Football in Malayalam

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്സനൽ ടീമിലെത്തിക്കേണ്ട 3 താരങ്ങൾ

Gokul Manthara
Leicester City v Tottenham Hotspur - Premier League
Leicester City v Tottenham Hotspur - Premier League / Laurence Griffiths/Getty Images
facebooktwitterreddit

ഇംഗ്ലീഷ് ഫുട്ബോളിലെ പവർഹൗസുകളിലൊന്നാണ് ആഴ്സനൽ. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ലീഗിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നായിരുന്ന ആഴ്സനൽ പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി കിതച്ചു കൊണ്ടിരിക്കുകയാണ്‌. സാമ്പത്തിക ബുദ്ധിമുട്ടുകളാൽ നട്ടം തിരിയുന്ന അവർ സമീപകാലത്തൊന്നും ട്രാൻസ്ഫർ മാർക്കറ്റുകളിൽ കാര്യമായി പണം ചിലവഴിക്കാറില്ലെന്നതും എടുത്തു പറയണം. അത് അവരുടെ സ്ക്വാഡിന്റെ കരുത്തിനേയും നന്നായി ബാധിച്ചിട്ടുണ്ട്.‌ 2021-22 സീസണിൽ മികച്ച രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ ഇത്തവണത്തെ വേനൽക്കാല ‌ട്രാൻസ്ഫർ ജാലകത്തിൽ ചില സുപ്രധാന ഇടപെടലുകൾ പീരങ്കിപ്പട നടത്തിയേ മതിയാകൂ. അത്തരത്തിൽ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്സനൽ സ്വന്തമാക്കണമെന്ന് ആരാധകർ ആഗ്രഹിക്കുന്ന 3 താരങ്ങളെ നോക്കാം.

1. ജെയിംസ് മാഡിസൺ

James Maddison
Burton Albion v Leicester City: Pre-Season Friendly / Tony Marshall/Getty Images

അടുത്ത സീസണ് മുൻപ് തങ്ങളുടെ മധ്യനിരയുടെ കരുത്ത് കൂട്ടാൻ ആഴ്സനൽ പരിശീലകൻ മൈക്കൽ അർട്ടേറ്റ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഈ സ്ഥാനത്തേക്ക് (മധ്യനിര) ടീം പരിഗണിക്കുന്നവരിൽ പ്രധാനിയാണ് ലെസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിര താരം ജെയിംസ് മാഡിസൺ. മാഡിസണെപ്പോലൊരു ഭാവനാശേഷിയായ മിഡ്ഫീൽഡറെ ഒപ്പം കൂട്ടാൻ ഏതൊരു ടീമിനും ആഗ്രഹമുണ്ടാകും. താരത്തെ സ്വന്തമാക്കുന്നതിനുള്ള നീക്കങ്ങൾ ആഴ്സനൽ ആരംഭിച്ചതായി നിലവിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഈ നീക്കം നടക്കുകയാണെങ്കിൽ ആഴ്സനലിന് അത് വലിയ നേട്ടം തന്നെയായിരിക്കും.

2. ടമി എബ്രഹാം

Tammy Abraham
Chelsea FC v Sheffield United - Premier League / Clive Rose/Getty Images

ഇക്കുറി ചെൽസി വിറ്റേക്കുമെന്ന് കരുതപ്പെടുന്ന ഇംഗ്ലീഷ് യുവ മുന്നേറ്റ താരം ടമി എബ്രഹാമിനെ സ്വന്തമാക്കാനായാലും ആഴ്സനലിന് അത് നേട്ടമാകും. ടമി എബ്രഹാമിനെപ്പോലൊരു‌ യുവ മുന്നേറ്റ താരത്തെ ടീമിലെത്തിക്കാനായാൽ ആക്രമണം ശക്തിപ്പെടുത്താൻ കഴിയുമെന്നതിനൊപ്പം ടീമിന്റെ ഊർജ്ജസ്വലത കൂട്ടാനും ആഴ്സനലിനാകും‌. 2023 വരെ തങ്ങളുമായി കരാറുള്ള ടമിയെ ഇക്കുറി ലോണിൽ വിട്ടയയക്കാനും ചെൽസി തയ്യാറായേക്കും. ഈ അവസരം മുതലെടുത്ത് ആഴ്സനൽ ഏത് വിധേനയും അദ്ദേഹത്തെ ഒപ്പം കൂട്ടണമെന്നാണ് ഫുട്ബോൾ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

3. സാം ജോൺസ്റ്റൺ

Sam Johnstone
Middlesbrough v Aston Villa - Sky Bet Championship Play Off Semi Final:First Leg / Stu Forster/Getty Images

നിലവിൽ ജെർമ്മൻ ഗോൾകീപ്പറായ ബെണ്ട് ലെനോയാണ് ആഴ്സനലിന്റെ ഒന്നാം നമ്പർ ഗോളി. എന്നാൽ അദ്ദേഹത്തിന് പകരം വെക്കാൻ പറ്റുന്ന അതേ നിലവാരത്തിലുള്ള മറ്റ് ഗോൾകീപ്പർമാരൊന്നും അവർക്കൊപ്പമില്ല. അത് കൊണ്ടു തന്നെ ലെനോക്ക് കളിക്കാൻ കഴിയാതെ വരുന്ന എന്തെങ്കിലും സാഹചര്യമുണ്ടാവുകയാണെങ്കിൽ ടീമിന്റെ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് ദുർബലമാകും. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു മികച്ച ഗോൾകീപ്പറെക്കൂടി ടീമിലെത്തിക്കുന്നതിലൂടെ മാത്രമേ ഈ തലവേദന പരിഹരിക്കാൻ ആഴ്സനലിന് കഴിയൂ. നിലവിൽ ഈ സ്ഥാനത്തേക്ക് ആഴ്സനലിന് പരിഗണിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഓപ്ഷൻ വെസ്റ്റ്ബ്രോമിന്റെ ഇംഗ്ലീഷ് ഗോൾകീപ്പർ സാം ജോൺസ്റ്റണാണ്.


facebooktwitterreddit