'റൊണാൾഡോയുടെ സൈനിങ് ക്ലിക്കുകൾക്കു വേണ്ടി മാത്രം' - മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിമർശിച്ച് മുൻ ക്രിസ്റ്റൽ പാലസ് ഉടമ


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിന്റെ മുൻ ഉടമയായ സിമോൺ ജോർദാൻ. യുവന്റസ് വിട്ട റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത് കിരീടങ്ങൾക്കു വേണ്ടിയല്ലെന്നും മറിച്ച് ക്ലിക്കുകൾക്കു വേണ്ടി മാത്രമാണെന്നും അദ്ദേഹം പറയുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നിരവധി കിരീടങ്ങൾ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ പന്ത്രണ്ടു വർഷങ്ങൾക്കു ശേഷമാണ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയത്. മടങ്ങിവരവിൽ മികച്ച പ്രകടനം നടത്തുന്ന താരം ഒൻപതു ഗോളുകൾ നേടിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണിൽ പതറുകയാണ്. റൊണാൾഡോ ഗോളുകൾ നേടുന്നുണ്ടെങ്കിലും താരത്തിന്റെ തിരിച്ചുവരവ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രതികൂലമായാണ് ബാധിച്ചതെന്ന വാദങ്ങൾ ജോർദാനും ശരി വെക്കുന്നു.
⛔️ “How many goals has Ronaldo scored against City or Liverpool?”
— talkSPORT (@talkSPORT) November 8, 2021
? “Signings like Ronaldo aren’t for trophies, they are for clicks.”
❌ “Are Man Utd going to win leagues or cups with Ronaldo? I don’t think so.”@SJOpinion10 says Ronaldo was never the answer to #MUFC’s issues pic.twitter.com/MOFio0xFhq
"റൊണാൾഡോയെപ്പോലെയുള്ള സൈനിങ്സ് കിരീടങ്ങൾക്കു വേണ്ടിയല്ല, അതു ക്ലിക്കുകൾ മാത്രം ലക്ഷ്യമിട്ടാണ്. റൊണാൾഡോ നിങ്ങൾക്ക് കിരീടങ്ങൾ നേടിത്തരാൻ പോകുന്നില്ല. താരം നിരവധി മത്സരങ്ങളിൽ നിന്നും ഒരുപാട് ഗോളുകൾ നേടിയേക്കാം. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗും കപ്പുകളും റൊണാൾഡോക്കൊപ്പം നേടുമെന്ന് കരുതുന്നുണ്ടോ, ഞാനങ്ങനെ കരുതുന്നില്ല,"ജോർദാൻ ടോക്ക്സ്പോർട്ടിനോട് പറഞ്ഞു.
റൊണാൾഡോ ഗോളുകൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിരവധി മത്സരങ്ങളിൽ രക്ഷിച്ചിട്ടുണ്ടെങ്കിലും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം ഇതുവരെയും താളം കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ പന്ത്രണ്ടു മത്സരങ്ങളിൽ ആറെണ്ണവും തോറ്റു പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാമതു നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷെയറിനു മേലുള്ള സമ്മർദ്ദവും വളരെ കൂടിയിട്ടുണ്ട്.