'ഓഫ്‌സൈഡ് ആക്കാൻ വേണ്ടി അവർ ലൈൻ ചിലപ്പോഴൊക്കെ വളക്കുമെന്ന് തോന്നുന്നു' - വിഎആറിനെതിരെ ആഞ്ഞടിച്ച് ഹെൻഡേഴ്‌സൺ

Michael Oliver, Jordan Henderson
Jordan Henderson had a goal disallowed against Everton | Pool/Getty Images

എവർട്ടണിനെതിരായ മെഴ്‌സിസൈഡ് ഡെർബിയിൽ താൻ ഇഞ്ചുറി ടൈമിൽ നേടിയ ഗോൾ നിഷേധിച്ച വിഎആറിന്റെ വിവാദ തീരുമാനത്തിനെതിരെ ലിവർപൂൾ താരം ജോർദാൻ ഹെൻഡേഴ്‌സൺ. ഓഫ്‌സൈഡ് ആക്കാൻ വേണ്ടി അവർ ലൈൻ ചിലപ്പോഴൊക്കെ വളക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് 2-2 അവസാനിച്ച പ്രീമിയർ ലീഗ് പോരാട്ടത്തിന് ശേഷം ലിവർപൂൾ നായകൻ പറഞ്ഞത്.

ഹെൻഡേഴ്‌സണിന്റെ ഗോളിലൂടെ ഡെർബി വിജയം ലിവർപൂൾ ഉറപ്പിച്ചു നിൽക്കുമ്പോഴാണ് വിആആറിന്റെ വിവാദ തീരുമാനം വന്നത്. ആ ഗോളിന്റെ ബിൽഡ്-അപ്പിൽ ഹെൻഡേഴ്‌സൺ പാസ് നൽകിയ മാനെ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തിയ വീഡിയോ അസിസ്റ്റന്റ് റഫറി, ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.

മത്സരശേഷം ഇതിനെക്കുറിച്ച് സംസാരിച്ച ഹെൻഡേഴ്‌സൺ ബിട്ടി സ്പോർട്ടിനോട് പറഞ്ഞിതിങ്ങനെ: "അത് ഓഫ്‌സൈഡ് ആക്കാൻ വേണ്ടി അവർ ചിലപ്പോഴൊക്കെ ലൈൻ വളക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾക്ക് വിജയം ലഭിച്ചില്ല എന്നതിൽ നിരാശയുണ്ട്. ഞങ്ങളുടെ പ്രകടനവും, ഞങ്ങൾ സൃഷ്‌ടിച്ച അവസരങ്ങളും [നോക്കുമ്പോൾ] മത്സരം വിജയിക്കാൻ ഞങ്ങൾക്ക് അർഹതയുണ്ടായിരുന്നു. സമനില കൊണ്ട് കൂടുതൽ സന്തോഷിക്കുക എവർട്ടണാകും."

മത്സരം സമനിലയിൽ കലാശിച്ചതോടെ ഓരോ പോയിന്റ് വീതം പങ്കിട്ട എവർട്ടണും ലിവർപൂളും പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 13 പോയിന്റും 10 പോയിന്റുമായി യഥാക്രമം ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമാണ്.