Top Stories

സ്പെയിൻ vs പോർച്ചുഗൽ: സാധ്യത ഇലവൻ, മത്സരസമയം, ഇന്ത്യയിലെ ടെലികാസ്റ്റ് വിവരങ്ങൾ

Sreejith N
Spain v Portugal - Nations League Preview, Time, Telecast, Possible Eleven
Spain v Portugal - Nations League Preview, Time, Telecast, Possible Eleven / Soccrates Images/GettyImages
facebooktwitterreddit

2022-23 വർഷത്തെ യുവേഫ നാഷൻസ് ലീഗ് മത്സരങ്ങൾ കരുത്തരായ സ്പെയിനും പോർച്ചുഗലും ആരംഭിക്കുന്നത് പരസ്‌പരം ഏറ്റു മുട്ടിയാണ്. ഗ്രൂപ്പ് എയിൽ ചെക്ക് റിപ്പബ്ലിക്ക്, സ്വിറ്റ്‌സർലൻഡ് എന്നിവർക്കൊപ്പം നിൽക്കുന്ന ഈ രണ്ടു ടീമുകളും ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ നാലു മത്സരങ്ങളാണ് കളിക്കുന്നത്.

യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയടക്കമുള്ള ടീമുകളെ കീഴടക്കി കഴിഞ്ഞ യുവേഫ നേഷൻസ് ലീഗിന്റെ ഫൈനലിലെത്തി ഫ്രാൻസിനോട് കീഴടങ്ങിയ സ്പെയിൻ ഇത്തവണ തങ്ങളുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടിയാണ് ഇറങ്ങുന്നത്. ഈ മാസം നടക്കാനിരിക്കുന്ന നാല് മത്സരങ്ങൾ ലോകകപ്പിനുള്ള ടീമിന്റെ തയ്യാറെടുപ്പുകൾക്കും ഗുണം ചെയ്യും.

അതേസമയം പ്രഥമ നേഷൻസ് ലീഗ് കിരീടം നേടിയ വമ്പൻ താരനിരയുള്ള പോർച്ചുഗലിന് തങ്ങളുടെ കരുത്തു തെളിയിക്കാൻ ഇതൊരു അവസരമാണ്. ലോകകപ്പ് യോഗ്യത നേടാൻ പ്ലേ ഓഫ് വരെ കാത്തിരിക്കേണ്ടി വന്ന പറങ്കികൾക്ക് ഖത്തർ ലോകകപ്പിനു തങ്ങളെ പേടിക്കണമെന്ന് എതിരാളികൾക്കു മുന്നറിയിപ്പു നൽകാനുമുള്ള അവസരമാണ് നേഷൻസ് ലീഗ് പോരാട്ടം.

ഇരു ടീമുകളും അവസാനം ഏറ്റു മുട്ടിയ രണ്ടു കളികളും സൗഹൃദമത്സരങ്ങൾ ആയിരുന്നു. അതിൽ രണ്ടിലും സമനിലയായിരുന്നു ഫലം. 2018 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു ടീമുകളും നേർക്കുനേർ വന്നപ്പോഴും മത്സരം 3-3 എന്ന നിലയിൽ സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാൻ ഈ മത്സരത്തിൽ രണ്ടു ടീമുകളും വിജയത്തിനായി പൊരുതുക തന്നെ ചെയ്യും.

ഇന്നു രാത്രിയാണ് (ജൂൺ 3, 12.15AM) പോർച്ചുഗലും സ്പെയിനും തമ്മിലുള്ള നേഷൻസ് ലീഗ് പോരാട്ടം സെവിയ്യയിലെ എസ്റ്റേഡിയോ ബെനിറ്റോ വിയ്യമറിനിൽ നടക്കുന്നത്. മത്സരം സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 1 എച്ച്ഡി എന്നീ ചാനലുകളിലും സോണിലൈവ്, ജിയോ ടിവി എന്നീ ആപ്പുകളിലൂടെയും കാണാൻ കഴിയും.

മത്സരത്തിനുള്ള ടീമുകളുടെ സാധ്യത ഇലവൻ

സ്പെയിൻ

ഗോൾകീപ്പർ: ഉനെ സിമോൺ

പ്രതിരോധനിര: ആസ്പ്ലികുയറ്റ, എറിക് ഗാർസിയ, പൗ ടോറസ്, ജോർദി ആൽബ

മധ്യനിര: തിയാഗോ, ബുസ്‌ക്വറ്റ്സ്, കോക്കെ

മുന്നേറ്റനിര: ഗാവി, മൊറാട്ട, ഫെറൻ ടോറസ്

പോർച്ചുഗൽ

ഗോൾകീപ്പർ: റൂയി പാട്രീഷ്യോ

പ്രതിരോധനിര: കാൻസലോ, പെപ്പെ, ഡാനിലോ, ഗുറേറോ

മധ്യനിര: ബ്രൂണോ ഫെർണാണ്ടസ്, മൗടീന്യോ, ബെർണാർഡോ സിൽവ

മുന്നേറ്റനിര: ഒടാവിയോ, റൊണാൾഡോ, ജോട്ട

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit