Top Stories

ജർമനിയും ബ്രസീലും അന്താരാഷ്‌ട്ര ഫുട്ബോളിലെ അളവുകോലുകളാണെന്ന് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്‌ഗേറ്റ്

Sreejith N
Gareth Southgate Says Germany, Brazil Benchmark In International Football
Gareth Southgate Says Germany, Brazil Benchmark In International Football / Michael Regan/GettyImages
facebooktwitterreddit

ജർമനിയും ബ്രസീലും അന്താരാഷ്‌ട്ര ഫുട്ബോളിലെ അളവുകോലുകളായ ടീമുകളാണെന്ന് ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്‌ഗേറ്റ്. യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ ജർമനിയെ നേരിടുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സൗത്ത്‌ഗേറ്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.

"എന്നെ സംബന്ധിച്ച് ജർമനിയും ബ്രസീലും സ്ഥിരമായി ടൂർണമെന്റുകൾ വിജയിക്കുന്നതിനാൽ ഇപ്പോഴും അന്താരാഷ്‌ട്ര ഫുട്ബാളിലെ അളവുകോലുകളാണ്. ചില കാര്യങ്ങൾ കൊണ്ട് സമ്മറിൽ നേടിയ ഫലങ്ങൾ അവഗണിക്കപ്പെട്ടു, അതെന്തു കൊണ്ടാണെന്ന് എനിക്കിപ്പോഴും ഉറപ്പില്ല."

"ജർമൻ ടീമിന്റെ നിലവാരം എപ്പോഴും വളരെ ഉയർന്നതായിരുന്നു. എല്ലായിടത്തും ലോകകപ്പ് വിജയിച്ച താരങ്ങൾ, എല്ലായിടത്തും ചാമ്പ്യൻസ് ലീഗ് വിജയിച്ചവർ. വലിയ വേദികളും അവസരങ്ങളും ശരിക്കും അനുഭവിച്ചറിഞ്ഞവർ." സൗത്ത്‌ഗേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ സമ്മറിൽ നടന്ന യൂറോ കപ്പിലാണ് അവസാനമായി ഇംഗ്ലണ്ടും ജർമനിയും തമ്മിൽ ഏറ്റു മുട്ടുന്നത്. അന്ന് റഹീം സ്റ്റെർലിങ്, ഹാരി കേൻ എന്നിവരുടെ ഗോളുകളിൽ ഇംഗ്ലണ്ട് വിജയം നേടിയിരുന്നു. എന്നാൽ ബയേണിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ഫ്ലിക്കിന്റെ കീഴിൽ പുതിയ കരുത്തോടെയാണ് ജർമനി ഇത്തവണ വരുന്നത്.

കഴിഞ്ഞ മത്സരത്തിൽ ഹംഗറിയോടെറ്റ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണം മാറ്റി ഈ യുവേഫ നേഷൻസ് ലീഗിലെ ആദ്യത്തെ ജയം സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. അതേസമയം ജർമനിയും ആദ്യത്തെ ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിൽ അവർ ഇറ്റലിയോട് സമനില വഴങ്ങുകയായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit