Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സ്ഥിരപരിശീലകൻ ആവാൻ സാധ്യതയുള്ള ആറ് പേർ

Haroon Rasheed
Who would be Man Utd's next permanent manager?
Who would be Man Utd's next permanent manager? / Peter Lous/BSR Agency, Nathan Stirk, David S. Bustamante/Soccrates, Getty Images, 90min
facebooktwitterreddit

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷം ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു. ടീമിന്റെ മോശം പ്രകടനം കാരണം പരിശീലകനെ പുറത്താക്കുന്നതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വാട്‌ഫോര്‍ഡിനെതിരേ 4-1ന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് സോള്‍ഷ്യാറുടെ തൊപ്പി തെറിച്ചത്. എന്നാല്‍ ഇനി സോള്‍ഷ്യാര്‍ക്ക് പകരക്കാരനായി ആരെ നിയമിക്കുമെന്ന കൂലങ്കശമായ ചര്‍ച്ചയിലാണ് യുണൈറ്റഡും ഫുട്‌ബോള്‍ ലോകവും.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ ലിവര്‍പൂളിനെതിരെയുള്ള വന്‍ തോല്‍വിയോടെയായിരുന്നു സോള്‍ഷ്യാറുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത്. എന്നാല്‍ പിന്നീട് ടോട്ടനത്തിനെതിരെ ജയം സ്വന്തമാക്കിയതോടെ സോള്‍ഷ്യാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വീണ്ടും ഓള്‍ഡ് ട്രാഫോര്‍ഡില്‍ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടു. സിറ്റിക്കെതിരെയുള്ള തോല്‍വിക്ക് ശേഷം ഇന്റര്‍നാഷനല്‍ ബ്രേക്കായിരുന്നതിനാല്‍ പല അഭ്യൂഹങ്ങളും പരന്നു. എന്നാല്‍ സോള്‍ഷ്യാര്‍ക്ക് ഒരു അവസരംകൂടി നല്‍കാമെന്ന തീരുമാനമത്തിലായിരുന്നു വാട്‌ഫോര്‍ഡിനെതിരെയുള്ള മത്സരത്തിലും ഡഗ്ഔട്ടിൽ അദ്ദേഹമുണ്ടായിരുന്നത്. എന്നാല്‍ വീണ്ടും പ്രകടനം ദയനീയമായി തുടര്‍ന്നതോടെ യുണൈറ്റഡ് മാനേജ്‌മെന്റ് സോള്‍ഷ്യാറെ പുറത്താക്കാന്‍ നിര്‍ബന്ധിതതരാവുകയായിരുന്നു.

സോള്‍ഷ്യാറുടെ പകരക്കാരനായി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സ്ഥിരപരിശീലകനാവാൻ സാധ്യതയുള്ള ആറ് പേരെയാണ് നാം ഇന്നിവിടെ നോക്കുന്നത്.

6. എറിക് ടെന്‍ ഹാഗ്

Erik Ten Hag
Ten Hag's name is also mooted as a potential Solskjaer replacement / BSR Agency/GettyImages

2023വരെ ഡച്ച് ക്ലബായ അയാക്‌സുമായി കരാറുള്ള പരിശീലകനാണ് എറിക്. 2019 സീസണില്‍ അയാക്‌സിനെ ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍വരെ എത്തിക്കുന്നതില്‍ എറികിന് നിര്‍ണായക പങ്കുണ്ടായിരുന്നു. ഡച്ച് ലിഗില്‍ എറികിന്റെ കീഴില്‍ മികച്ച ഫോമിലാണ് അയാക്‌സ്. സോൾഷെയറെ യുണൈറ്റഡ് പുറത്താക്കുന്നതിന് മുൻപ് തന്നെ ക്ലബ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞ് കേട്ടിരുന്ന പേരുകളിൽ ഒന്ന്.

5. സിനദിന്‍ സിദാന്‍

FBL-ESP-LIGA-REAL MADRID-VILLARREAL
Zidane has been out-of-work since leaving Real Madrid / JAVIER SORIANO/GettyImages

റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഒരു ടീമിലും ജോലി ചെയ്യാത്ത സിദാന്റെ പേരും യുണൈറ്റഡിന്റെ സാധ്യതാ പട്ടികയിലുണ്ടെന്നാണ് വിവരം. 2022 ലോകകപ്പിന് ശേഷം ദിദിയർ ദെഷാംപ്‌സ് ഫ്രാൻസ് പരിശീലകസ്ഥാനം ഒഴിയുമ്പോൾ അത് ഏറ്റെടുക്കാൻ സിദാൻ കാത്തിരിക്കുകയാണെന്ന് വാർത്തകൾ ഉണ്ടെങ്കിലും, പോള്‍ പോഗ്ബ, റാഫേല്‍ വരാൻ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുമായുള്ള ബന്ധം സിദാനെ യുണൈറ്റഡിലേക്ക് അടുപ്പിക്കുമെന്ന് പ്രതീക്ഷിയിലാണ് ക്ലബ് അധികൃതര്‍.

4. തോമസ് ഫ്രാങ്ക്

Thomas Frank
Frank has been impressive as Brentford manager / George Wood/GettyImages


പ്രീമിയര്‍ ലീഗ് ക്ലബായ ബ്രന്റ്‌ഫോര്‍ഡിന്റെ അമരക്കാരന്‍. ബ്രന്റ്‌ഫോര്‍ഡിന്റെ സഹപരിശീലകനായിരുന്ന ഫ്രാങ്ക് സെക്കന്‍ഡ് ഡിവിഷനില്‍ നിന്ന് ക്ലബിനെ പ്രീമിയര്‍ ലീഗിലെത്തിച്ചതോടെയായിരുന്നു പേരുകേട്ട പരിശീലകനായി മാറിയത്. 2023 വരെ തങ്ങളുമായി കരാറുള്ള ഫ്രാങ്കിന് കീഴിൽ മികച്ച തുടക്കമാണ് ബ്രെന്റ്‌ഫോർഡ് പ്രീമിയർ ലീഗിൽ ഇത്തവണ കാഴ്ചവെക്കുന്നത്.

ഡെന്മാർക്കിന്റെ വിവിധ അന്താരാഷ്ട്ര ജൂനിയര്‍ ടീമുകളെ പരിശിലിപ്പിച്ചിട്ടുള്ള ഫ്രാങ്ക്, താരങ്ങളെ വളർത്തിയെടുക്കുന്നതിൽ പേരുകേട്ട പരിശീലകനാണ്. അതിനാല്‍ തന്നെ, യുണൈറ്റഡിന്റെ ഫിലോസഫിക്ക് യോജിക്കുന്നയാളാണ് ഫ്രാങ്ക്. തനിക്ക് പക്കലുള്ള താരങ്ങളെകൊണ്ട് എങ്ങനെ മികച്ച പ്രകടനം നടത്താമെന്നും ഫ്രാങ്കിന് വ്യക്തമായി അറിയാം.

3. മൈക്കല്‍ കാരിക്ക്

Ole Gunnar Solksjaer, Michael Carrick
Michael Carrick has been named Man Utd's interim manager after Ole Gunnar Solskjaer's sacking / Robbie Jay Barratt - AMA/GettyImages


നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താത്ക്കാലിക പരിശീലകന്‍. താത്ക്കാലിക പരിശീലകനായി എത്തിയതിന് ശേഷം ടീം മികച്ച പ്രകടനം പുറത്തെടുത്തതോടെ സ്ഥിരപരിശീലകനായി സോൾഷെയറെ നിയമിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്, കാരിക്കിന് കീഴിൽ ടീം ഫോമിലേക്ക് തിരിച്ചെത്തിയാൽ അദ്ദേഹത്തെ ക്ലബിന്റെ അടുത്ത പരിശീലകനായി പ്രഖ്യാപിക്കാനുള്ള സാധ്യതകൾ ഇല്ലെന്ന് തീർത്തും പറയാൻ കഴിയില്ല.

2. മൗറിസിയോ പൊച്ചറ്റീനോ

Mauricio Pochettino
Pochettino is open to Premier League return after PSG stint / Eurasia Sport Images/GettyImages

2023 വരെ പി.എസ്.ജിയുമായി കരാറുള്ള അര്‍ജന്റീന്‍ പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോയുടെ പേരും യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. അടുത്ത സീസണ്‍വരെ പി.എസ്.ജിയില്‍ കരാറുണ്ടെങ്കിലും ചാംപ്യന്‍സ് ലീഗ് നേടുന്നതില്‍ ഫ്രഞ്ച് ക്ലബ് പരാജയപ്പെട്ടാല്‍ പൊച്ചറ്റീനോയെ പുറത്താക്കാന്‍ സാധ്യതയേറേയാണ്. പൊച്ചറ്റീനോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഒരു വിഭാഗത്തിന് താല്പര്യമുണ്ടെന്നും വിവിധ റിപോർട്ടുകൾ വ്യക്തമാക്കുന്നു.

1. ബ്രന്‍ഡന്‍ റോജേഴ്‌സ്

Brendan Rodgers
Rodgers has been linked with the Man Utd job / Robbie Jay Barratt - AMA/GettyImages


ലെസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ ബ്രന്‍ഡന്‍ റോജേഴ്‌സിന്റേത് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന പേരുകളിൽ പ്രധാനപ്പെട്ടതാണ്. നിലവില്‍ ലെസ്റ്റര്‍ സിറ്റിയില്‍ 2025 വരെ റോജേഴ്‌സിന് കരാറുണ്ട്. എങ്കിലും, യുണൈറ്റഡ് ആവശ്യവുമായി സമീപിക്കുകയാണെങ്കില്‍ റോജേഴ്‌സ് അതിനോട് സമ്മതം മൂളുമെന്ന് 90min നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit