ബ്രസീൽ ടീമിൽ നെയ്‌മർക്ക് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്നതിന്റെ കാരണം വ്യക്തമാക്കി ടിറ്റെ

Tite Says Neymar Has More Influence In Brazil Team
Tite Says Neymar Has More Influence In Brazil Team / Chung Sung-Jun/GettyImages
facebooktwitterreddit

പിഎസ്‌ജി ടീമിൽ കളിക്കുമ്പോൾ ഉള്ളതിനേക്കാൾ നെയ്‌മർ ബ്രസീലിയൻ ടീമിൽ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടെന്ന് പരിശീലകൻ ടിറ്റെ അഭിപ്രായപ്പെട്ടു. പിഎസ്‌ജിയിൽ എംബാപ്പെ, മെസി എന്നിവരേക്കാൾ നെയ്‌മർ കൂടുതൽ ഡീപ് റോളിലാണ് കളിക്കുന്നതെന്നും അതേസമയം ബ്രസീലിൽ സഹകളിക്കാർ നെയ്‌മറെ വളരെയധികം സഹായിക്കുന്നുണ്ടെന്നും ടിറ്റെ അഭിപ്രായപ്പെട്ടു.

സൗത്ത് കൊറിയക്കെതിരെ കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ബ്രസീൽ വിജയിച്ചപ്പോൾ രണ്ടു പെനാൽറ്റി ഗോളുകളുമായി മികച്ച പ്രകടനമാണ് നെയ്‌മർ നടത്തിയത്. ഗോളുകൾക്കു ബ്രസീലിന്റെ ആക്രമണങ്ങൾക്കു പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന താരത്തെ പിടിച്ചു നിർത്താൻ കൊറിയൻ താരങ്ങൾക്കു കഴിഞ്ഞതേയില്ല.

"മത്സരങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് നെയ്‌മറെ അമ്പും വില്ലുമായി ഉപയോഗിക്കാം. താരത്തിന് ആ കഴിവുണ്ട്. പിഎസ്‌ജി ടീമിൽ കളിക്കുമ്പോൾ മെസി, എംബാപ്പെ എന്നിവരേക്കാൾ കുറച്ചു കൂടി ഡീപായാണ് നെയ്‌മർ കളിക്കുന്നത്. ഇവിടെയങ്ങനെ അല്ല, താരം അമ്പു പോലെയാണ്." ടിറ്റെ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

"ഇവിടെ താരത്തിന് കൂടുതൽ ബഹുമതി ലഭിക്കും. ഈ ടീം ജോലി ചെയ്യുന്നത് ഈ വ്യക്തത താരത്തിന് നൽകാനാണ്, ഈ ക്രിയാത്മകത അതിൽ നിന്നും വരുന്നതാണ്. വളരെയധികം പിന്തുണ നൽകുന്ന ഒരു ടീമാണ് ഞങ്ങളുടേതാണ്." ബ്രസീലിയൻ പരിശീലകൻ പറഞ്ഞു.

സൗത്ത് കൊറിയയിൽ വെച്ചു നടന്ന മത്സരത്തിൽ മികച്ച വിജയം നേടിയതിലും ടിറ്റെ സന്തോഷം പ്രകടിപ്പിച്ചു. കഴിഞ്ഞ കുറെ മത്സരങ്ങളാണ് ബ്രസീലിന്റെ പ്രകടനത്തിന്റെ നിലവാരം ഉയർന്നിട്ടുണ്ടെന്നും രാജ്യത്തു നിന്നും ഇത്രയുമകലെ വന്ന് വ്യത്യസ്‌തമായ സാഹചര്യത്തിൽ മികച്ച വിജയം നേടിയത് അതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.