റഷ്യൻ ക്ലബിനെതിരെ യുവേഫയുടെ നടപടി, ലീപ്‌സിഗ് യൂറോപ്പാ ലീഗ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും

ജര്‍മന്‍ ക്ലബ് ആർബി ലീപ്‌സിഗ് യൂറോപ്പാ ലീഗിന്റെ ക്വാര്‍ട്ടർ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും. യുവേഫ നടത്തുന്ന എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നും റഷ്യന്‍ ക്ലബുകളെ വിലക്കിയതോടെയാണ് ലെപ്‌സിഷ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുമെന്നുറപ്പായത്. മാര്‍ച്ച് പത്തിനായിരുന്നു ലീപ്‌സിഗും റഷ്യന്‍ ക്ലബായ സ്പാര്‍ട്ടക് മോസ്‌കോയും തമ്മില്‍ പ്രീ ക്വാര്‍ട്ടര്‍ മത്സരം നടക്കേണ്ടത്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശം കാരണം യുവേഫ റഷ്യന്‍ ക്ലബുകളെ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നും വിലക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് ലീപ്‌സിഗ് നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുമെന്നുറപ്പായത്. മാര്‍ച്ച് 9നാണ് യൂറോപ്പ ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമായത്. ഗ്രൂപ്പ് സിയില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് സ്പാര്‍ട്ടക് മോസ്‌കോ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
Spartak Moscow have been disqualified from the Europa League, sending RB Leipzig through to the quarterfinals. pic.twitter.com/TqmRyRoFEP
— GOAL (@goal) February 28, 2022
ആറു മത്സരത്തില്‍ നിന്ന് 10 പോയിന്റ് സ്വന്തമാക്കിയായിരുന്നു സ്പാര്‍ട്ടക് മോസ്‌കോയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. റഷ്യന്‍ ഫുട്‌ബോള്‍ ടീമുകള്‍ക്കെതിരേ ഫിഫിയും യുവേഫയും ശക്തമായ രീതിയിലാണ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി റഷ്യയില്‍ നിന്ന് മാറ്റിയിരുന്നു. ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദി മോസ്‌കോയില്‍ നിന്ന് മാറ്റി പാരിസില്‍ നടത്തനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേഷത്തെ തുടര്‍ന്ന് കായിക മേഖലയില്‍ നിന്ന് കനത്ത രീതിലിയുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. ടെന്നീസ്, ചെസ് എന്നിവയിലുള്ള താരങ്ങള്‍ റഷ്യന്‍ താരങ്ങള്‍ക്കെതിരേ കളിക്കാനില്ലെന്ന് വ്യക്തമാക്കി നേരത്തെ രംഗത്തെത്തിയിരുന്നു. ഒളിംപിക്‌സില്‍ നിന്നും റഷ്യയേയും ബെലാറസിനേയും വിലക്കിയതായി ഇന്റന്‍നാഷനല്‍ ഒളിംപിക്‌സ് കമ്മറ്റി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.