പരിക്ക് വിനയായി; സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സുനില്‍ ഛേത്രി പുറത്ത്

എ.എഫ്.സി ചാംപ്യന്‍ഷിപ്പിന് ഒരുങ്ങുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പുറത്ത്. ഈ മാസം 23, 26 തിയ്യതികളില്‍ മനാമയില്‍ ബഹറൈന്‍, ബെലാറസ് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങള്‍. നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് 38 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചിരുന്നു.
ഇതില്‍ സുനില്‍ ഛേത്രിയും ഉള്‍പ്പെട്ടിരുന്നു. എന്നാൽ, പരുക്കിനെ തുടര്‍ന്നാണ് ഛേത്രി ടീമില്‍ നിന്ന് പുറത്തായിരിക്കുന്നത്. 'ബഹറൈനും ബെലാറസിനും എതിരായ രണ്ട് സൗഹൃദ മത്സരങ്ങള്‍ക്കായി ഞാന്‍ ശരിക്കും കാത്തിരിക്കുകയായിരുന്നു, എന്നാല്‍ എനിക്ക് മത്സരം നഷ്ടമാകുന്നത് ലജ്ജാകരമാണ്,"ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ വെബ്‌സൈറ്റിനോട് ഛേത്രി പറഞ്ഞു.
എട്ട് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ഏതാനും ദിവസം മുന്‍പെയായിരുന്നു പരിശീലകന്‍ സ്റ്റിമാച്ച് സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ മലയാളി താരങ്ങളായ വി.പി സുഹൈര്‍, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ഇടംനേടിയിരുന്നു. മാര്‍ച്ച് പത്ത് മുതല്‍ പൂനെയിലാണ് ഇന്ത്യയുടെ ക്യാംപ് തുടങ്ങുന്നത്.
അതിന് ശേഷമായിരിക്കും അന്തിമ ടീമിനെ പ്രഖ്യാപിക്കുക. പൂനെയിലെ ക്യാംപിന് ശേഷം മാര്‍ച്ച് 21ടീം ബഹറൈനിലേക്ക് പുറപ്പെടും. മാര്‍ച്ച് 21ന് ബഹറൈനെതിരേയും മാര്‍ച്ച് 26ന് ബെലറൂസിനെതിരേയുമാണ് ഇന്ത്യയുടെ മത്സരങ്ങള്‍.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.