Chelsea News

അടുത്ത സീസണിലേക്ക് തനിക്ക് ഏതു തരം കളിക്കാരനെയാണ് ആവശ്യമെന്നു വെളിപ്പെടുത്തി തോമസ് ടുഷെൽ

Sreejith N
Thomas Tuchel Reveals What Type Of Player He Needed
Thomas Tuchel Reveals What Type Of Player He Needed / Jacob Kupferman/GettyImages
facebooktwitterreddit

അടുത്ത സീസണിൽ ഏതു തരം കളിക്കാരനെയാണ് തനിക്ക് ചെൽസിയിൽ ആവശ്യമുള്ളതെന്നു വ്യക്തമാക്കി പരിശീലകൻ തോമസ് ടുഷെൽ. ത്രീ മാൻ ഡിഫൻസെന്ന തന്റെ ഫോർമേഷനിൽ പ്രതിരോധനിരയുടെ ഇടതുവശത്തു കളിക്കുന്ന താരത്തെയാണ് തനിക്കു വേണ്ടതെന്നാണ് ജർമൻ പരിശീലകൻ പറയുന്നത്.

സമ്മറിൽ രണ്ടു താരങ്ങളെയാണ് ചെൽസി ഇതുവരെ സൈൻ ചെയ്‌തിരിക്കുന്നത്‌. മുന്നേറ്റനിരയിൽ റഹീം സ്റ്റെർലിംഗിനെയും പ്രതിരോധത്തിൽ കലിഡു കൂളിബാളിയെയും എത്തിച്ച ചെൽസിയിൽ മുൻ നാപ്പോളി താരത്തിന് ത്രീ മാൻ ഡിഫൻസിൽ കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയും ടുഷെൽ പ്രകടിപ്പിച്ചു.

"ഇടതുവശത്ത് കളിക്കാൻ കഴിയുന്ന താരങ്ങളെയാണ് എനിക്കു വേണ്ടത്. ഇടംകാലൻ താരമല്ലെങ്കിലും റുഡിഗർ ആ വശത്ത് കളിച്ചിരുന്നു. കൂളിബാളിക്കും ആ വശത്ത് കളിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം ഫോർ മാൻ ഡിഫൻസിൽ താരം ഇടതു വശത്താണ് കളിച്ചിരുന്നത്." ടുഷെൽ മാധ്യമങ്ങളോട് സംസാരിക്കേ പറഞ്ഞു.

"കണക്കിനു വേണ്ടി മാത്രം താരങ്ങളെ എത്തിച്ചാൽ പോരാ, കൂടുതൽ താരങ്ങളെയും വേണ്ടതാണ്. എന്നാൽ ഗുണനിലവാരം വേണമെന്നതിനാൽ ഞങ്ങൾക്ക് ചില തീരുമാനങ്ങൾ എടുക്കാനുണ്ട്. അതു കളിക്കാരെ മാത്രമല്ല, സിസ്റ്റത്തെക്കുറിച്ചു കൂടിയാണ്. ഞങ്ങൾക്കൊരു ലെഫ്റ്റ് ഫൂട്ടറെ വേണം." ടുഷെൽ വ്യക്തമാക്കി.

പ്രീ സീസണിൽ മൂന്നു മത്സരങ്ങൾ കളിച്ച ചെൽസി രണ്ടെണ്ണത്തിൽ വിജയം നേടിയെങ്കിലും അവസാന മത്സരത്തിൽ ആഴ്‌സണലിനോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് തോറ്റിരുന്നു. അതിനാൽ തന്നെ സീസണു മുന്നോടിയായി ടീമിനെ ശക്തമാക്കേണ്ടത് അനിവാര്യമായ കാര്യമാണ്.

facebooktwitterreddit