2021ലെ ഏറ്റവും മികച്ച 5 ലെഫ്റ്റ് ഫോർവേഡുകൾ

മുന്നേറ്റനിരയുടെ ഇടത് വശത്ത് കളിക്കുന്ന, ഗോളടിക്കാനും അവസരങ്ങൾ സൃഷ്ടിക്കാനും ഉത്തരവാദിത്തമുള്ള താരങ്ങളാണ് ലെഫ്റ്റ് ഫോർവേഡുകൾ. 2021ലെ ലോകത്തെ ഏറ്റവും മികച്ച അഞ്ച് ലെഫ്റ്റ് ഫോർവേഡുകൾ ആരെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.
5. വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്)
കളിച്ച മത്സരങ്ങൾ - 48
ഗോളുകള്‍ - 14
അസിസ്റ്റുകൾ - 7
സൃഷ്‌ടിച്ച അവസരങ്ങൾ - 59
റയല്‍ മാഡ്രിഡിന്റെ മുന്നേറ്റനിരയില്‍ അത്ഭുത പ്രകടനം കാഴ്ചവെക്കുന്ന താരമാണ് വിനീഷ്യസ് ജൂനിയര്‍. അത്യാവശ്യ ഘട്ടങ്ങളില്‍ ഗോള്‍ നേടി റയലിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ വിനീഷ്യസിന് മികച്ച പാടവമുണ്ട്. 2021ല്‍ റയല്‍ മാഡ്രിഡിന് വേണ്ടി 14 ഗോളുകളാണ് വിനീഷ്യസ് സ്വന്തമാക്കിയിട്ടുള്ളത്.
4. ലിറോയ് സാനെ ( ബയേണ്‍ മ്യൂണിക്)
കളിച്ച മത്സരങ്ങൾ - 49
ഗോളുകള്‍ - 14
അസിസ്റ്റുകൾ - 16
സൃഷ്‌ടിച്ച അവസരങ്ങൾ - 78
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബയേണ്‍ മ്യൂണിക്കിലെത്തിയത് മുതല്‍ അവരുടെ മുന്നേറ്റത്തിലെ പ്രധാന താരമാണ് സാനെ. 2021ൽ 14 ഗോളുകള്‍ കണ്ടെത്തിയ താരം, 16 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. 78 ഗോള്‍ അവസരങ്ങളും താരം സൃഷ്ടിച്ചിട്ടുണ്ട്. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ബയേണ്‍ മ്യൂണിക്കിന്റെ മുന്നേറ്റത്തില്‍ സാനെ എത്രമാത്രം മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് മനസിലാകും.
3. സണ്‍ ഹ്യൂങ് മിന്‍ (ടോട്ടന്‍ഹാം)
കളിച്ച മത്സരങ്ങൾ - 45
ഗോളുകള്‍ - 13
അസിസ്റ്റുകൾ -12
സൃഷ്‌ടിച്ച അവസരങ്ങൾ - 84
പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം അല്‍പം പിറകിലാണെങ്കിലും അവസരം കിട്ടുമ്പോഴെല്ലാം എതിര്‍ വലകുലുക്കാന്‍ കഴിവുള്ള താരമാണ് സണ്‍. 2021ല്‍ 84 ചാന്‍സുകള്‍ ഉണ്ടാക്കിയ സണ്‍, 14.6% ശതമാനം ഷോട്ടുകളും ഫിനിഷ് ചെയ്തിട്ടുണ്ട്.
2. സാദിയോ മാനെ (ലിവര്‍പൂള്‍)
കളിച്ച മത്സരങ്ങൾ - 44
ഗോളുകള്‍ - 18
അസിസ്റ്റുകൾ - 6
സൃഷ്‌ടിച്ച അവസരങ്ങൾ - 61
പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും കുതിപ്പ് തുടരുന്ന ലിവര്‍പൂളിന്റെ മുന്നേറ്റത്തിന്റെ കരുത്താണ് സെനഗല്‍ താരം സാദിയോ മാനെ. കിട്ടുന്ന അർധാവസരങ്ങള്‍ ഗോളാക്കുന്നതില്‍ അസാമാന്യ മിടുക്കുള്ള മാനെ ഈ വര്‍ഷം 18 ഗോളുകളായിരുന്നു എതിര്‍ പോസ്റ്റില്‍ നിക്ഷേപിച്ചത്. ആറു ഗോളുകള്‍ക്ക് വഴിയൊരുക്കിയ മാനെ, 61 ചാന്‍സുകള്‍ ക്രിയേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
1. കെയ്‌ലിൻ എംബാപ്പെ (പി.എസ്.ജി)
കളിച്ച മത്സരങ്ങൾ - 48
ഗോളുകള്‍ - 37
അസിസ്റ്റുകൾ - 14
സൃഷ്‌ടിച്ച അവസരങ്ങൾ - 72
ഈ വർഷം 37 ഗോളുകള്‍ സ്വന്തമാക്കിയ എംബാപ്പെയെ തന്നെയാണ് ലെഫ്റ്റ് ഫോര്‍വേഡുമാരുടെ പട്ടികയില്‍ ഒന്നാമനായി എണ്ണേണ്ടത്. പി.എസ്.ജിയുടെ മുന്നേറ്റനിരയില്‍ മെസ്സിക്കൊപ്പം കോമ്പിനേഷന്‍ കണ്ടെത്തിയ എംബാപ്പെ 14 അസിസ്റ്റുകളും ഈ വര്‍ഷം സ്വന്തമാക്കിയിട്ടുണ്ട്. 72 ചാന്‍സുകള്‍ ക്രിയേറ്റ് ചെയ്ത എംബാപ്പെ നെയ്മറിന്റെ അഭാവം നികത്തുന്ന പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവെക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.