Premier League

ആഴ്‌സണലിനെതിരായ തോൽവി, ചെൽസിയുടെ മൈതാനത്തെ കുറ്റപ്പെടുത്തി തോമസ് ടുഷെൽ

Sreejith N
Thomas Tuchel Criticises Own Pitch After Arsenal Defeat
Thomas Tuchel Criticises Own Pitch After Arsenal Defeat / Chris Brunskill/Fantasista/GettyImages
facebooktwitterreddit

ആഴ്‌സണലിനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ തോൽവി നേരിട്ടതിനു പിന്നാലെ ചെൽസിയുടെ മൈതാനത്തെ കുറ്റപ്പെടുത്തി പരിശീലകൻ തോമസ് ടുഷെൽ. സാധാരണയിൽ നിന്നും വ്യത്യസ്‌തമായി പന്ത് കൂടുതൽ ഉയർന്നു പൊങ്ങുന്ന തരത്തിലായിരുന്ന മൈതാനം മത്സരത്തിൽ ചെൽസിക്ക് തിരിച്ചടി നൽകിയെന്നു പറഞ്ഞ അദ്ദേഹം ഇതൊരു ഒഴികഴിവായി കണക്കാക്കാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞു.

രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്നലെ സ്വന്തം മൈതാനത്ത് ചെൽസി ആഴ്‌സണലിനോട് തോൽവി വഴങ്ങിയത്. ക്രിസ്റ്റ്യൻസെന്റെ പിഴവിൽ നിന്നും നേടിയ ആദ്യത്തെ ഗോളുൾപ്പെടെ എൻഖെറ്റിയ ഇരട്ടഗോളുകൾ നേടിയപ്പോൾ എമിലി സ്‌മിത്ത്‌ റോവേ, ബുകായോ സാക എന്നിവരാണ് ആഴ്‌സനലിന്റെ മറ്റു രണ്ടു ഗോളുകൾ നേടിയത്. ചെൽസിക്ക് വേണ്ടി ടിമോ വെർണർ, സെസാർ ആസ്പ്ലികുയറ്റ എന്നിവരും ലക്‌ഷ്യം കണ്ടു.

"ഈ മൈതാനത്ത് കളിക്കുക വളരെ ബുദ്ധിമുട്ടാണെന്നു പറയാതെ വയ്യ. അതൊരു ഒഴികഴിവായി തോന്നുമെങ്കിലും വളരെ ബുദ്ധിമുട്ടേറിയ മൈതാനം തന്നെയാണ് ഇവിടുത്തേത്. അതു ഞങ്ങൾക്ക് ഗുണം ചെയ്യുന്ന താരത്തിലായിരുന്നില്ല. ക്രിസ്റ്റൻസെൻ പന്തുമായി കളിക്കാൻ ശ്രമിച്ച സമയത്ത് വളരെ വിചിത്രമായ തരത്തിലാണ് പന്ത് കുത്തിയുയർന്നു പൊന്തിയത്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് ടുഷെൽ പറഞ്ഞു.

മത്സരത്തിൽ ആഴ്‌സനലിന്റെ ആദ്യത്തെ ഗോൾ വന്നത് ചെൽസി പ്രതിരോധതാരം ക്രിസ്റ്റിൻസന്റെ പിഴവിൽ നിന്നുമായിരുന്നു. താരത്തെ രണ്ടാം പകുതിയിൽ ടുഷെൽ പിൻവലിക്കുകയും ചെയ്‌തിരുന്നു. ഗോളിലേക്ക് വഴിയൊരുക്കിയ പിഴവിന്റെ ഭാഗമായല്ല ഡാനിഷ് താരത്തെ പിൻവലിച്ചതെന്നും പരിക്കിന്റെ പ്രശ്‌നങ്ങൾ ഉള്ളതു കൊണ്ടാണെന്നും ജർമൻ പരിശീലകൻ പറഞ്ഞു.

മത്സരത്തിൽ വിജയം നേടിയതോടെ ആഴ്‌സനലിന്റെ ടോപ് ഫോർ സാധ്യതകൾ വർധിച്ചിട്ടുണ്ട്. നിലവിൽ നാലാം സ്ഥാനത്തുള്ള ടോട്ടനത്തിനും അഞ്ചാമതുള്ള ആഴ്‌സണലിനും ഒരേ പോയിന്റ് ആണെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ടോട്ടനം മുന്നിൽ നിൽക്കുന്നത്. 54 പോയിന്റുമായി ആറാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണലും ഇവർക്കൊപ്പം ടോപ് ഫോർ പോരാട്ടത്തിനുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit