Football in Malayalam

സൗദി അറേബ്യ ഏറ്റെടുത്തതിനു പിന്നാലെ തന്നെ പുറത്താക്കാനുള്ള സാധ്യതയുണ്ടെന്നു സമ്മതിച്ച് ന്യൂകാസിൽ പരിശീലകൻ

Sreejith N
Newcastle United v Leeds United - Premier League
Newcastle United v Leeds United - Premier League / Stu Forster/GettyImages
facebooktwitterreddit

സൗദി അറേബ്യ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു പിന്നാലെ ന്യൂകാസിൽ യുണൈറ്റഡ് തന്നെ പുറത്താക്കാനുള്ള സാധ്യതയുണ്ടെന്നു സമ്മതിച്ച് ക്ലബിന്റെ പരിശീലകൻ സ്റ്റീവ് ബ്രൂസ്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് കഴിഞ്ഞ ദിവസം ന്യൂകാസിൽ യുണൈറ്റഡിന്റെ നേതൃത്വം ഏറ്റെടുത്തതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായി അവർ മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്രൂസ് തന്റെ ആശങ്ക വെളിപ്പെടുത്തിയത്.

"എനിക്കു തുടരാനാണ് താൽപര്യം, എനിക്കെന്തു ചെയ്യാൻ കഴിയുമെന്ന് ഉടമകൾക്ക് മനസിലാക്കി കൊടുക്കാൻ ഞാൻ താൽപര്യപ്പെടുന്നു. എന്നാൽ നമ്മൾ യാഥാർത്ഥ്യം ഉൾക്കൊള്ളണം. അവരുടെ പദ്ധതികൾ നടപ്പിലാക്കാൻ പുതിയ പരിശീലകനെ അവർക്ക് ആവശ്യമായി വന്നേക്കാം." ദി ടെലെഗ്രാഫിനോട് സംസാരിക്കുമ്പോൾ ബ്രൂസ് പറഞ്ഞു.

"പുതിയ ഉടമകൾക്ക് പുതിയ മാനേജറെ ആവശ്യമായി വരുന്നത് സ്വാഭാവികമാണ്. വളരെക്കാലമായി ഇവിടെ നിൽക്കുന്നതു കൊണ്ടു തന്നെ എനിക്കത് മനസിലാക്കാൻ കഴിയും, അതിൽ എനിക്ക് ഇടപെടാൻ കഴിയില്ല. എന്റെ വഴിയിൽ എന്തു വന്നാലും ഞാനത് അംഗീകരിക്കും. സമയമാകുന്നതു വരെ അവരുമായി സംസാരിക്കാൻ ഞാൻ കാത്തിരിക്കേണ്ടതുണ്ട്."

"ഞാൻ പരിശീലകനെന്ന നിലയിൽ ആയിരാമത്തെ മത്സരം സ്‌പർസിനെതിരെ പൂർത്തിയാക്കിയില്ല എങ്കിൽ അതെനിക്കു മാത്രം സംഭവിക്കുന്ന കാര്യമാണെന്ന് നിങ്ങൾക്ക് പറയാം. എന്നാൽ അതു ക്രൂരമാണെന്ന് ഞാൻ ചിന്തിക്കുന്നില്ല, ഫുട്ബോൾ അങ്ങിനെയാണ്." ബ്രൂസ് വ്യക്തമാക്കി.

ഈ സീസണിൽ ന്യൂകാസിൽ നടത്തുന്ന മോശം പ്രകടനത്തെ തുടർന്ന് സ്റ്റീവ് ബ്രൂസിന്റെ സ്ഥാനത്തിനു നേരെ നേരത്തെ തന്നെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഏഴു മത്സരങ്ങളിൽ ഒരു ജയം മാത്രം സ്വന്തമാക്കി പോയിന്റ് ടേബിളിൽ പത്തൊൻപതാം സ്ഥാനത്തുള്ള ടീമിൽ നിന്നും, അതുകൊണ്ടു തന്നെ ബ്രൂസ് പുറത്തുപോകുമെന്ന കാര്യം ഉറപ്പാണ്.

facebooktwitterreddit