Football in Malayalam

റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബുകളെ ഒഴിവാക്കി ഗവി ബാഴ്‌സലോണ തിരഞ്ഞെടുക്കാന്‍ കാരണം ഇതാണ്

Haroon Rasheed
Sevilla v FC Barcelona - La Liga Santander
Sevilla v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ചെറു പ്രായത്തില്‍ തന്നെ ബാഴ്‌സലോണയുടെ സീനിയര്‍ ടീമിലെ പ്രധാന താരമായി മാറിയിരിക്കുകയാണ് സ്പാനിഷ് താരം ഗവി. ലാ മാസിയയിലൂടെ ഉയർന്ന് ബാഴ്‌സലോണ സീനിയർ ടീമിലേക്കെത്തിയ 17 കാരനായ ഗവി കാറ്റാലൻ ക്ലബിന് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സ്‌പെയിനിലെ വമ്പന്‍ ക്ലബുകളായ റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവരെ ഒഴിവാക്കി എന്തിനാണ് ഗവി ബാഴ്‌സലോണയെ തിരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ മുൻ പരിശീലകനായ മാനുവൽ വാസ്കോ.

ഗവിയുടെ ജന്മനാടായ ആന്‍ഡലൂസിയയിലെ അക്കാദമിയില്‍ നിന്ന് റയല്‍ മാഡ്രിഡ്, അതലറ്റിക്കോ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ ക്ലബുകൾ താരത്തെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗവിക്ക് ബാഴ്‌സലോണയില്‍ കളിക്കാനായിരുന്നു താല്‍പര്യമെന്ന് അദ്ദേഹത്തെ ആന്‍ഡലൂസിയയില്‍ പരിശീലിപ്പിച്ച മാനുവൽ വാസ്കോ വ്യക്തമാക്കുന്നു.

"[റയല്‍] മാഡ്രിഡിനും അത്‌ലറ്റികകോക്കും അവനെ വേണമെന്നുണ്ടായിരുന്നു എന്ന് എനിക്കറിയാമായിരുന്നു, പക്ഷെ ബാഴ്‌സയിലേക്ക് പോയപ്പോൾ അവൻ അവന്റെ മാതാപിതാക്കളോട് പറഞ്ഞു: 'അച്ചാ, മികച്ച താരങ്ങളുള്ളത് ഇവിടെയാണ്, അതുകൊണ്ട് എനിക്ക് ഇവിടെയാണ് കളിക്കേണ്ടത്'. തുടക്കം മുതൽ തന്നെ വലിയ ക്ലബുകളുടെ താല്പര്യം താരം ആകർഷിച്ചിരുന്നു. ഇവിടെ അടുത്തായതിനാൽ [റയൽ] ബെറ്റിസും, സെവിയ്യയുമായിരുന്നു (താരത്തിൽ താല്പര്യം പ്രകടിപ്പിച്ച്) ആദ്യം എത്തിയത്," മാനുവല്‍ വാസ്‌കോ സ്‌പോര്‍ടിനോട് പറഞ്ഞതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

"അല്‍ഗര്‍വില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ മികച്ച താരമായി തിരഞ്ഞെടുത്തതിന് ശേഷമാണ് ബാഴ്‌സലോണ അവനെ സൈന്‍ ചെയ്തത്. അതിന് മുന്‍പ് അവൻ മാഡ്രിഡിലായിരുന്നു, രണ്ട് ടീമുകൾക്കുമൊപ്പം. അവർ അവനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പക്ഷെ, വലിയ ക്ലബുകളിൽ ഒന്നിനെ തിരഞ്ഞെടുക്കേണ്ടി വന്നിരുന്നെങ്കിൽ, ബാഴ്‌സലോണയെയാണ് കൂടുതൽ ഇഷ്ടം എന്ന കാര്യത്തിൽ അവന് വ്യക്തത ഉണ്ടായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ബാഴ്‌സലോണക്ക് വേണ്ടി സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ഗവി സീനിയര്‍ ടീമിലെ സ്ഥിര സാന്നിധ്യമാണിപ്പോള്‍.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit