Football in Malayalam

ലയണൽ മെസിയെ കളിയാക്കുന്നതിനായി വീടിനു മുന്നിലെത്തിയ ആരാധകന്റെ വായടപ്പിക്കുന്ന മറുപടി നൽകി തിയാഗോ മെസി

Sreejith N
FC Barcelona v RCD Mallorca  - La Liga
FC Barcelona v RCD Mallorca - La Liga / Alex Caparros/Getty Images
facebooktwitterreddit

ലയണൽ മെസി ബാഴ്‌സലോണ വിടുമെന്ന വാർത്ത ആരാധകർക്ക് വളരെയധികം ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു. ഇരുപത്തിയൊന്നു വർഷത്തോളമായി ക്ലബിനൊപ്പം തുടരുന്ന, കരിയർ തന്നെ ക്ലബിൽ അവസാനിക്കാൻ ആഗ്രഹിച്ചിരുന്ന താരം ബാഴ്‌സ വിടുകയാണെന്ന വാർത്ത പുറത്തു വന്നതോടെ നിരവധി ആരാധകർ ബാഴ്‌സയുടെ മൈതാനത്തും താരത്തിന്റെ വീടിനു മുന്നിലുമെല്ലാം തടിച്ചു കൂടിയിരുന്നു.

എന്നാൽ കൂടിച്ചേരുന്ന ആളുകളിൽ മുഴുവൻ താരത്തെ ആരാധിക്കുന്നവരും ബഹുമാനിക്കുന്നവരും അല്ലെന്നാണ് അടുത്തിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. മെസിയുടെ വീടിനു മുന്നിലെത്തി താരത്തെ കളിയാക്കാൻ ഒരു ആരാധകൻ ശ്രമിക്കുന്നതും അതിനു മെസിയുടെ മകനായ തിയാഗോ മെസി നൽകുന്ന മറുപടിയുമാണ് വീഡിയോയിലുള്ളത്.

"മെസിയെവിടെ, ഞങ്ങൾക്ക് അയാളുടെ മുഖത്തു നോക്കി ചിരിക്കണം," വീടിനു മുന്നിലെത്തിയ ഒരാൾ പറഞ്ഞപ്പോൾ അത് ഒട്ടും ഇഷ്‌ടപ്പെടാതിരുന്ന തിയാഗോ മെസി ഉടൻ തന്നെ മറുപടിയും നൽകി. "എങ്കിൽ നിന്റെ അച്ഛന്റെ മുഖത്തു നോക്കി ഞാനും ചിരിക്കും," എന്നായിരുന്നു തിയാഗോ മെസിയുടെ മറുപടി. അർജന്റീനിയൻ മാധ്യമപ്രവർത്തകനായ റോയ് നെമറാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്.

അതേസമയം ബാഴ്‌സലോണ വിട്ട ലയണൽ മെസി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. മെസിയെ പിഎസ്‌ജി സ്വന്തമാക്കുന്നതിനെതിരെ ബാഴ്‌സയിലെ അഭിഭാഷകർ കേസ് കൊടുത്തിട്ടുണ്ടെങ്കിലും അത് ട്രാൻസ്‌ഫറിനെ ബാധിക്കാനുള്ള സാധ്യത വളരെ കുറവാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit