കളിക്കാരന്റെ തലയിലേക്ക് കാണികൾ ലോഹദണ്ഡ് എറിഞ്ഞു, സെവിയ്യയും ബെറ്റിസുമായുള്ള കോപ്പ ഡെൽ റേ മത്സരം സസ്പെൻഡ് ചെയ്തു


കളിക്കാരന്റെ തലയിലേക്ക് സ്റ്റേഡിയത്തിലെ കാണികൾ ലോഹദണ്ഡ് എറിഞ്ഞതിനെ തുടർന്ന് സെവിയ്യയും റയൽ ബെറ്റിസും തമ്മിൽ നടന്ന കോപ്പ ഡെൽ റേ മത്സരം സസ്പെൻഡ് ചെയ്തു. സെവിയ്യ താരമായ ജോൻ ജോർദാനാണ് കാണികളുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.
മത്സരത്തിൽ അർജന്റീനിയൻ താരം പപ്പു ഗോമസിന്റെ ഗോളിൽ സെവിയ്യ മുന്നിലെത്തിയെങ്കിലും കോർണറിൽ നിന്നും നേരിട്ട് ഗോൾ നേടി നബീൽ ഫേക്കിർ റയൽ ബെറ്റിസിനെ ഒപ്പമെത്തിച്ചു. ആദ്യപകുതിയിൽ പിറന്ന ഈ ഗോളിനു പിന്നാലെയാണ് കാണികളിൽ നിന്നും സെവിയ്യ താരത്തിനു നേരെ ആക്രമണം ഉണ്ടായത്.
One fan's stupidity led to Real Betis vs Sevilla being suspended ? #ElGranDerbihttps://t.co/otbBpuYmTv
— MARCA in English (@MARCAinENGLISH) January 15, 2022
വീഡിയോ ദൃശ്യങ്ങളിൽ കാണികളുടെ ഇടയിൽ നിന്നും ലോഹദണ്ഡു പോലൊരു സാധനം വരുന്നതും ജോൻ ജോർദാന്റെ തലയിൽ കൊള്ളുന്നതും വ്യക്തമായി കാണാൻ കഴിയും. തലക്കു പിന്നിൽ അതു കൊണ്ടതോടെ താഴെ വീണ താരത്തിന് അപ്പോൾ തന്നെ മെഡിക്കൽ ടീം പ്രാഥമികശുശ്രൂഷ നൽകി മൈതാനത്തു നിന്നും മാറ്റി.
ഇരുപത് ഇഞ്ച് നീളമുള്ള പിവിസി ബാറിനുള്ളിൽ സാധനങ്ങൾ നിറച്ച് റയൽ ബെറ്റിസ് ആരാധകർ എറിഞ്ഞതാണെന്ന് റഫറിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതേതുടർന്ന് മത്സരം നിർത്തി വെച്ചതായി അറിയിച്ച സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ മൈതാനത്തു നടക്കുന്ന ഏതൊരു അക്രമത്തെയും അപലപിച്ചു.
This was the object that struck Joan Jordan in the back of the head. How did someone have access to this? How was it in the stadium? pic.twitter.com/tGAF5K1Ypa
— Colin Millar (@Millar_Colin) January 15, 2022
സ്പെയിനിലെ ഏറ്റവും വൈകാരികത നിറഞ്ഞ മത്സരമായി അറിയപ്പെടുന്ന സെവിയ്യയും റയൽ ബെറ്റിസും തമ്മിലുള്ള 'സെവിയ്യ ഡെർബി'യിൽ ഇതാദ്യമായല്ല ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. 2007ൽ സമാനമായ രീതിയിൽ ബെറ്റിസ് ആരാധകർ എറിഞ്ഞ കുപ്പി തലക്കു കൊണ്ട് സെവിയ്യ പരിശീലകൻ യുവാന്റെ റാമോസിന്റെ ബോധം നഷ്ടമായിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.