Football in Malayalam

ഈ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ പരാജയമറിയാത്ത ക്ലബുകൾ

By Krishna Prasad
Inter, Liverpool & Milan are among clubs unbeaten in their respective leagues this season
Inter, Liverpool & Milan are among clubs unbeaten in their respective leagues this season / MB Media / PAUL ELLIS/AFP / Mateo Villalba/Quality Sport Images / Getty Images
facebooktwitterreddit

ഫുട്ബോൾ പോരാട്ടങ്ങളുടെ ഹൃദയഭൂമിയായ യൂറോപ്യൻ വൻകരയിൽ ഈ സീസണിൽ ഇത് വരെയും ലീഗിൽ പരാജയം അറിയാത്ത നിരവധി ടീമുകൾ ഉണ്ട്. ഈ സീസണിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ മിക്ക ക്ലബുകളും ഒരിക്കലെങ്കിലും പരാജയം രുചിച്ചെങ്കിലും, അപരാചിതരായി നിൽക്കുന്ന 6 ക്ലബുകളുണ്ട്. അവർ ആരൊക്കെയാണെന്നാണ് നാം ഇന്നിവിടെ നോക്കുന്നത്.

നാപോളി

Kevin Malcuit , Eljif Elmas , Victor Osimhen , Faouzi...
Napoli have won all 7 matches in the Serie A 21/22 season / Insidefoto/GettyImages

ഇറ്റാലിയൻ ലീഗിലെ മുൻനിര ക്ലബ്ബുകളിൽ ഒന്നായ നാപോളി ഇതുവരെ കളിച്ച ഏഴ് ലീഗ് മത്സരങ്ങളിലും തോറ്റില്ലെന്ന് മാത്രമല്ല, അവയിലെല്ലാം ചെയ്തു. സീസണിൽ ഇതുവരെ 21 പോയിന്റ് നേടിയ അവർ സീരി എയിൽ അപരാജിതരായി മുന്നേറുകയാണ്.

എസി മിലാൻ

Ante Rebic, Franck Kessie, Davide Calabria, Brahim Diaz, Theo Hernandez, Rafael Leao
Milan are also unbeaten in Serie A this season / Nicolò Campo/GettyImages

ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനും ഇതുവരെ ഒരു മത്സരത്തിലും തോൽവി അറിഞ്ഞിട്ടില്ല. ഇതുവരെ കളിച്ച ഏഴു മത്സരങ്ങളിൽ ആറും വിജയിച്ച മിലാൻ, ഒന്നിൽ മാത്രമാണ് സമനില വഴങ്ങിയത്. 19 പോയിന്റാണ് അവരുടെ ഇത് വരെയുള്ള സമ്പാദ്യം.

ഇന്റർ മിലാൻ

US Sassuolo v FC Internazionale - Serie A
So are city rivals Inter Milan / MB Media/GettyImages

മിലാൻ നഗരത്തിലെ തങ്ങളുടെ അയൽക്കാരെ പോലെ തന്നെ ഈ സീസണിൽ ഇത് വരെ സീരി എയിൽ ഇന്ററും പരാജയം രുചിച്ചിട്ടില്ല. കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചിൽ വിജയിക്കുകയും, രണ്ട് സമനില വഴങ്ങുകയും ചെയ്ത ഇന്ററിന്റെ സമ്പാദ്യം 17 പോയിന്റാണ്.

ലിവർപൂൾ

Mohamed Salah
Liverpool are the only team unbeaten in Premier League this season / Quality Sport Images/GettyImages

ഈ സീസണിൽ പ്രീമിയർ ലീഗിൽ അപരാജിതരായി ലിവർപൂൾ മാത്രമാണുള്ളത്. കളിച്ച 7 മത്സരങ്ങളിൽ നിന്നും നാലെണ്ണം വിജയിച്ച അവർ മൂന്നെണ്ണത്തിൽ സമനില വഴങ്ങി. ആകെ 15 പോയിന്റാണ് അവർ ഇത് വരെ നേടിയിട്ടുള്ളത്.

എസ്‌ സി ഫ്രിബർഗ്

Nishan Burkart, Kiliann Sildilla
SC Freiburg has 15 points from seven matches in Bundesliga this season / Alex Grimm/GettyImages

ജർമനിയിലെ ആദ്യ ഡിവിഷനായ ബുണ്ടസ് ലീഗയിലും ഒരു ടീം ഈ സീസണിൽ അപരാജിതരായുണ്ട്. അവരാണ് എസ് സി ഫ്രിബർഗ്. കളിച്ച 7 മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയിക്കുകയും മൂന്നെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്ത അവർക്ക് 15 പോയിന്റ് ആണുള്ളത്.

വിയ്യാറയൽ

FBL-ESP-LIGA-VILLARREAL-BETIS
With 2 wins and 5 draws, Villarreal remain undefeated in La Liga this season / JOSE JORDAN/GettyImages

റയൽ മാഡ്രിഡും, ബാഴ്‌സലോണയും, അത്ലറ്റിക്കോ മാഡ്രിഡും ഈ സീസണിൽ പരാജയം രുചിച്ചു കഴിഞ്ഞ ലാ ലീഗയിൽ അപരാജിതരായി വിയ്യാറയൽ മാത്രമാണുള്ളത്. പക്ഷെ, 7 മത്സരങ്ങൾ കളിച്ച അവർ 2 മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ബാക്കി അഞ്ച് മത്സരങ്ങളിലും സമനിലയായിരുന്നു ഫലം.


facebooktwitterreddit