Indian Football

ഇന്ത്യൻ ഫുട്ബോൾ ടീമിനെ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുന്ന പദ്ധതികൾ വെളിപ്പെടുത്തി ഇഗോർ സ്റ്റിമാക്ക്

Sreejith N
Igor Stimac Reveals Plans To Improve Indian Football Team
Igor Stimac Reveals Plans To Improve Indian Football Team / Indian Football Team Twitter
facebooktwitterreddit

ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഭാവിയിൽ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുന്ന പദ്ധതികൾ വെളിപ്പെടുത്തി പരിശീലകൻ ഇഗോർ സ്റ്റിമക്ക്. ഇനിയും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി തുടരുകയാണെങ്കിൽ ഇന്ത്യയിലെ ലീഗുകളും ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും സഹകരിച്ച് നടപ്പിലാക്കാനുള്ള പദ്ധതികൾ കഴിഞ്ഞ ദിവസം അദ്ദേഹം വിവരിക്കുകയുണ്ടായി.

"എഐഎഫ്എഫ് ആയാലും ഗവണ്മെന്റ് ആയാലും ഇന്ത്യൻ ദേശീയ ടീമിനെ ഗൗനിക്കണം. ഞങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആളുകളാണ്. ഞങ്ങൾക്ക് എവിടെയെത്താൻ കഴിയുമെന്ന് അവർക്ക് ചിന്തിക്കാനാവുമെങ്കിൽ ലക്ഷ്യത്തെ പിന്തുടരണം. ഭാവിയിൽ ഞാനിവിടെ ഉണ്ടാവുകയാണെങ്കിൽ ഞാൻ പറയുന്ന സമയത്ത് ലീഗ് തുടങ്ങണം. അത് ദേശീയ ടീമിന് തയ്യാറെടുക്കാൻ സമയം നൽകിയിട്ടാവണം."

"എഐഎഫ്എഫിലെയും മറ്റു ഫെഡറേഷനിലെയും ആളുകൾ എന്റെ ചിന്തകൾ പിന്തുടരണം, ടീമിന് മുകളിലേക്ക് പോയി ഉയങ്ങളിൽ എത്താനുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കണം. ഞങ്ങൾ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന താരങ്ങൾ ക്ലബുകൾക്കു വേണ്ടി കളിക്കുകയും ചെയ്യണം."

"ക്ലബുകളും എഐഎഫ്എഫുമായി നല്ല രീതിയിലുള്ള ആശയവിനിമയം നടക്കണം. ഞാനെന്റെ പരമാവധി ശ്രമിച്ചു. എനിക്ക് ഐഎസ്എല്ലിലെ പരിശീലകരുടെ നല്ല ബന്ധമുണ്ട്, പക്ഷെ വിവരങ്ങൾ കൈമാറുന്നത് വളരെ പ്രധാനമാണ്."

"ക്ലബ് പരിശീലകരുമായി ബന്ധമുണ്ടാക്കി താരങ്ങൾക്ക് മെച്ചപ്പെടാൻ കഴിയുന്ന തരത്തിൽ പരിശീലനപദ്ധതികൾ ആവിഷ്‌കരിക്കേണ്ടത് പ്രധാനമാണ്. ഈ വർഷം മുതൽ ക്ലബ് പരിശീലകർ ഞാൻ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കളിക്കാർക്ക് വ്യക്തിഗത പരിശീലനം നൽകാൻ തയ്യാറാവണം." സ്റ്റിമാക്ക് പത്രസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം സെപ്‌തംബറിൽ അവസാനിക്കുന്ന തന്റെ കരാർ പുതുക്കുന്നതിനെ കുറിച്ച് ഇതുവരെയും യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്നും ക്രൊയേഷ്യൻ പരിശീലകൻ പറഞ്ഞു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനിൽ നടന്നു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ താരങ്ങളെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit