ബാഴ്സലോണയുടെ എൽ ക്ലാസിക്കോ വിജയത്തെ പ്രശംസിച്ച് ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ


റയൽ മാഡ്രിഡിനെതിരായ ബാഴ്സലോണയുടെ എൽ ക്ലാസിക്കോ വിജയത്തെ പ്രശംസിച്ച് ബയേൺ മ്യൂണിക്ക് താരമായ തോമസ് മുള്ളർ. ഇന്നലെ നടന്ന മത്സരം കണ്ട ജർമൻ താരം അതിനു ശേഷം സോഷ്യൽ മീഡിയയിലൂടെയാണ് ബാഴ്സലോണ റയൽ മാഡ്രിഡിന്റെ മൈതാനത്തു നടത്തിയ പ്രകടനത്തെ പ്രശംസിച്ചത്.
ലാ ലിഗയിൽ ഒന്നാം സ്ഥാനക്കാരായ, പിഎസ്ജിയെ തകർത്ത് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ റയൽ മാഡ്രിഡിനെ അവരുടെ മൈതാനത്ത് നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ബാഴ്സലോണ നടത്തിയത്. കളിക്കളത്തിൽ പൂർണമായും ആധിപത്യം സ്ഥാപിച്ച ടീം ഇരുപകുതിയിലുമായി രണ്ടു വീതം ഗോളുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്.
Congrats @FCBarcelona ??
— Thomas Müller (@esmuellert_) March 20, 2022
It was a pleasure to watch this amazing performance tonight. Chapeau ??? https://t.co/zTJT1EmDp1
"അഭിനന്ദനങ്ങൾ ബാഴ്സലോണ. ഇതുപോലെയൊരു മനോഹരമായ പ്രകടനം കാണാൻ കഴിഞ്ഞത് വലിയ സന്തോഷമാണ്." മത്സരത്തിനു ശേഷം ബാഴ്സലോണയുടെ ട്വിറ്റർ പോസ്റ്റ് ഷെയർ ചെയ്ത് തോമസ് മുള്ളർ കുറിച്ചു.
ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ തോമസ് മുള്ളർ അടങ്ങിയ ബയേൺ മ്യൂണിക്കിനോട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം തോറ്റാണ് ബാഴ്സലോണ പുറത്തു പോകുന്നത്. അതിനു ശേഷം ബാഴ്സലോണയുടെ തീവ്രത കുറഞ്ഞ പ്രകടനത്തെ വിമർശിച്ച മുള്ളറെക്കൊണ്ട് അത് മാറ്റിപ്പറയിക്കാൻ കാറ്റലൻ ക്ലബിന് കഴിഞ്ഞുവന്നത് പ്രധാനപ്പെട്ട കാര്യമാണ്.
എൽ ക്ലാസിക്കോ വിജയം ബാഴ്സലോണക്ക് ഈ സീസണിൽ കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. അടുത്ത മത്സരത്തിൽ സെവിയ്യയെ തോൽപ്പിച്ചാൽ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാൻ കഴിയുന്ന ടീമിന് യൂറോപ്പ ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയുമുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.