Football in Malayalam

2021ലെ ലോകത്തെ ഏറ്റവും മികച്ച റൈറ്റ്-ബാക്കുകൾ

Haroon Rasheed
Hakimi and Walker are among the best right-backs in the world
Hakimi and Walker are among the best right-backs in the world / John Berry, Alex Livesey - Getty Images
facebooktwitterreddit

ആധുനിക ഫുട്ബോളിൽ ഫുൾ-ബാക്ക് താരങ്ങളുടെ പ്രാധാന്യമേറി വരുകയാണ്. പ്രതിരോധിക്കുന്നത് മാത്രമല്ല, ടീമിന്റെ ആക്രമണങ്ങളിൽ സഹായിക്കുക എന്നതും ഇന്നത്തെ ഫുൾ-ബാക്കുകളുടെ ഉത്തരവാദിത്തമാണ്. 2021 അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നു എന്നിരിക്കെ, നിലവിലെ സാഹചര്യത്തിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ്-ബാക്കുകളെ പട്ടികപ്പെടുത്തുകയാണിവിടെ.

5. റീസ് ജെയിംസ് (ചെല്‍സി)

Reece James
Wolverhampton Wanderers v Chelsea - Premier League / James Gill - Danehouse/GettyImages


മത്സരങ്ങള്‍ - 46
ഗോളുകള്‍ - 5
ടാക്ക്ള്‍സ് - 76
ഇന്റര്‍സെപ്ഷന്‍-26
ക്ലിയറന്‍സ് - 50
ക്ലീന്‍ ഷീറ്റ്‌സ് -14

ചെല്‍സിയുടെ അക്കാദമിയിലൂടെ വളർന്ന് വന്ന റീസ് ജെയിംസ് ഏതാനും വര്‍ഷമായി നീലപ്പടയുടെ പ്രതിരോധത്തില്‍ കരുത്ത് തെളിയിക്കുന്ന താരമാണ്. കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പ്രതിരോധത്തില്‍ മികച്ച പ്രകടനമായിരുന്നു ജെയിംസ് പുറത്തെടുത്തത്. വിങ് ബാക്ക് റോളില്‍ ചെൽസിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇംഗ്ലീഷ് താരം, 5 ഗോളുകളും നേടിയിട്ടുണ്ട്.

4. കെയില്‍ വാക്കര്‍ ( മാഞ്ചസ്റ്റര്‍ സിറ്റി )

Luis Diaz, Kyle Walke
Manchester City v FC Porto: Group C - UEFA Champions League / Pool/GettyImages

മത്സരങ്ങള്‍ - 39
ഗോളുകള്‍ - 2
ടാക്ക്ള്‍സ് - 42
ഇന്റര്‍സെപ്ഷന്‍-29
ക്ലിയറന്‍സ് - 30
ക്ലീന്‍ ഷീറ്റ്‌സ് -16

മാഞ്ചസ്റ്റര്‍ സിറ്റിയടെ പ്രതിരോധത്തിലെ എടുത്തുപറയേണ്ട പേരാണ് കെയ്ല്‍ വാക്കറുടേത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിക്കാനും ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിക്കാനും വാക്കര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 31കാരനായ വാക്കര്‍ ഏറെകാലമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഇംഗ്ലീഷ് ദേശീയ ടീമിന്റെയും പ്രതിരോധത്തിലെ മുടിചൂടാമന്നനാണ്.

3. സെസാർ അസ്പിലിക്യേറ്റ (ചെല്‍സി)

Cesar Azpilicueta
Wolverhampton Wanderers v Chelsea - Premier League / James Gill - Danehouse/GettyImages

മത്സരങ്ങള്‍ - 44
ഗോളുകള്‍ - 1
ടാക്ക്ള്‍സ് - 93
ഇന്റര്‍സെപ്ഷന്‍-45
ക്ലിയറന്‍സ് - 95
ക്ലീന്‍ ഷീറ്റ്‌സ് -18

പ്രതിരോധത്തില്‍ ഏത് പൊസിഷനിലും കളിക്കാൻ കഴിയുന്ന താരം ചെല്‍സി നിരയിലെ നിർണായകസാന്നിധ്യമാണ്. 2012ല്‍ ഫ്രഞ്ച് ക്ലബായ മാഴ്‌സെയില്‍നിന്ന് ചെല്‍സിയിലെത്തിയതിന് ശേഷം ഒരുപിടി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അസ്പിലിക്യേറ്റക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ നീലപ്പടയുടെ നായകൻ അസ്പിലിക്യേറ്റയായിരുന്നു.

2. അഷ്‌റഫ് ഹക്കീമി (പി.എസ്.ജി)

Achraf Hakimi
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages

മത്സരങ്ങള്‍ - 46
ഗോളുകള്‍ - 6
ടാക്ക്ള്‍സ് - 81
ഇന്റര്‍സെപ്ഷന്‍-32
ക്ലിയറന്‍സ് - 35
ക്ലീന്‍ ഷീറ്റ്‌സ് -10

ഇന്റര്‍ മിലാനിനൊപ്പം സീരി എ കിരീടം നേടിയതിന് ശേഷം ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയിലേക്ക് ചേക്കേറിയ ഹക്കീമി അവിടെയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. റൈറ്റ് ബാക്കില്‍ കളിക്കുന്ന സമയത്ത് തന്നെ എതിര്‍ ഗോള്‍ മുഖത്ത് ഭീതി വിതക്കാന്‍ കഴിവുള്ള ഹക്കീമി ആറു ഗോളുകളാണ് സീസണില്‍ നേടിയിട്ടുള്ളത്. ചുരുങ്ങിയ കാലംകൊണ്ട് തന്നെ പി.എസ്.ജിയുടെ പ്രതിരോധത്തിലെ പ്രധാന താരമാകാന്‍ ഹക്കീമിക്ക് കഴിഞ്ഞിട്ടുണ്ട്.

1. ട്രന്റ് അലക്‌സാണ്ടര്‍-അര്‍ണോള്‍ഡ് (ലിവര്‍പൂള്‍)

Trent Alexander-Arnold
Tottenham Hotspur v Liverpool - Premier League / Visionhaus/GettyImages

മത്സരങ്ങള്‍ - 41
ഗോളുകള്‍ - 3
ടാക്ക്ള്‍സ് - 65
ഇന്റര്‍സെപ്ഷന്‍-64
ക്ലിയറന്‍സ് - 50
ക്ലീന്‍ ഷീറ്റ്‌സ് -16

2021ല്‍ 18 അസിസ്റ്റുകളാണ് റൈറ്റ് ബാക്കില്‍ കളിക്കുന്ന അലക്‌സാണ്ടർ-അർനോൾഡ് നൽകിയിട്ടുള്ളത്. അതില്‍ 13 എണ്ണവും ഈ സീസണിലായിരുന്നു. ലിവര്‍പൂളിനായി മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും യൂറോ കപ്പിന്റെ ഇംഗ്ലീഷ് ടീമില്‍ ഇടംനേടാന്‍ ലിവര്‍പൂള്‍ താരത്തിന് കഴിഞ്ഞിരുന്നില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit