Football in Malayalam

2021ലെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഗോള്‍ കീപ്പര്‍മാര്‍

Haroon Rasheed
Alisson and Mendy are among the best goalkeepers in the world
Alisson and Mendy are among the best goalkeepers in the world / Julian Finney, Visionhaus – Getty Images
facebooktwitterreddit

ഗോള്‍ വലക്ക് കീഴില്‍ മായാജാലം തീര്‍ക്കുന്നവരാണ് ഗോള്‍ കീപ്പര്‍മാര്‍. ആധുനിക ഫുട്ബോളിൽ തന്റെ പോസ്റ്റിലേക്ക് ഗോള്‍ വീഴാതെ നോക്കുന്നതിന് പുറമെ, എതിർ പോസ്റ്റിൽ ഗോളടിക്കാനുള്ള ആക്രമണ നീക്കങ്ങളുടെ തുടക്കം പലപ്പോഴും ഗോൾകീപ്പർമാരിൽ നിന്നാണ്. ഗോൾ വഴങ്ങാതിരിക്കുന്നത് മാത്രമല്ല ഗോൾകീപ്പർമാരുടെ ഉത്തരവാദിത്തമെന്ന് ചുരുക്കം.

2021 അവസാനിക്കാൻ ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നു എന്നിരിക്കെ, നിലവിലെ സാഹചര്യത്തിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരെ പട്ടികപ്പെടുത്തുകയാണിവിടെ.

5. എഡേഴ്‌സണ്‍ (മാഞ്ചസ്റ്റര്‍ സിറ്റി)

Ederson
Newcastle United v Manchester City - Premier League / Alex Livesey/GettyImages


മത്സരങ്ങള്‍ - 46
വഴങ്ങിയ ഗോളുകൾ - 35
ക്ലീന്‍ ഷീറ്റ്‌സ് - 22
സേവുകള്‍ - 74
സേവ് പെര്‍സെന്റേജ് - 67.6%

2021ൽ മികച്ച പ്രകടനം പുറത്തെടുത്ത എഡേഴ്‌സൺ, സിറ്റിക്കൊപ്പം പ്രീമിയർ ലീഗ്, കറബാവോ കപ്പ് കിരീടനേട്ടങ്ങളിലും പങ്കാളിയായി. ഈ വർഷം 22 ക്ലീന്‍ ഷീറ്റുകള്‍ നേടിയ ബ്രസീലിയൻ ഗോൾകീപ്പർ, സിറ്റി ഗോൾവലക്ക് മുൻപിലെ വിശ്വസ്ത സാന്നിധ്യമാണ്.

4. എഡ്വാര്‍ഡ് മെന്‍ഡി (ചെല്‍സി)

édouard Mendy
Wolverhampton Wanderers v Chelsea - Premier League / Visionhaus/GettyImages

മത്സരങ്ങള്‍ - 44
വഴങ്ങിയ ഗോളുകൾ - 25
ക്ലീന്‍ ഷീറ്റ്‌സ് - 26
സേവുകള്‍ - 92
സേവ് പെര്‍സെന്റേജ് - 78.6%

2021ല്‍ ചെല്‍സിയുടെ പിന്‍നിരയില്‍ തിളങ്ങിയ താരങ്ങളിൽ ഒരാളാണ് എഡ്വാഡ് മെന്‍ഡി. കെപ അരിസബലാഗക്ക് ശേഷം ആര് എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു മെന്‍ഡിയെന്ന സെനഗല്‍ ഗോള്‍ കീപ്പര്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ചെല്‍സിയുടെ ഗോള്‍ വലക്ക് കീഴില്‍ തിളങ്ങിയ മെന്‍ഡി പരിശീലകന്റെയും കാണികളുടെയും പിന്തുണ നേടിയെടുത്തു. 26 ക്ലീന്‍ഷീറ്റുകള്‍ സ്വന്തമാക്കിയ മെന്‍ഡി ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടി.

3. അലിസണ്‍ ബെക്കര്‍ (ലിവര്‍പൂള്‍)

Alisson Becker
Tottenham Hotspur v Liverpool - Premier League / Julian Finney/GettyImages

മത്സരങ്ങള്‍ - 42
വഴങ്ങിയ ഗോളുകൾ - 43
ക്ലീന്‍ ഷീറ്റ്‌സ് - 18
സേവുകള്‍ -105
സേവ് പെര്‍സെന്റേജ് - 70.8%

2021ല്‍ കിരീടമൊന്നും നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും ലിവര്‍പൂള്‍ ഗോള്‍ വലക്ക് കീഴില്‍ വേള്‍ഡ് ക്ലാസ് പ്രകടനം നടത്തുന്ന താരമാണ് അലിസണ്‍. ലിവർപൂൾ പ്രതിരോധനിരയിലെ പല സുപ്രധാന താരങ്ങൾക്കും പല ഘട്ടങ്ങളിലായി പരിക്കേറ്റത് ഈ വർഷം അലിസണ് തിരിച്ചടി നൽകിയെങ്കിലും, മികച്ച പ്രകടനം തന്നെയാണ് താരം പുറത്തെടുത്തത്. 2021ൽ കിരീടങ്ങളൊന്നും നേടാനായില്ലെങ്കിലും, ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരുടെ കൂട്ടത്തിൽ അലിസണ് ഉണ്ട്.

2. യാന്‍ ഒബ്ലാക് (അത്‌ലറ്റിക്കോ മാഡ്രിഡ്)

Jan Oblak
Real Madrid v Atletico Madrid - La Liga Santander / Soccrates Images/GettyImages

മത്സരങ്ങള്‍ - 45
വഴങ്ങിയ ഗോലുകൾ - 44
ക്ലീന്‍ ഷീറ്റ്‌സ് - 14
സേവുകള്‍ -100
സേവ് പെര്‍സെന്റേജ് - 69.2%

അവസാന സീസണില്‍ ലാലിഗ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഗോള്‍ വലക്ക് കീഴിലെ വിശ്വസ്ത സാന്നിധ്യം. 2021ല്‍ 100 സേവുകള്‍ നടത്തിയ ഒബ്ലക് 14 ക്ലീന്‍ ഷീറ്റുകളാണ് സ്പാനിഷ് ക്ലബിന് വേണ്ടി നേടിയത്.

1. മാനുവൽ ന്യൂയര്‍ (ബയേണ്‍ മ്യൂണിക്)

Manuel Neuer
FC Bayern München v 1. FSV Mainz 05 - Bundesliga / Sebastian Widmann/GettyImages

മത്സരങ്ങള്‍ - 46
വഴങ്ങിയ ഗോളുകൾ - 51
ക്ലീന്‍ ഷീറ്റ്‌സ് - 17
സേവുകള്‍- 104
സേവ് പെര്‍സെന്റേജ് - 86.5%

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ ആരാണെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം മാത്രമേ ഉള്ളു. അതാണ് മാനുവല്‍ ന്യൂയര്‍. 35ാം വയസിലും ഗോള്‍ വലക്ക് കീഴില്‍ അസാമാന്യ പ്രകടനം പുറത്തെടുക്കുന്ന ന്യൂയർ 17 ക്ലീന്‍ ഷീറ്റുകളാണ് 2021ല്‍ സ്വന്തം പേരിൽ എഴുതിച്ചേര്‍ത്തത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit