ലൈസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ താൻ മോശം തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകാമെന്ന് സോൾഷെയർ


ഹാരി മാഗ്വയറിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയതടക്കം ലൈസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ താൻ ചില മോശം തീരുമാനങ്ങൾ എടുത്തിരുന്നുവെന്നു സമ്മതിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. രണ്ടിനെതിരെ നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയ മത്സരത്തിൽ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയതെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സോൾഷെയർ പറഞ്ഞു.
"മത്സരത്തെ അതിനു ശേഷം നോക്കുമ്പോൾ ഞങ്ങൾ വഴങ്ങിയ നാലു ഗോളുകളും ദയനീയമായിരുന്നു. നാലു ഗോളുകൾ വഴങ്ങി, ഞങ്ങൾ കാഴ്ച വെച്ചതു പോലൊരു പ്രകടനം നടത്തിയ ഞങ്ങൾ വിജയം അർഹിക്കുന്നില്ല. തീർച്ചയായും ഞങ്ങളുടെ പ്രകടനം ശരാശരിയിൽ താഴെയും വേണ്ടത്ര മികച്ചതും ആയിരുന്നില്ല. ഞങ്ങൾ ഗ്രീൻവുഡിന്റെ ഒരു മികച്ച ഗോളോടെ ആരംഭിച്ച് മറ്റൊന്നിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കയായിരുന്നു. എന്നാൽ അലസമായ കളി മറ്റൊരു ഗോളിനു വഴിയൊരുക്കി."
Ole Gunnar Solskjaer admits he "probably" made bad decision in Man Utd loss to Leicesterhttps://t.co/TTyYDl6VYo pic.twitter.com/aX81DPTVr0
— Mirror Football (@MirrorFootball) October 16, 2021
"അതൊരു വലിയ നിരാശയായിരുന്നു. സെക്കൻഡ് ഹാഫിൽ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും അവരാണ് കൂടുതൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചത്. സെറ്റ് പീസുകളിൽ നിന്നും നേടിയ രണ്ടു ഗോളുകൾ വളരെയധികം നിരാശ നൽകുന്നതായിരുന്നു. സമനിലഗോൾ നേടി പത്തു സെക്കൻഡ് മത്സരം പിന്നിട്ടു നിൽക്കെ അതു സംഭവിക്കാൻ പാടില്ലായിരുന്നു. സോൾഷെയർ പറഞ്ഞു.
ഹാരി മാഗ്വയറിനെ ആദ്യ ഇലവനിൽ ഇറക്കിയ തന്റെ തീരുമാനം തെറ്റായിരുന്നുവെന്നും സോൾഷെയർ പറഞ്ഞു. "ഞാൻ ടീമിനെ തിരഞ്ഞെടുത്ത സമയത്ത് താൻ കടന്നു പോകുന്ന കാര്യത്തെപ്പറ്റി മാഗ്വയർ ഒരു പ്രതികരണവും നൽകിയില്ല. എന്നെ സംബന്ധിച്ച് അതു പ്രവർത്തിച്ചില്ലെങ്കിൽ നമ്മൾ അതംഗീകരിക്കുക. ഞങ്ങൾ നാല് ഗോളുകൾ വഴങ്ങിയെങ്കിൽ അതു മികച്ചതല്ല. ഞാൻ ഒന്നിലധികം മോശം തീരുമാനങ്ങൾ എടുത്തിരിക്കാം." സോൾഷെയർ പറഞ്ഞു.
മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽവി വഴങ്ങിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്. ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവർ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ബ്രൈറ്റനാണു നാലാം സ്ഥാനത്ത്.