Football in Malayalam

2021ലെ ഏറ്റവും മികച്ച സൗത്ത് അമേരിക്കൻ താരങ്ങൾ

Haroon Rasheed
Messi and Suarez are among the best South American players in 2021
Messi and Suarez are among the best South American players in 2021 / JUAN MABROMATA/GettyImages
facebooktwitterreddit

അർജന്റീനക്കൊപ്പമുള്ള ഒരു അന്താരാഷ്ട്ര കിരീടത്തിന് വേണ്ടിയുള്ള ലയണൽ മെസ്സിയുടെ കാത്തിരിപ്പ് അവസാനിച്ച വർഷമാണ് 2021. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസ്സി, 2021ലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളുടെ നിരയിലുണ്ട്.

മെസ്സിക്ക് പുറമെ നിരവധി സൗത്ത് അമേരിക്കൻ താരങ്ങളും 2021 കലണ്ടർ വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2021 അവസാനിക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നതിനാൽ, ഈ വർഷത്തെ ഏറ്റവും മികച്ച അഞ്ച് സൗത്ത് അമേരിക്കൻ താരങ്ങളെ പട്ടികപ്പെടുത്തുകയാണിവിടെ.

5. റോഡ്രിഗോ ഡി പോൾ

FBL-WC-2022-SAMERICA-QUALIFIERS-ARG-BRA
De Paul assisted Angel Di Maria's winner vs Brazil in Copa America 2021 final / JUAN MABROMATA/GettyImages

അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരം, 2020/21 സീരി എ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും കൂടിയായിരുന്നു. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഉഡിനസിൽ നിന്ന് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയ മധ്യനിര താരം അവിടെ ഒരു സ്ഥിര സാന്നിധ്യമാണ്.

4. ലൂയിസ് സുവാരസ്

Luis Suarez
Suarez won the La Liga title with Atletico Madrid in 2020/21 season / Angel Martinez/GettyImages

2020/21 സീസൺ ലാ ലീഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡ് കരസ്ഥമാക്കിയപ്പോൾ, അതിൽ സുവാരസിന്റെ പങ്ക് ചെറുതല്ലായിരുന്നു. കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോക്ക് വേണ്ടി 21 ഗോളുകൾ നേടിയ താരം, ഈ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ അടിച്ചിട്ടുണ്ട്.

3. ജുവാൻ ക്വാഡ്രാഡോ

Juan Cuadrado
Cuadrado and Colombia reached the Copa America 2021 semi-finals / Pedro Vilela/GettyImages

യുവന്റസിന്റെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ. 2021/22 സീസണിൽ യുവന്റസിന് വേണ്ടി 22 മത്സരങ്ങളിൽ നാല് ഗോളുകൾ നേടിയ താരം, അതിന് മുൻപുള്ള സീസണിൽ 40 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും 19 അസിസ്റ്റുകളുമാണ് കരസ്ഥമാക്കിയത്. 2021 കോപ്പ അമേരിക്ക ടൂർണമെന്റിൽ കൊളംബിയയെ സെമി-ഫൈനൽ വരെ എത്തിക്കുന്നതിലും ക്വാഡ്രാഡോ നിർണായക പങ്ക് വഹിച്ചിരുന്നു.

2. എമിലിയാനോ മാർട്ടിനസ്

Damián Martínez - Soccer Goalkeeper
Martinez has been impressive for Aston Villa and Argentina / Visionhaus/GettyImages

മാർട്ടിനസിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2021. ആസ്റ്റൺ വില്ലക്ക് വേണ്ടി കാഴ്ച വെച്ച മിന്നും പ്രകടനത്തിലൂടെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാൾ എന്ന നിലയിലേക്ക് വളർന്ന് താരം, അർജന്റീനയുടെ കോപ്പ അമേരിക്ക കിരീടനേട്ടത്തിൽ വലിയ പങ്ക് വഹിച്ചു.

1. ലയണൽ മെസ്സി

FBL-WC-2022-SAMERICA-QUALIFIERS-ARG-BOL
In 2021, Messi won the Copa America with Argentina / JUAN IGNACIO RONCORONI/GettyImages

മെസ്സി തന്റെ ഏഴാം ബാലൻ ഡി ഓർ നേടിയ വർഷമാണ് 2021. അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയ മെസ്സി, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ അസിസ്റ്റുകൾ എന്നിവ നേടിയ താരമായിരുന്നു. 2021ൽ ബാഴ്‌സലോണയ്ക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്ത താരം സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്‌ജിയിലേക്ക് ചേക്കേറി. പിഎസ്‌ജിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കൊണ്ടിരിക്കുന്ന മെസ്സിക്ക് അവിടെ പ്രതീക്ഷിച്ച മികവ് ഇത് വരെ പുറത്തെടുക്കാൻ ആയിട്ടില്ലെങ്കിലും, 2021ലെ ഏറ്റവും മികച്ച സൗത്ത് അമേരിക്കൻ താരമാണ് അദ്ദേഹമെന്ന് നിസ്സംശയം പറയാം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit