ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി സെർജിനോ ഡെസ്റ്റ്
By Vaisakh. M

2022-23 സീസണിന് മുന്നോടിയായി ബാഴ്സലോണ വിടാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സെർജിനോ ഡെസ്റ്റ്. അടുത്ത സീസൺ ബാഴ്‌സലോണയ്ക്ക് മികച്ചൊരു സീസണായിരിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും ഡെസ്റ്റ് വ്യക്തമാക്കി.
"ഞാൻ ക്ലബിൽ സന്തുഷ്ടനാണ്, ഞാൻ തീർച്ചയായും ഇവിടെ തുടരും," ഡെസ്റ്റ് പറഞ്ഞതായി ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു. "ഞങ്ങൾക്ക് ഇനി യൂറോപ്പ ലീഗിൽ കളിക്കാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ വലിയ തെറ്റുകൾ വരുത്തിയോ എന്ന് എനിക്കറിയില്ല. ഞങ്ങൾക്ക് ധാരാളം കഴിവുകളുണ്ട്. ഞങ്ങൾ ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ ശ്രമിക്കുന്നു, അതിന് സമയമെടുക്കും.
"ഞങ്ങൾ ബാഴ്‌സയാണ്. ഞങ്ങൾ ഏറ്റവും മികച്ചവരാണെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് ഒരു മികച്ച സീസൺ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ എല്ലാവരും അങ്ങേയറ്റം പ്രചോദിതരാണ്, പ്രത്യേകിച്ചും ഒരു ലോകകപ്പ് വരാനിരിക്കുന്നതിനാൽ.
"ഞങ്ങൾക്കെല്ലാവർക്കും ഇനിയും വളരുകയും ബാഴ്‌സലോണയിൽ ഒരുപാട് മുന്നേറാനുമുണ്ട്. ഞങ്ങൾക്ക് ഒരുപാട് കഴിവുകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. ഞങ്ങൾ നന്നായി വളർച്ച പ്രാപിച്ചാൽ, മുമ്പുള്ള മറ്റ് ബാഴ്‌സലോണ ടീമുകൾ നേടിയതിന് സമാനമായി ഞങ്ങൾക്കും ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു," ഡെസ്റ്റ് കൂട്ടിച്ചേർത്തു.