Football in Malayalam

2021ൽ പ്രതിരോധപ്പൂട്ടു തീർത്ത ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കുകൾ

Sreejith N
Varane and Van Dijk are among the best centre-backs in the world
Varane and Van Dijk are among the best centre-backs in the world / Visionhaus, Shaun Botterill - Getty Images
facebooktwitterreddit

ആക്രമണനിര നിങ്ങളെ മത്സരങ്ങൾ വിജയിപ്പിക്കും, പ്രതിരോധം നിങ്ങൾക്ക് കിരീടവിജയങ്ങൾ സമ്മാനിക്കുമെന്നു പറഞ്ഞത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസപരിശീലകനായ സർ അലക്സ്‌ ഫെർഗുസനാണ്. ഒരു ടീമിന്റെ വിജയത്തിനു പ്രതിരോധം മികച്ചതാവേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

ആക്രമണഫുട്ബോളിനെ വാഴ്ത്തിപ്പാടിയിരുന്നു കാലഘട്ടത്തിനു ശേഷം ഇപ്പോൾ പ്രതിരോധത്തിനും അതേ പ്രാധാന്യം കൽപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ കാഴ്ചകൾ നാം കാണുന്നുണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചെൽസി തന്നെയാണ് അതിനു തികഞ്ഞൊരു ഉദാഹരണം. നിലവിലെ സാഹചര്യത്തിൽ 2021ൽ ലോകത്തിലെ ഏറ്റവും മികച്ച സെന്റര് ബാക്കുകളെ പട്ടികപ്പെടുത്തുകയാണിവിടെ.

5. അന്റോണിയോ റുഡിഗർ

Antonio Rüdiger
Chelsea v Leeds United - Premier League / Sebastian Frej/MB Media/GettyImages

കളിച്ച മത്സരങ്ങൾ: 46
പാസിംഗ് കൃത്യത: 87.8%
ടാക്കിളുകൾ: 58
ഇന്റർസെപ്‌ഷൻസ്: 32
ക്ലിയറൻസുകൾ: 108
ക്ലീൻ ഷീറ്റുകൾ: 28

സെർജിയോ റാമോസ്, ഡേവിഡ് അലബ, തിയാഗോ സിൽവ എന്നിവരെ മറികടന്നാണ് ഈ ലിസ്റ്റിൽ ജർമൻ താരം ഇടം പിടിച്ചത്. തോമസ് ടുഷെൽ ചെൽസിയുടെ പരിശീലകനായി സ്ഥാനം ഏറ്റെടുത്തതിനു ശേഷം മറ്റൊരു തലത്തിലേക്കുയർന്ന താരം കഴിഞ്ഞ സീസണിൽ ടീമിന്റെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിർണായകമായ സംഭാവന നൽകിയിട്ടുണ്ട്. താരം ടീമിൽ ചെലുത്തുന്ന സ്വാധീനം അറിയാവുന്നതു കൊണ്ടു തന്നെ അടുത്ത സമ്മറിൽ കരാർ അവസാനിക്കുന്ന റൂഡിഗറെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ഉൾപ്പെടെ യൂറോപ്പിലെ പ്രമുഖ ക്ലബുകളെല്ലാം രംഗത്തുണ്ട്.

4. റാഫേൽ വരാനെ

Raphael Varane
Atalanta v Manchester United: Group F - UEFA Champions League / Giuseppe Cottini/GettyImages

കളിച്ച മത്സരങ്ങൾ: 29
പാസിംഗ് കൃത്യത: 89.4%
ടാക്കിളുകൾ: 21
ഇന്റർസെപ്‌ഷൻസ്: 26
ക്ലിയറൻസുകൾ: 112
ക്ലീൻ ഷീറ്റുകൾ: 9

2021 വർഷത്തെ മാത്രം എടുത്തു നോക്കിയാൽ റാഫേൽ വരാനെ ഏറ്റവുമുയർന്ന നിലവാരത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളാണ് താരമെന്നത് സംശയത്തിനിടയില്ലാത്ത കാര്യമാണ്. ആധുനിക ഫുട്ബോളിനു അനുയോജ്യനായ പ്രതിരോധതാരമായ വരാനെ റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത് 'ട്രാൻസ്‌ഫർ ജാലകത്തിൽ വിജയം' എന്നാണു വിശേഷിപ്പിക്കപ്പെട്ടത്. 28 വയസു മാത്രമുള്ള, അസാമാന്യ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരത്തിന് ഇനിയും നേടാൻ ഒരുപാട് ബാക്കി നിൽക്കെയാണ്.

3. റൂബൻ ഡയസ്

Ruben Dias
Newcastle United v Manchester City - Premier League / Alex Livesey/GettyImages

കളിച്ച മത്സരങ്ങൾ: 50
പാസിംഗ് കൃത്യത: 93.3%
ടാക്കിളുകൾ: 65
ഇന്റർസെപ്‌ഷൻസ്: 50
ക്ലിയറൻസുകൾ: 123
ക്ലീൻ ഷീറ്റുകൾ: 20

ബെൻഫിക്കയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് പോർച്ചുഗീസ് പ്രതിരോധതാരം വളർന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് ജേതാക്കളാക്കാനും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാനും നിർണായക പങ്കു വഹിച്ച താരം ഈ സീസണിലും അതെ നിലവാരത്തിലുള്ള പ്രകടനം തന്നെയാണ് കാഴ്‌ച വെക്കുന്നത്. പോർച്ചുഗൽ ടീമിനൊപ്പവും മികവു കാണിക്കുന്ന ഇരുപത്തിനാലു വയസുള്ള താരത്തിന് ഇനിയുമേറെ നേട്ടങ്ങൾ കീഴടക്കാൻ കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.

2. ജോർജിയോ കില്ലിനി

Giorgio Chiellini
Juventus v Malmo FF: Group H - UEFA Champions League / Jonathan Moscrop/GettyImages

കളിച്ച മത്സരങ്ങൾ: 31
പാസിംഗ് കൃത്യത: 88.7%
ടാക്കിളുകൾ: 23
ഇന്റർസെപ്‌ഷൻസ്: 38
ക്ലിയറൻസുകൾ: 96
ക്ലീൻ ഷീറ്റുകൾ: 7

മുപ്പത്തിയേഴു വയസായെങ്കിലും തന്നിൽ വിശ്വാസമർപ്പിക്കുന്ന ടീമിനു വേണ്ടി പോരാടാനാനുള്ള മനസിന്റെ കാര്യത്തിൽ ഇറ്റാലിയൻ താരം ഇപ്പോഴും ചെറുപ്പമാണ്. പ്രതിരോധമെന്ന കലയെ എങ്ങിനെ മൈതാനത്ത് പുറത്തെടുക്കണമെന്ന കാര്യത്തിൽ യുവന്റസ് താരത്തിനുള്ള കഴിവ് ഇക്കഴിഞ്ഞ യൂറോ കപ്പിലെ പ്രകടനത്തിൽ നിന്നും വെളിപ്പെട്ടതാണ്. ടൂർണമെന്റിലുടനീളം ബൊനുചിക്കൊപ്പം അസാമാന്യ പ്രകടനം നടത്തിയ താരം ഒരു പിഴവ് പോലും ടൂർണമെന്റിൽ വരുത്തിയെന്നു കരുതാൻ കഴിയില്ല.

1. വിർജിൽ വാൻ ഡൈക്ക്

Virgil Van Dijk
Liverpool v Southampton - Premier League / Visionhaus/GettyImages

കളിച്ച മത്സരങ്ങൾ: 16
പാസിംഗ് കൃത്യത: 90.9%
ടാക്കിളുകൾ: 6
ഇന്റർസെപ്‌ഷൻസ്: 19
ക്ലിയറൻസുകൾ: 55
ക്ലീൻ ഷീറ്റുകൾ: 9

ഒന്നാം സ്ഥാനത്ത് വാൻ ഡൈക്കിനെ കാണുന്നത് പലരുടെയും നെറ്റി ചുളിപ്പിക്കുന്ന കാര്യമാണെങ്കിലും കളിച്ച മത്സരങ്ങളുടെ കണക്കെടുത്താൽ, പരിക്കു മൂലം ഈ സീസൺ നഷ്‌ടപ്പെട്ടില്ല എങ്കിൽ താരം നടത്തിയേക്കാവുന്ന പ്രകടനത്തിന്റെ ചുരുക്കം ലഭിക്കും. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ബാക്കാണ് താരമെന്ന കാര്യത്തെ സാധൂകരിക്കുന്ന മറ്റൊരു കാര്യം കഴിഞ്ഞ സീസണിലെ ലിവർപൂളും ഈ സീസണിലെ ലിവർപൂളും നടത്തുന്ന പ്രകടനത്തിനുള്ള മാറ്റം കൂടിയാണ്. താരത്തിന്റെ വരവോടു കൂടിയാണ് ക്ളോപ്പിന്റെ പദ്ധതി അവസാന ചുവടും പൂർത്തിയാക്കിയതെന്നും ഇതിനൊപ്പം ചേർത്ത് വായിക്കാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit