Football in Malayalam

ചെൽസിയിൽ നിന്നും താരങ്ങളുടെ കൊഴിഞ്ഞു പോക്കുണ്ടായേക്കുമെന്നു സ്ഥിരീകരിച്ച് ടുഷെൽ

Sreejith N
Real Madrid v Chelsea - UEFA Champions League Semi Final: Leg One
Real Madrid v Chelsea - UEFA Champions League Semi Final: Leg One / Denis Doyle/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏതാനും താരങ്ങൾ ചെൽസി വിടുമെന്നു സ്ഥിരീകരിച്ച് പരിശീലകൻ തോമസ് ടുഷെൽ. എല്ലാവർക്കും കഴിവു തെളിയിച്ചാൽ ടീമിൽ തുടരാനുള്ള അവസരം നൽകുമെങ്കിലും ഏതാനും താരങ്ങൾക്ക് ക്ലബ് വിടാനുള്ള താൽപര്യമുണ്ടെന്നും എന്നാൽ അവരെല്ലാം ട്രെയിനിങ്ങിൽ ആത്മാർഥത കാണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരിയിൽ ടുഷെൽ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം ഗംഭീര കുതിപ്പാണ് ചെൽസി നടത്തിയത്. ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാനും പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ ഫിനിഷ് ചെയ്യാനും കഴിഞ്ഞ ചെൽസി അതിനേക്കാൾ കൂടുതൽ നേട്ടങ്ങളാണ് ഈ സീസണിൽ ലക്ഷ്യമിടുന്നത്.

സീസണിന്റെ തുടക്കത്തിൽ ക്ലബ്ബിലേക്ക് എത്തിയ താരങ്ങളിൽ ചിലർ ലോണിലുള്ള ക്ലബിൽ തന്നെ തുടരാനും മറ്റു ചിലർക്ക് ക്ലബ് വിടാനും ആഗ്രഹമുണ്ടെങ്കിലും വളരെ പോസിറ്റിവായാണ് അവരെല്ലാം ക്ലബിനൊപ്പം തുടരുന്നതെന്ന് ടുഷെൽ വ്യക്തമാക്കി. പുതിയ കാര്യങ്ങൾ പഠിക്കാനും കഠിനാധ്വാനം ചെയ്യാനുംഅവർ തയ്യാറാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുപോലെയുള്ള താരങ്ങളെ പരിശീലിപ്പിക്കാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ടുഷെൽ പരിശീലകനെന്ന നിലയിൽ നൂറു ശതമാനം താൻ ക്ലബിനു വേണ്ടി നൽകുമെന്ന ഉറപ്പും നൽകി. വളരെ മികച്ച കഴിവുകളുള്ള താരങ്ങളുടെ കൂട്ടമായ ചെൽസിക്കു വേണ്ടി എല്ലാവരും അവരുടെ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ ഫികായോ ടോമോറി, ഒലിവർ ജിറൂദ് എന്നീ താരങ്ങളാണ് ചെൽസി സീനിയർ ടീമിൽ നിന്നും ക്ലബ് വിട്ടത്. ഇതിനു പുറമെ ഏതാനും യുവതാരങ്ങളും മറ്റു ക്ളബുകളിലേക്ക് ചേക്കേറിയിട്ടുണ്ട്. ഇതിനു പുറമെ വിക്ടർ മോസസ്, ബകയൊക്കൊ, ടാമി അബ്രഹാം, സപ്പകോസ്റ്റ, ബാറ്റ്‌ഷുയി, ലോഫ്റ്റസ് ചീക്ക് എന്നീ താരങ്ങളും ലോണിന്റെ സ്ഥിരം കരാറിലോ ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ്.

facebooktwitterreddit