മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇക്കുറി കാര്യമായി പെനാൽറ്റികൾ ലഭിക്കാത്തതിൽ യർഗൻ ക്ലോപ്പിനെ കുറ്റപ്പെടുത്തി സോൾഷ്യർ

By Gokul Manthara
BSC Young Boys v Manchester United: Group F - UEFA Champions League
BSC Young Boys v Manchester United: Group F - UEFA Champions League / Eurasia Sport Images/Getty Images
facebooktwitterreddit

കഴിഞ്ഞ സീസണിൽ തങ്ങൾക്ക് ധാരാളം പെനാൽറ്റികൾ ലഭിക്കുന്നുവെന്ന ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പിന്റെ പരാതി ഇക്കുറി തങ്ങൾക്ക് ലഭിക്കുന്ന പെനാൽറ്റികളുടെ എണ്ണം കുറഞ്ഞതിന് കാരണമായെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണർ സോൾഷ്യർ. ആസ്റ്റൺ വില്ലക്കെതിരെ നടക്കാനിരിക്കുന്ന പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു 2021-22 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യമായ പെനാൽറ്റികൾ ലഭിക്കാത്തതിൽ പേരെടുത്ത് പറയാതെ ക്ലോപ്പിനെ, സോൾഷ്യർ വിമർശിച്ചത്.

കഴിഞ്ഞ സീസണിൽ 11 പെനാൽറ്റികളായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചിരുന്നത്.‌ പ്രീമിയർ ലീഗിൽ പോയ സീസണിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ ലഭിച്ച ടീമുകളിൽ ലെസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുമായിരുന്നു റെഡ് ഡെവിൾസ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് 2020-21 സീസണിൽ യഥേഷ്ടം പെനാൽറ്റികൾ ലഭിക്കുന്നതിലുള്ള അതൃപ്തി പല‌ തവണ യർഗൻ ക്ലോപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ക്ലോപ്പിന്റെ അന്നത്തെ പറച്ചിലുകൾക്ക് ശേഷം തങ്ങൾക്ക് കാര്യമായ പെനാൽറ്റികൾ ലഭിച്ചിട്ടില്ലെന്നാണ് സോൾഷ്യർ ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്.

""അർഹിക്കുന്നതാണ് ഞങ്ങൾക്ക് ലഭിക്കുന്നതെന്ന് ഞങ്ങൾ കരുതണം. അവസാന രണ്ട് മത്സരങ്ങളിൽ ഞങ്ങൾക്ക് മൂന്ന്‌ പെനാൽറ്റികൾ ലഭിക്കേണ്ടതായിരുന്നു." "

ഒലെ ഗണ്ണർ സോൾഷ്യർ

"കഴിഞ്ഞ വർഷം ഒരു മാനേജറുണ്ടായിരുന്നു, ഞങ്ങൾക്ക് പെനാൽറ്റി ലഭിക്കുന്നതിൽ അദ്ദേഹം ആശങ്കപ്പെടാൻ തുടങ്ങി‌. അതിന് ശേഷം തീരുമാനങ്ങൾ ഞങ്ങൾക്ക് അനുകൂലമായി നൽകുന്നത് കൂടുതൽ ബുദ്ധിമുട്ടായി കാണപ്പെട്ടു. അത് മുതൽ ഞാൻ വലിയൊരു വ്യത്യാസം കണ്ടു. ഇതെല്ലാം നമ്മൾ റഫറിമാർക്ക് വിട്ടു കൊടുക്കേണ്ടതുണ്ട്. ഉടൻ തന്നെ അവർ ശരിയായ തീരുമാനങ്ങളെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു." സോൾഷ്യർ പറഞ്ഞു നിർത്തി.

facebooktwitterreddit