Football in Malayalam

ഹാലണ്ടിന്റെ പ്രസ്‌താവന ആശ്ചര്യപ്പെടുത്തി, ഭാവി തീരുമാനിക്കാൻ താരത്തെ നിർബന്ധിക്കുന്നു എന്ന വാർത്ത തള്ളി ഡോർട്മുണ്ട്

Ali Shibil Roshan
Erling Haaland recently said Dortmund are pressing him into making a decision about his future
Erling Haaland recently said Dortmund are pressing him into making a decision about his future / Lars Baron/GettyImages
facebooktwitterreddit

തന്റെ ഭാവി കാര്യത്തിൽ ഉടൻ ഒരു തീരുമാനം എടുക്കാൻ ബൊറൂസിയ ഡോർട്മുണ്ട് തന്നിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന എർലിങ് ഹാലണ്ടിന്റെ പ്രസ്‌താവന തന്നെ ആശ്ചര്യപ്പെടുത്തിയതായി ജർമൻ ക്ലബിന്റെ പ്ലെയേഴ്സ് ഡിപ്പാർട്മെന്റ് തലവൻ സെബാസ്റ്റ്യൻ കെഹ്ൽ.

കഴിഞ്ഞ ആഴ്ച എസ്.സി ഫ്രയ്ബർഗിന് എതിരെ 5-1ന്റെ വിജയം കരസ്ഥമാക്കിയ മത്സരത്തിന് ശേഷം സംസാരിക്കവയെയായിരുന്നു, തന്റെ ഭാവിയെ കുറിച്ച് തീരുമാനം എടുക്കാൻ ഡോർട്മുണ്ട് തന്നെ നിർബന്ധിക്കുന്നുണ്ടെന്ന് ഹാലണ്ട് പറഞ്ഞത്.

എന്നാൽ, ഹാലണ്ടിന് മേൽ തങ്ങൾ സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് പറഞ്ഞ കെഹ്ൽ, എന്ത് കൊണ്ടാണ് അങ്ങനെയൊരു അഭിമുഖം നൽകിയതെന്ന് താരത്തോട് ചോദിക്കുമെന്നും വ്യക്തമാക്കി.

"പുതുതായി ഒന്നുമില്ല, ചർച്ചകളൊന്നുമില്ല," കെഹ്ൽ പറഞ്ഞതായി മാർക്ക റിപ്പോർട്ട് ചെയ്‌തു. "എർലിങ്ങിന്റെ വാക്കുകൾ എന്നെ ആശ്ചര്യപ്പെടുത്തി. ഞാൻ അവനോട് സംസാരിക്കുകയും, എന്ത് കൊണ്ടാണ് 5-1ന്റെ വിജയത്തിന് ശേഷം അങ്ങനെ ഒരു അഭിമുഖം നൽകിയതെന്ന് ചോദിക്കുകയും ചെയ്യും. ഞങ്ങൾ അവന് മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത സീസണിലേക്ക് കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ ഹാലണ്ടിന്റെ തീരുമാനം തങ്ങൾക്ക് ഏതെങ്കിലും ഒരു ഘട്ടത്തിൽ അറിയേണ്ടതുണ്ടെന്ന് സമ്മതിച്ച കെഹ്ൽ, എന്നാൽ താരത്തിന് അന്ത്യശാസനം നൽകിയിട്ടില്ലെന്നും വ്യക്തമാക്കി.

"അടുത്ത സീസണിൽ ഏതൊക്കെ കളിക്കാർ നമുക്ക് ഉണ്ടാവുമെന്നാണ് ഒരു ഘട്ടത്തിൽ അറിയേണ്ടതുണ്ട്. എന്നാൽ, അന്ത്യശാസനം ഒന്നുമില്ല," കെഹ്ൽ കൂട്ടിച്ചേർത്തു.

ഡോർട്മുണ്ടുമായി 2024 വരെ കരാർ ഉണ്ടെങ്കിലും, അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഹാലണ്ട് ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാൾ എന്ന നിലയിലേക്ക് വളർന്ന ഹാലണ്ടിൽ ബാഴ്‌സലോണ ഉൾപ്പെടെയുള്ള നിരവധി യൂറോപ്യൻ വമ്പൻമാർക്ക് താല്പര്യമുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit