2021ലെ ഏറ്റവും മികച്ച ഡിഫന്‍സീവ് മിഡ്ഫീൽഡർമാർ

മധ്യനിരയിൽ നിന്ന് എതിർനീക്കങ്ങളുടെ മുനയൊടിച്ച് പ്രതിരോധത്തെ കാക്കാനുള്ള ഉത്തരവാദിത്തമുള്ളവരാണ് ഡിഫൻസീവ് മിഡ്ഫീൽഡർമാർ. ഏറെ നിർണായകമായ ഈ പൊസിഷനിൽ കളിക്കുന്ന ലോകത്തെ ഏറ്റവും മികച്ച താരങ്ങൾ ആരെല്ലാമെന്നാണ് നമുക്ക് ഇവിടെ നോക്കാം.
5. റോഡ്രി (മാഞ്ചസ്റ്റര്‍ സിറ്റി)
കളിച്ച മത്സരങ്ങൾ - 48
ഗോളുകള്‍ - 4
അസിസ്റ്റുകൾ - 5
സൃഷ്‌ടിച്ച അവസരങ്ങൾ - 43
പാസിങ് അക്യൂറസി - 92.3%
ടാക്കിള്‍സ് - 91
2021ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിര്‍ ലീഗ് വിജയത്തിനും, ചാംപ്യന്‍സ് ലീഗ് ഫൈനലിലെത്തിയതിനും പിന്നിൽ ചരട് വലിച്ച പ്രധാന താരമായിരുന്നു റോഡ്രി. 2019ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് സിറ്റിയിലെത്തിയതിന് ശേഷം പെപ്പിന് കീഴില്‍ മികച്ച പ്രകടനമാണ് റോഡ്രി കാഴ്ചവെക്കുന്നത്.
4. ഫാബിഞ്ഞോ (ലിവര്‍പൂള്‍)
കളിച്ച മത്സരങ്ങൾ - 35
ഗോളുകള്‍ - 1
അസിസ്റ്റുകൾ - 1
സൃഷ്‌ടിച്ച അവസരങ്ങൾ - 11
പാസിങ് അക്യൂറസി - 89.1%
ടാക്കിള്‍സ് - 63
'ലൈറ്റ്ഹൗസ്' എന്നാണ് ബ്രസീലിയൻ താരത്തെ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ് വിവരിക്കുന്നത്. മത്സരങ്ങളിൽ ആധിപത്യം പുലർത്താൻ ലിവർപൂളിനെ സഹായിക്കുന്ന മധ്യനിര താരം, 2021ല്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് പരുക്കേറ്റ് പുറത്തായിരുന്നപ്പോള്‍ ലിവര്‍പൂളിന്റെ സെന്റർ-ബാക്കായും തിളങ്ങിയിരുന്നു.
3. ജോഷ്വാ കിമ്മിച്ച് (ബയേണ്‍ മ്യൂണിക്)
കളിച്ച മത്സരങ്ങൾ - 45
ഗോളുകള്‍ - 6
അസിസ്റ്റുകൾ - 9
സൃഷ്‌ടിച്ച അവസരങ്ങൾ - 125
പാസിങ് അക്യൂറസി - 88.3%
ടാക്കിള്‍സ് - 63
ബയേണ്‍ മ്യൂണിക്കിന്റെ മധ്യനിരയിൽ നിന്ന് ഈ വർഷം 125 അവസരങ്ങളാണ് കിമ്മിച്ച് സൃഷ്ടിച്ചത്. ജർമനിയുടെയും ബയേൺ മ്യൂണിക്കിന്റെയും മധ്യനിരയിൽ നിന്ന് പ്രതിരോധങ്ങൾക്ക് കരുത്ത് പകരുകയും ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടുകയും ചെയ്യുന്ന താരമാണ് കിമ്മിച്ച്.
2. ജോര്‍ജീഞ്ഞോ (ചെല്‍സി)
കളിച്ച മത്സരങ്ങൾ - 44
ഗോളുകള്‍ - 8
അസിസ്റ്റുകൾ - 2
സൃഷ്‌ടിച്ച അവസരങ്ങൾ - 39
പാസിങ് അക്യൂറസി - 90.0%
ടാക്കിള്‍സ് - 101
ചെല്‍സിയുടെ ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ വലിയ പങ്ക് വഹിച്ച താരമാണ് ജോർജീനോ. ഡിഫന്‍സീവ് മിഡില്‍ നിന്ന് കൊണ്ട് തന്നെ എതിര്‍ ഗോള്‍ മുഖത്ത് ഭീതി വിതക്കാന്‍ കഴിയുന്ന ജോര്‍ജീഞ്ഞോ, 2021ല്‍ എട്ടു ഗോളുകളാണ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.
1. എൻഗോളോ കാന്റെ (ചെല്‍സി)
കളിച്ച മത്സരങ്ങൾ - 37
ഗോളുകള്‍ - 2
അസിസ്റ്റുകൾ - 1
സൃഷ്‌ടിച്ച അവസരങ്ങൾ - 28
പാസിങ് അക്യൂറസി - 85.2%
ടാക്കിള്‍സ് - 68
ഡിഫന്‍സീവ് മിഡിലാണ് കാന്റെയുടെ സ്ഥാനമെങ്കിലും ഗ്രൗണ്ട് മുഴുവന്‍ ഓടി നടന്ന് കളിക്കുന്ന കാന്റെ ചെല്‍സി മധ്യനിരയിലെ നട്ടെല്ലാണ്. മുന്നേറ്റനിരക്കും പ്രതിരോധ നിരക്കും ഒരുപോലെ സഹായം ചെയ്യുന്ന കാന്റെ 2021ല്‍ ടീമിന് വേണ്ടി കൈമെയ് മറന്ന് ജോലി ചെയത് താരമാണ്. അതിനാല്‍ തന്നെ, ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ പട്ടം താരം അർഹിക്കുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.