Football in Malayalam

ലോകകപ്പ് യോഗ്യത നേടാൻ വമ്പൻ ടീമുകൾ വിയർക്കുന്നു, അതിനിർണായകം വരാനിരിക്കുന്ന ആറു പോരാട്ടങ്ങൾ

Sreejith N
Portugal v Qatar - International Friendly
Portugal v Qatar - International Friendly / Gualter Fatia/GettyImages
facebooktwitterreddit

യൂറോപ്പിലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഏറെക്കുറെ പൂർത്തിയായികൊണ്ടിരിക്കെ പല വമ്പൻ ടീമുകൾക്കും ഇപ്പോഴും അടുത്ത വർഷത്തെ ടൂർണമെന്റിനു യോഗ്യത ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അനായാസം യോഗ്യത നേടുമെന്ന് കരുതിയ നിരവധി ടീമുകൾക്കാണ് അവസാന മത്സരം വരെ അതുറപ്പിക്കാൻ വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയുള്ളത്. ഇന്നലെ പൂർത്തിയായ മത്സരങ്ങളോടെ അതേപ്പറ്റിയുള്ള കൂടുതൽ വ്യക്തമായ ചിത്രം ലഭിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യത നേടാൻ ഇനി നിർണായകമായ ആറു പോരാട്ടങ്ങൾ അറിയാം.

1. പോർച്ചുഗൽ vs സെർബിയ (ഗ്രൂപ്പ് എ)

Bruno Fernandes, Cristiano Ronaldo, Joao Palhinha, Bernardo Silva
Portugal v Luxembourg - 2022 FIFA World Cup Qualifier / Gualter Fatia/GettyImages

ഇന്നലെ അയർലണ്ടിനെതിരെ നടന്ന യോഗ്യത മത്സരത്തിൽ സമനിലയിൽ കുരുങ്ങിയതോടെ ഗ്രൂപ്പ് പോയിന്റ് ടേബിളിൽ സെർബിയക്കൊപ്പം നിൽക്കുകയാണ് പോർച്ചുഗൽ. ഖത്തർ ലോകകപ്പിനു നേരിട്ടു യോഗ്യത നേടാൻ ഇരു ടീമുകളും തമ്മിൽ ഇനി നടക്കാനിരിക്കുന്ന അവസാന പോരാട്ടത്തിൽ പറങ്കികൾക്ക് വിജയമോ സമനിലയോ കൂടിയേ തീരു. മറിച്ച് സെർബിയയോട് തോറ്റാൽ പോർച്ചുഗൽ ലോകകപ്പ് യോഗ്യതക്കായി പ്ലേ ഓഫ് കളിക്കേണ്ടി വരും.

2. സ്പെയിൻ vs സ്വീഡൻ (ഗ്രൂപ്പ് ബി)

FBL-WC-2022-EUR-QUALIFIER-GRE-ESP
FBL-WC-2022-EUR-QUALIFIER-GRE-ESP / ARIS MESSINIS/GettyImages

നേരത്തെ ഗ്രൂപ്പ് ബിയിൽ സ്വീഡനു പിന്നിൽ സ്പെയിൻ രണ്ടാം സ്ഥാനക്കാരായിരുന്നു എങ്കിലും ഇന്നലെ നടന്ന മത്സരങ്ങൾ അതിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. സ്പെയിൻ ഗ്രീസിനെതിരെ വിജയം നേടുകയും സ്വീഡൻ ജോർജിയയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങുകയും ചെയ്‌തതോടെ സ്പെയിൻ ഗ്രൂപ്പിൽ ഒരു പോയിന്റ് മുന്നിലെത്തി. ഇരുടീമുകളും തമ്മിൽ നടക്കുന്ന അവസാന മത്സരത്തിൽ ആരു ജയിക്കുന്നോ അവർ നേരിട്ട് യോഗ്യത നേടുകയും തോൽക്കുന്നവർ പ്ലേ ഓഫ് കളിക്കേണ്ടി വരികയും ചെയ്യും. സമനിലയാണെങ്കിൽ സ്പെയിനാണ് നേരിട്ട് യോഗ്യത ലഭിക്കുക.

3. ഇറ്റലി vs സ്വിറ്റ്സർലൻഡ് (ഗ്രൂപ്പ് സി)

FBL-ITA-NATIONS-LEAGUE-TRAINING
FBL-ITA-NATIONS-LEAGUE-TRAINING / FRANCK FIFE/GettyImages

ഗ്രൂപ്പ് സിയിൽ ആറു മത്സരങ്ങൾ വീതം കളിക്കുകയും എല്ലാ കളികളിലും വിജയിക്കുകയും ചെയ്‌ത ഈ രണ്ടു ടീമുകൾക്ക് തുല്യമായ പോയിന്റാണുള്ളത്. ഇനിയവർക്ക് രണ്ടു മത്സരം കൂടി ബാക്കി നിൽക്കെ ഇറ്റലിയും സ്വിറ്റസർലൻഡും തമ്മിൽ ഇന്നു രാത്രി നടക്കാനിരിക്കുന്ന പോരാട്ടം നിർണായകമാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർക്കു തന്നെയാണ് നേരിട്ടു യോഗ്യത നേടാനുള്ള സാധ്യത കൂടുതൽ.

4. വെയിൽസ്‌ vs ബെൽജിയം (ഗ്രൂപ്പ് ഇ)

Romelu Lukaku
Belgium v France – UEFA Nations League 2021 Semi-final / CPS Images/GettyImages

ഗ്രൂപ്പ് ഇയിൽ മൂന്നു ടീമുകൾക്കാണ് ലോകകപ്പ് യോഗ്യത നേടാൻ സാധ്യതയുള്ളത്. ആറു മത്സരങ്ങളിൽ നിന്നും പതിനാറു പോയിന്റുമായി ബെൽജിയം ഗ്രൂപ്പിൽ ഒന്നാമതു നിൽക്കെ ഏഴു മത്സരങ്ങൾ കളിച്ച ചെക്ക് റിപ്പബ്ലിക്കും ആറു മത്സരങ്ങൾ കളിച്ച വെയിൽസും രണ്ടാം സ്ഥാനത്തുണ്ട്. ഈ മൂന്നു ടീമുകൾക്കും സാധ്യതയുണ്ട് എന്നിരിക്കെ ഈ മാസം പതിനാറിനു രാത്രി നടക്കുന്ന വെയിൽസ്‌ vs ബെൽജിയം പോരാട്ടത്തിലൂടെ മാത്രമേ ഗ്രൂപ്പിലെ സ്ഥാനക്കാരെ നിർണയിക്കാൻ കഴിയുകയുള്ളൂ.

5. നെതർലാൻഡ്‌സ് vs നോർവേ (ഗ്രൂപ്പ് ജി)

Memphis Depay, Davy Klaassen, Denzel Dumfries
Netherlands v Gibraltar - 2022 FIFA World Cup Qualifier / Dean Mouhtaropoulos/GettyImages

ഓരോ ടീമിനും പത്തു മത്സരങ്ങൾ കളിക്കേണ്ട ഗ്രൂപ്പിൽ എട്ടു മത്സരങ്ങൽ പൂർത്തിയായപ്പോൾ 19 പോയിന്റു നേടി ഹോളണ്ട് ഒന്നാം സ്ഥാനത്തും പതിനേഴു പോയിന്റുള്ള നോർവേ രണ്ടാം സ്ഥാനത്തുമാണ്. പതിനഞ്ചു പോയിന്റുള്ള തുർക്കി ഇവർക്കു പിന്നിൽ നിൽക്കുന്നതു കൊണ്ട് ഈ മാസം 16നു രാത്രി നടക്കുന്ന നെതർലാൻഡ്‌സ് vs നോർവേ പോരാട്ടമാണ് ഗ്രൂപ്പ് ജിയിലെ ചാമ്പ്യൻമാരെയും രണ്ടാം സ്ഥാനക്കാരെയും തീരുമാനിക്കാൻ നിര്ണായകമാവുക.

6. ക്രൊയേഷ്യ vs റഷ്യ (ഗ്രൂപ്പ് എച്ച്)

Luka Modric
Croatia v Slovakia - 2022 FIFA World Cup Qualifier / Pixsell/MB Media/GettyImages

കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ ഇനി ഒരു മത്സരം ബാക്കിയുള്ള ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരാണ്. റഷ്യയേക്കാൾ രണ്ടു പോയിന്റ് പിന്നിൽ നിൽക്കുന്ന ക്രൊയേഷ്യക്ക് അവസാന ഗ്രൂപ്പ് മത്സരത്തിൽ അവർക്കെതിരെ വിജയം കൂടിയേ തീരു. മത്സരം സമനിലയിൽ പിരിഞ്ഞാൽ കൂടി പ്ലേ ഓഫ് കളിച്ചു മാത്രമേ ക്രൊയേഷ്യക്ക് ലോകകപ്പ് യോഗ്യത നേടാൻ കഴിയൂ.

facebooktwitterreddit