Football in Malayalam

ചെൽസിയോളം നിലവാരമില്ല ആഴ്‌സണലിന്, അടുത്ത മത്സരത്തിൽ റൊണാൾഡോയെ കളിപ്പിക്കണമെന്ന് പോൾ സ്‌കോൾസ്

Sreejith N
Chelsea v Manchester United - Premier League
Chelsea v Manchester United - Premier League / James Gill - Danehouse/GettyImages
facebooktwitterreddit

ആഴ്‌സണലിനെതിരെ നടക്കാനിരിക്കുന്ന അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിപ്പിക്കണമെന്ന ആവശ്യവുമായി ക്ലബിന്റെ ഇതിഹാസതാരമായ പോൾ സ്‌കോൾസ്. ചെൽസിക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ നിന്നും പുറത്തായിരുന്ന താരം രണ്ടാം പകുതിയിൽ പകരക്കാരനായാണ് ഇറങ്ങിയിരുന്നത്.

"തുടക്കത്തിൽ തന്നെ ഒരു സെന്റർ ഫോർവേഡിനെ കളിപ്പിക്കണം. ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ ഇറങ്ങണം. വശങ്ങളിൽ കളിക്കുന്ന രണ്ടു വിങ്ങർമാരും കളിക്കണം. മൂന്നു മധ്യനിര താരങ്ങൾക്കു പകരം രണ്ടു പേരെ കളത്തിലിറക്കി കൂടുതൽ ആക്രമണത്തിനു പ്രാധാന്യം നൽകണം."

"ചെൽസിയുടെയും ലിവർപൂളിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും നിലവാരത്തിന്റെ അടുത്തു പോലും ആഴ്‌സണലില്ല," പ്രീമിയർ ലീഗ് പ്രൊഡക്ഷനോട് സംസാരിക്കുമ്പോൾ സ്‌കോൾസ് പറഞ്ഞു. റൊണാൾഡോയെ ഇറക്കി ബ്രൂണോ ഫെർണാണ്ടസിനെ പിൻവലിക്കുന്നതിനു പകരം നെമാന്യ മാറ്റിച്ചിനെ മധ്യനിരയിൽ നിന്നും പിൻവലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പുതിയ പരിശീലകനായി റാൾഫ് റാങ്നിക്ക് എത്തിയ വിവരം സ്ഥിരീകരിക്കപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്നതിൽ ആരാധകർക്ക് ആകാംക്ഷയുണ്ട്. എന്നാൽ ചുമതല ഏറ്റെടുത്ത ആദ്യത്തെ മത്സരത്തിൽ തന്നെ അദ്ദേഹം പരീക്ഷണങ്ങൾ നടത്താൻ സാധ്യത ഇല്ലാത്തതിനാൽ റൊണാൾഡോ ആഴ്‌സണലിനെതിരെ ഇറങ്ങാൻ തന്നെയാണ് സാധ്യത.


facebooktwitterreddit