Football in Malayalam

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് ഉറപ്പായും ടീമിലെത്തിക്കേണ്ട 3 താരങ്ങൾ

Gokul Manthara
FBL-ITA-SERIEA-NAPOLI-SASSUOLO
FBL-ITA-SERIEA-NAPOLI-SASSUOLO / TIZIANA FABI/Getty Images
facebooktwitterreddit


വേനൽക്കാല ‌ട്രാൻസ്ഫർ ജാലകത്തിലാണ് ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ സംഭവിക്കുന്നത്. മുൻ സീസണുകളിലെ പ്രകടനങ്ങളെ വിലയിരുത്തി ഏത് മേഖലയിലാണ് ടീമിന്റെ കരുത്ത് കൂട്ടേണ്ടതെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള നീക്കങ്ങൾ ക്ലബ്ബുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സമയമാണ് വേനൽക്കാല‌ ട്രാൻസ്ഫർ ജാലകങ്ങൾ. ടീമിന്റെ കരുത്ത് വർധിപ്പിക്കാനും, ആവശ്യത്തിന് മാറ്റങ്ങൾ വരുത്താനും ഇതിലും മികച്ചൊരു സമയമില്ല.

കഴിഞ്ഞ സീസണിൽ കനത്ത തിരിച്ചടി നേരിട്ട ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് തങ്ങളുടെ ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് പുതിയ സീസണ് മുന്നോടിയായി ടീമിൽ നിർണായക മാറ്റങ്ങൾ വരുത്താൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.‌ സീരി എ കിരീടം തിരിച്ചു പിടിക്കാനും, പഴയത് പോലെ വീണ്ടും ചാമ്പ്യൻസ് ലീഗിലെ പവർഹൗസാകാനും ടീമിൽ അവർ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിൽ യുവന്റസിനെ അടുത്ത സീസണിൽ കൂടുതൽ കരുത്തരാക്കാൻ സാധ്യതയുള്ള 3 സൈനിംഗുകൾ/ യുവന്റസ് ഉറപ്പായും നടത്തേണ്ട മൂന്ന് സൈനിംഗുകൾ പരിശോധിക്കുകയാണ് 90 Min.

1. മാനുവൽ ലോകാടെല്ലി

Manuel Locatelli
Manuel Locatelli of Us Sassuolo Calcio in action during... / Marco Canoniero/Getty Images

ശരാശരി നിലവാരം മാത്രം പുലർത്തുന്ന മധ്യനിരയാണ് നിലവിൽ യുവന്റസിന്റേത്. അതിന്റെ എല്ലാ കുഴപ്പങ്ങളും കഴിഞ്ഞ സീസണിൽ ക്ലബ്ബ് അനുഭവിക്കുകയും ചെയ്തു. വേഗം കുറഞ്ഞ മധ്യനിരയിലേക്ക് ലോകടെല്ലിയെപ്പോലൊരു ഊർജ്ജ്വസ്വലനായ താരത്തെയെത്തിക്കുന്നത് വരും സീസണിൽ യുവന്റസിന്റെ കരുത്ത് വർധിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. മധ്യനിരയിൽ നിറഞ്ഞാടാൻ കെൽപ്പുള്ള, ഈ താരം യുവന്റസ് ഇക്കുറി ഉറപ്പായും ടീമിലെത്തിക്കേണ്ട താരങ്ങളിൽ ആദ്യ സ്ഥാനത്ത് തന്നെയുണ്ട്.

2. മിറാലം പ്യാനിച്ച്

Miralem Pjanic
AC ChievoVerona v Juventus FC - Serie A / Dino Panato/Getty Images

യുവന്റസിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ മാസിമിലിയാനോ അല്ലഗ്രി മുൻപ് ക്ലബ്ബിനെ പരിശീലിപ്പിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വിശ്വസ്ത താരങ്ങളിൽ ഒരാളായിരുന്നു മിറാലം പ്യാനിച്ച്.‌ അല്ലഗ്രിയുടെ കളി ശൈലിയോട് ഏറ്റവും മികച്ച രീതിയിൽ ഒത്തിണങ്ങാൻ മികവുള്ള പ്യാനിച്ചിനെ ഇക്കുറി ക്ലബ്ബിലേക്ക് തിരിച്ചെത്തിക്കാനായൽ അത് വരും സീസണിൽ യുവന്റസിന്റെ മധ്യനിരക്ക് കൂടുതൽ ഊർജ്ജം പകരും. ബാഴ്സലോണയിൽ അത്ര മികച്ച ഫോമിലല്ലായിരുന്നുവെങ്കിലും അല്ലഗ്രിക്ക് കീഴിൽ കളിക്കുമ്പോൾ പ്യാനിച്ച് പഴയ മികവിലേക്കെത്തുനെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. താരം ഇക്കുറി ക്ലബ്ബിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളും വളരെ കൂടുതലാണ്.

3. പുതിയ സ്ട്രൈക്കർ

Mauro Icardi
Stade Brestois v Paris Saint-Germain - Ligue 1 / John Berry/Getty Images


ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു പുതിയ സ്ട്രൈക്കറെ ടീമിലെത്തിക്കേണ്ടത് യുവന്റസിന് അനിവാര്യമാണ്. അൽവാരോ മൊറാത്ത ടീമിലുണ്ടെങ്കിലും താരത്തിന്റെ അസ്ഥിരത ഒരു പ്രശ്നമാണ്. റൊണാൾഡോക്കും, ഡിബാലക്കും ടീമിനായി ഗോളുകളടിക്കാൻ കഴിയുമെങ്കിലും മികച്ചൊരു ക്ലിനിക്കൽ സ്ട്രൈക്കറുടെ അഭാവം ടീമിൽ മുഴച്ച് നിൽക്കുന്നുണ്ട്. ബ്രസീലിയൻ സൂപ്പർ താരം ഗബ്രിയേൽ ജീസസ്, അർജന്റീന താരം മൗറോ ഇക്കാർഡി എന്നിവരെ ഈ സ്ഥാനത്തേക്ക് യുവന്റസ് നോട്ടമിട്ടിട്ടുണ്ടെന്ന സൂചനകളും അതിനിടെ പുറത്ത് വരുന്നുണ്ട്. എന്തായാലും അടുത്ത സീസണ് മുൻപ് ഒരു പുതിയ സ്ട്രൈക്കറെ ടീമിലെത്തിക്കാനായില്ലെങ്കിൽ ക്ലബ്ബ് ഇക്കുറിയും വിയർക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.


facebooktwitterreddit