Football in Malayalam

ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി സുനിൽ ഛേത്രി

Haroon Rasheed
Sunil Chhetri is now the highest goalscorer in ISL history
Sunil Chhetri is now the highest goalscorer in ISL history / Indian Super League
facebooktwitterreddit

ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ബംഗളൂരു എഫ്.സി താരം സുനില്‍ ഛേത്രി. 50 ഗോളുമായിട്ടാണ് ഛേത്രി ഈ നേട്ടം സ്വന്തമാക്കിയത്. ഹൈദരാബാദ് എഫ്.സി താരം ബര്‍തലോമിയോ ഒഗ്ബച്ചെയെ പിറകിലാക്കിയാണ് ഐ.എസ്.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന പട്ടം ഛേത്രി കരസ്ഥമാക്കിയത്.

ഐ.എസ്.എല്ലില്‍ ഒഗ്ബച്ചെ ഇതുവരെ 49 ഗോളുകളാണ് നേടിയിട്ടുള്ളത്. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഒഗ്ബച്ചെ ഒരുപക്ഷെ അധികം വൈകാതെ ഛേത്രിയുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഹൈരദാബാദ് എഫ്.സിക്കെതിരേയുള്ള മത്സരത്തിന്റെ 87ാം മിനുട്ടില്‍ ഉദാന്ത സിങ്ങിന്റെ പാസില്‍ നിന്നായിരുന്നു ഛേത്രിയുടെ 50ാം ഗോള്‍. മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയോട് 2-1 ന് ബംഗളൂരു എഫ്.സി പരാജയപ്പെടുകയും ചെയ്തിരുന്നു.

സീസണില്‍ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്ന് പോയിരുന്ന ഛേത്രിക്ക് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. ഗോളില്ലാതെ 11 മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു എഫ്.സി ഗോവക്കെതിരേ ഛേത്രി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. സീസണിൽ ബംഗളൂരുവിന് വേണ്ടി 16 മത്സരങ്ങൾ കളിച്ച ഛേത്രി, 3 ഗോളുകളാണ് നീലപ്പടക്ക് വേണ്ടി സ്വന്തമാക്കിയിട്ടുള്ളത്.

അതേ സമയം, 16 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുള്ള ബംഗളൂരു എഫ്.സി പട്ടികയില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. ഫെബ്രുവരി 18ന് ഫറ്റോര്‍ദയില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരേയാണ് ബംഗളൂരു എഫ്.സിയുടെ അടുത്ത മത്സരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit