Football in Malayalam

അർജന്റീനിയൻ സൂപ്പർതാരത്തെ എത്തിച്ചാൽ മെസിയെ ബാഴ്‌സയിൽ നിലനിർത്താം, നിർദ്ദേശവുമായി ജൂലി ലോപസ്

Sreejith N
Sevilla v FC Barcelona: Copa del Rey Semi Final First Leg
Sevilla v FC Barcelona: Copa del Rey Semi Final First Leg / Quality Sport Images/Getty Images
facebooktwitterreddit

ബാഴ്‌സലോണ പ്രസിഡന്റ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃത്വത്തിലേക്ക് വരാൻ സാധ്യത കൽപ്പിക്കപ്പെടുന്ന സ്ഥാനാർഥികളിൽ ഒരാളായ വിക്ടർ ഫോണ്ട് സ്ഥാനമേറ്റെടുത്താൽ സ്പോർട്ടിങ് ഡയറക്ടറായി വരുന്നയാളായിരിക്കും ജൂലൈ ലോപസ്. കഴിഞ്ഞ ദിവസം മാർക്കയോട് സംസാരിക്കുമ്പോൾ ലയണൽ മെസിയുടെ കരാറുമായി ബന്ധപ്പെട്ട പ്രതിസന്ധിയടക്കം ഏതാനും വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി.

മെസിയെ ബാഴ്‌സലോണയിൽ തന്നെ നിലനിർത്താൻ എന്തൊക്കെ മാർഗങ്ങൾ ഉണ്ടെന്നതിനെ കുറിച്ചാണ് ജൂലി ലോപസ് പ്രധാനമായും സംസാരിച്ചത്. ഇതിനു വേണ്ടി ചില നിർദ്ദേശങ്ങളും അദ്ദേഹം നൽകി. "വളരെക്കാലം ക്ലബിനൊപ്പം അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയിൽ കളിക്കാൻ കഴിയുമെന്ന് ഉറപ്പു വരുത്തുകയാണ് ആദ്യമായി വേണ്ടത്. അദ്ദേഹത്തിന് ഏറ്റവും വിശ്വാസമുള്ള ആരെങ്കിലുമായിരിക്കണം ഇക്കാര്യം പറയേണ്ടത്. അത് വിശദീകരിക്കാൻ സാവിയാണ് ഏറ്റവും അനുയോജ്യൻ," ലോപസ് പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റി താരമായ അഗ്യൂറോയെ ടീമിലെത്തിച്ചാൽ മെസി ക്ലബിനൊപ്പം തുടരുമെന്നും ലോപസ് പറഞ്ഞു. "തീർച്ചയായും. ബാഴ്‌സലോണക്ക് മറ്റൊരു ഗോൾസ്കോററെ അത്യാവശ്യമാണ്. മെസിയെ നിലനിറുത്താൻ വേണ്ടി മാത്രമായി അഗ്യൂറോയെ സൈൻ ചെയ്യില്ല. ഖത്തർ ലോകകപ്പ് വരെ യൂറോപ്പിൽ ടോപ് ലെവൽ ഫുട്ബോൾ കളിക്കാൻ താല്പര്യമുള്ള താരത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.

"സ്പോർട്ടിങ് തലത്തിൽ ഞങ്ങൾ സാവിയെയാണ് ഉദ്ദേശിക്കുന്നത്. അതുപോലെ ക്ലബ് എങ്ങിനെയാണ് മുന്നോട്ടു പോകേണ്ടതെന്ന് വ്യക്തമായി അറിയാവുന്ന കഴിവുള്ള സ്പോർട്ടിങ് സ്റ്റാഫുകളും ഉണ്ടായിരിക്കണം. ജോർഡി ക്രൈഫ് അതിലൊരാളാണ്, പെപ് ഗാർഡിയോളയും ഞങ്ങൾക്ക് മുന്നിലുണ്ട്. എന്നാൽ ഏറ്റവും പ്രധാനിയായി കണക്കാക്കുന്നത് സാവിയെ തന്നെയാണ്."

അടുത്ത സീസണിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിന് വേണ്ടി പൊരുതാൻ കരുത്ത് നേടുമെന്ന കാര്യത്തിലും ജൂലി ലോപസ് പരിപൂർണമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബാഴ്‌സലോണ മെച്ചപ്പെടാനുണ്ടെങ്കിലും പ്രതിഭയുള്ള കളിക്കാർ ടീമിലുള്ളതു കൊണ്ടാണ് ഇക്കാര്യത്തിൽ തനിക്ക് ഉറപ്പെന്നും അദ്ദേഹം പറഞ്ഞു.

facebooktwitterreddit