Madrid Contract / Eurasia Sport Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡ് മധ്യനിര താരമായ ടോണി ക്രൂസ് ക്ലബുമായി കരാർ പുതുക്കാനുള്ള തീരുമാനം വൈകിപ്പിക്കുന്നതു തുടരുകയാണെന്ന് റിപ്പോർട്ടുകൾ. കദേന എസ്ഇആറിന്റെ റിപ്പോർട്ടുകൾ പ്രകാരം ക്രൂസിന് പുതിയ കരാർ റയൽ മാഡ്രിഡ് നൽകിയിട്ടുണ്ടെങ്കിലും അതിൽ ഒപ്പു വെക്കാൻ ജർമൻ താരം ഇതുവരെയും തയ്യാറായിട്ടില്ല.

റയൽ മാഡ്രിഡിനൊപ്പമുള്ള നാലെണ്ണമുൾപ്പെടെ കരിയറിൽ അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള ടോണി ക്രൂസിന്റെ കരാർ 2023ൽ അവസാനിക്കുകയാണ്. ഒരു വർഷത്തേക്കു കൂടി അതു പുതുക്കാൻ റയൽ മാഡ്രിഡ് നൽകിയ ഓഫർ ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം താരം പരിഗണിക്കും എന്നാണു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

നേരത്തെ റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാനുള്ള ആഗ്രഹം ക്രൂസ് പ്രകടിപ്പിച്ചിരുന്നെങ്കിലും കദേന എസ്ഇആറിന്റെ റിപ്പോർട്ടുകൾ പ്രകാരം തന്റെ കരാർ പുതുക്കാൻ കുറച്ചു കൂടി കാത്തിരിക്കണമെന്നാണ് റയൽ നേതൃത്വത്തെ താരം അറിയിച്ചിരിക്കുന്നത്. തന്റെ പ്രകടനത്തിന്റെ നിലവാരം മനസിലാക്കിയതിനു ശേഷം മാത്രമേ പുതിയ കരാറിൽ താരം ഒപ്പു വെക്കുന്നുണ്ടാകൂ.

2023ൽ ക്ലബിൽ നിന്നും റിട്ടയർ ചെയ്യാൻ സാധ്യതയുണ്ടെന്ന് ക്രൂസ് നേരത്തെ റിപ്പോർട്ടു ചെയ്‌തിരുന്നു. ചിലപ്പോൾ ഒന്നോ രണ്ടോ വർഷത്തേക്ക് കരാർ പുതുക്കാനുള്ള സാധ്യതയുണ്ടെങ്കിലും റയൽ മാഡ്രിഡിൽ തന്നെയാവും താൻ റിട്ടയർ ചെയ്യുകയെന്നാണ് മുപ്പത്തിരണ്ട് വയസുള്ള താരം പറയുന്നത്. ക്രൂസിന്റെ ജർമൻ സഹതാരം ഫിലിപ്പ് ലാമും മുപ്പത്തിമൂന്നാം വയസിലാണ് കളി മതിയാക്കുന്നത്.

അതേസമയം മധ്യനിരയിൽ പുതിയ താരങ്ങളെ സ്വന്തമാക്കി ഇവർ ക്ലബ് വിടുന്നതിന്റെ അഭാവം പരിഹരിക്കാൻ റയൽ മാഡ്രിഡ് ഇപ്പോഴേ ശ്രമം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ സമ്മറിൽ എഡ്വാർഡോ കമവിങ്ങയെ സ്വന്തമാക്കിയ റയൽ മാഡ്രിഡ് അതിനു ശേഷം ഈ സമ്മറിൽ മൊണാക്കോയിൽ നിന്നും ചുവാമെനിയെയും ടീമിലെത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit