Football in Malayalam

മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങി നിൽക്കെ അവരുടെ ശൈലിയിൽ ഏറ്റവും ഇഷ്‌ടമുള്ള കാര്യം വെളിപ്പെടുത്തി സിമിയോണി

Sreejith N
Diego Simeone Reveals What He Likes About Man City
Diego Simeone Reveals What He Likes About Man City / Denis Doyle/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ ഇന്നു രാത്രി ഇറങ്ങാനൊരുങ്ങി നിൽക്കെ അവരുടെ ശൈലിയിൽ ഏറ്റവും പ്രിയപ്പെട്ട കാര്യമെന്തെന്നു വെളിപ്പെടുത്തി ഡീഗോ സിമിയോണി. അത്ലറ്റികോയേക്കാൾ മികച്ച താരങ്ങൾ മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ടെങ്കിലും വെറും രണ്ടു മത്സരങ്ങൾ മാത്രമേയുള്ളൂ എന്നതിനാൽ അവരെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയും സിമിയോണി പ്രകടിപ്പിച്ചു.

"എല്ലാവർക്കും സമ്മർദ്ദമുണ്ട്, അത് ഉത്തരവാദിത്വം കൊണ്ട് ഉണ്ടാകുന്നതാണെന്നാണ് കരുതുന്നത്. സിറ്റിക്ക് അസാധാരണ താരങ്ങളുണ്ടെന്നതിൽ എനിക്ക് സംശയമില്ല, ഞങ്ങളെക്കാൾ മികച്ച താരങ്ങൾ അവർക്ക് ചിലപ്പോൾ ഉണ്ടായേക്കാം, പക്ഷെ ഇതു വെറും രണ്ടു മത്സരങ്ങൾ മാത്രമാണ്. അവസാനം വരെ മുന്നേറാൻ സിറ്റിക്കും ബയേണിനുമാണ് കൂടുതൽ സാധ്യത, പക്ഷെ അവസാന സീസണിൽ ചെൽസി ആയിരുന്നു ജേതാക്കൾ."

"സിറ്റിയെപോലുള്ള ടീമുകളിൽ എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കാര്യം പന്തു തിരിച്ചു പിടിക്കാൻ അവർ നടത്തുന്ന പരിശ്രമമാണ്, അവരുടെ കാണാൻ രസമാണ്. അതുപോലെ നിലവാരമുള്ള താരങ്ങൾ എല്ലായിപ്പോഴും സജീവമായിരുന്നു പന്ത് നഷ്‌ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. എല്ലാ പരിശീലകർക്കും അതാണ് പ്രധാനം." മാധ്യമങ്ങളോട് സംസാരിക്കേ സിമിയോണി പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീ ക്വാർട്ടറിൽ മറികടന്നാണ് സിമിയോണിയുടെ ടീം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. രണ്ടു ഘട്ടത്തിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളെ നേരിടേണ്ടി വന്ന സിമിയോണി മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള വ്യത്യാസവും വെളിപ്പെടുത്തി.

"മാഞ്ചസ്റ്റർ യുണൈറ്റഡിന് സിറ്റിയെ അപേക്ഷിച്ച് വ്യത്യസ്‌തമായ സ്വഭാവമാണുള്ളത്‌. സിറ്റി പൊസിഷൻ കേന്ദ്രീകരിച്ചു കളിക്കുകയും എല്ലാ തരത്തിലും ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ഞങ്ങൾ കുറച്ചു ദിവസങ്ങൾക്കു മുൻപ് ചെയ്‌തതിൽ നിന്നും മെച്ചപ്പെടാനും കൂടുതൽ മുന്നോട്ടു പോകാനുമുണ്ട്." സിമിയോണി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit