FC Barcelona News

റോബർട്ട് ലെവൻഡോവ്സ്കിയെ ബാഴ്സ സ്വന്തമാക്കിയതിൽ പ്രശംസയുമായി സെർജിയോ ബുസ്കറ്റ്സ് 

Vaisakh. M
Busquets hails Barca's capture of Lewandowski
Busquets hails Barca's capture of Lewandowski / Michael Reaves/GettyImages
facebooktwitterreddit

സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിയെ സ്വന്തമാക്കിയതുൾപ്പടെയുള്ള ഇത്തവണത്തെ ട്രാൻഫർ ജാലകത്തിലെ ബാഴ്സലോണയുടെ മികച്ച നീക്കങ്ങളെ പ്രശംസിച്ച് മധ്യനിരതാരം സെർജിയോ ബുസ്കറ്റ്സ്. ലെവൻഡോവ്സ്കിയെക്കൂടാതെ റാഫിഞ്ഞ, ഫ്രാങ്ക് കെസ്സി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൺ എന്നിവരെയും ബാഴ്സലോണ സ്വന്തം തട്ടകത്തിലെത്തിച്ചതോടെ ബാഴ്സലോണക്ക് ഈ സീസണിൽ കിരീടസാധ്യതകളുണ്ടെന്നും ബുസ്കറ്റ്സ് വിശ്വസിക്കുന്നു.

"ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരുപാട് അർത്ഥമാക്കുന്നു. ഞങ്ങൾ ഒരു ലോകോത്തര സ്‌ട്രൈക്കറെക്കുറിച്ചാണ് സംസാരിക്കുന്നത്, അവൻ ധാരാളം ഗോളുകൾ സ്‌കോർ ചെയ്യുന്നു. അവൻ ഞങ്ങൾക്ക് ധാരാളം നൽകും. ഇതു വരെയുള്ള വർഷങ്ങളിൽ അവൻ ചെയ്തതെല്ലാം ഇവിടെയും കാണിക്കാൻ അവസരം നൽകണം," ഒരു പത്രസമ്മേളനത്തിൽ ബുസ്കറ്റ്സ് പറഞ്ഞു.

"വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നതാണ് സത്യം. ആക്രമണം ശക്തിപ്പെടുത്താൻ പ്രധാനപ്പെട്ട കളിക്കാർ ചേർന്നു. ഈ ശ്രമത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ലെവൻഡോവ്‌സ്‌കി, റാഫിഞ്ഞ, ഉസ്മാൻ ഡെംബെലെ എന്നിവർ ഞങ്ങളെ വളരെയധികം സഹായിക്കും. ജനുവരിയിൽ ഫെറാൻ (ടോറസ്), ഔബ എന്നിവരും.കൂടി വന്നു. ഫുട്ബോൾ എന്നാൽ ഗോളുകളാണ്, ഞങ്ങൾക്ക് കൂടുതൽ സുദൃഢമാവാൻ കഴിയും, പക്ഷേ ഞങ്ങൾക്ക് ഗോളുകൾ ആവശ്യമാണ്," ബുസ്കറ്റ്സ് കൂട്ടിച്ചേർത്തു.

ലെവൻഡോവ്സ്കിയാണോ ലാലിഗയിലെ മികച്ച സൈനിങ് എന്ന ചോദ്യത്തിനും ബുസ്കറ്റ്സ് മറുപടി നൽകി: "ഇത് മീഡിയ ലെവലിന് വേണ്ടിയായിരിക്കാം, പക്ഷേ സീസണിന്റെ അവസാനത്തിൽ ഞങ്ങൾക്ക് അത് പറയാൻ കഴിയും."

ഈ വർഷം കൂടി ബാഴ്സലോണയുമായി കരാറുള്ള തന്റെ ഭാവിലക്ഷ്യങ്ങളെക്കുറിച്ചും ബുസ്കറ്റ്സ് മനസു തുറന്നു.

"ബാഴ്‌സയിൽ തുടരുന്നത് ഞാൻ തള്ളിക്കളയുന്നില്ല. ബാഴ്‌സയിലെ എന്റെ അവസാന വർഷമാണിതെന്ന് എല്ലാവർക്കും അറിയാം. എനിക്ക് എം‌എൽ‌എസും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇഷ്ടമാണ് എന്നത് സത്യമാണ്. പക്ഷേ ഇത് വളരെ നേരത്തെയാണ്," ബുസ്‌ക്വെറ്റ്‌സ് പറഞ്ഞു.

"എനിക്ക് ഈ കോമ്പറ്റിഷനിൽ [എംഎൽഎസിൽ] വളരെ താൽപ്പര്യമുണ്ട്. ഇന്റർ മയാമി സീസൺ മോശമായാണ് ആരംഭിച്ചത്, പക്ഷേ ഇപ്പോൾ അത് മെച്ചപ്പെടുകയാണ്. [ഡേവിഡ്] വിയ്യ ഇവിടെ കളിക്കാൻ വന്ന സമയം മുതൽ എനിക്ക് ഈ കൊമ്പറ്റിഷനിൽ വളരെ താൽപ്പര്യമുണ്ട്, ഞാൻ അത് സൂക്ഷ്മമായി പിന്തുടരുന്നുണ്ട്," ബുസ്കറ്റ്സ് പറഞ്ഞു.


facebooktwitterreddit