ഫിഫ 'ദി ബെസ്റ്റ്' അവാർഡ്സ് 2021: അവാർഡുകളും വിജയികളും

2021ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ദി ബെസ്റ്റ് ഫിഫ മെൻസ് പ്ലെയർ അവാർഡ് റോബർട്ട് ലെവൻഡോസ്കി കരസ്ഥമാക്കി. ലയണൽ മെസ്സി, മുഹമ്മദ് സലാ എന്നിവരെ മറികടന്നാണ് താരം പുരസ്കാരത്തിന് അർഹനായത്.
ബയേൺ മ്യൂണിക്കിനും പോളണ്ട് ദേശിയ ടീമിനും വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
അതേ സമയം, മികച്ച 2021ലെ മികച്ച വനിതാ ഫുട്ബോൾ താരത്തിനുള്ള ദി ബെസ്റ്റ് ഫിഫ വിമൻസ് പ്ലെയർ അവാർഡ് സ്പെയ്നിനെന്റെയും ബാഴ്സലോണയുടെയും താരമായ അലക്സിയ പുടെയസാണ് കരസ്ഥമാക്കിയത്. സ്പെയിനിന്റെയും ബാഴ്സലോണയുടെയും തന്നെ താരമായ ജെന്നിഫർ ഹെർമോസോ, ഓസ്ട്രേലിയയുടെയും ചെൽസിയുടെയും താരമായ സാം കെർ എന്നിവരെ മറികടന്നായിരുന്നു പുരസ്കാരനേട്ടം.
2021ലെ ഏറ്റവും മികച്ച പുരുഷ കോച്ചിനുള്ള അവാർഡ് ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടനേട്ടത്തിലേക്ക് നയിച്ച തോമസ് ടുഷെൽ സ്വന്തമാക്കിയപ്പോൾ, വനിതാ വിഭാഗത്തിൽ അവാർഡ് നേടിയത് ചെൽസി വനിതാ ടീമിന്റെ പരിശീലകൻ ആയ എമ്മ ഹേയസ് ആണ്.
ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ടോട്ടൻഹാം ഹോട്സ്പർ താരം എറിക് ലമേല കരസ്ഥമാക്കി. ആഴ്സണലിനെതിരെ നേടിയ മനോഹരമായ റബോണ ഗോളിനാണ് അർജന്റീന താരത്തിന് പുരസ്കാരം ലഭിച്ചത്.
അവാർഡുകളും വിജയികളും:
ദി ബെസ്റ്റ് ഫിഫ വിമൻസ് പ്ലെയർ - അലക്സിയ പുടെയസ്
ദി ബെസ്റ്റ് ഫിഫ മെൻസ് പ്ലെയർ - റോബർട്ട് ലെവൻഡോസ്കി
ഫിഫ പുഷ്കാസ് അവാർഡ് - എറിക് ലമേല
ദി ബെസ്റ്റ് ഫിഫ വിമൻസ് ഗോൾകീപ്പർ - ക്രിസ്ത്യാൻ എൻഡ്ലർ
ദി ബെസ്റ്റ് ഫിഫ മെൻസ് ഗോൾകീപ്പർ - എഡ്വാർഡ് മെൻഡി
ദി ബെസ്റ്റ് ഫിഫ വിമൻസ് കോച്ച് - എമ്മ ഹേയസ്
ദി ബെസ്റ്റ് ഫിഫ മെൻസ് കോച്ച് - തോമസ് ടുഷെൽ
ഫിഫ ഫാൻ അവാർഡ് - ഡെന്മാർക്ക് & ഫിൻലൻഡ് ആരാധകർ
ഫിഫ ഫെയർ പ്ലേ അവാർഡ് - ഡെന്മാർക്ക് ഫുട്ബോൾ & മെഡിക്കൽ ടീം
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.